"മന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മണ്ണാൻ എന്ന താളിൽ കൊടുത്ത മന്നാൻ വിഭാഗക്കാരെപ്പറ്റിയുള്ള വിവരങ്ങൾ ഇതിൽ ചേർത്തു
വരി 1:
{{prettyurl|Mannan people}}
ഒരു ആദിവാസി വർഗ്ഗമാണ്‌ '''മന്നാൻ''' അഥവാ ''മന്നാന്മാർ'' . [[മധുര|മധുരയിലെ]] പാണ്ഡ്യരാജാവുമായി ബന്ധപ്പെട്ടവരാണ് ഇവർ എന്നാണ് കരുതിപ്പോരുന്നത്. [[കേരളം|കേരളത്തിൽ]] രാജഭരണം നിലനിൽക്കുന്ന ഒരു സമുദായമാണ് ഇവരുടേത്. [[കട്ടപ്പന|കട്ടപ്പനയിലുള്ള]] [[കോവിൽ‌മല|കോഴിമലയിലാണ്]] രാജാവിന്റെ ആസ്ഥാനം. മധുരയിൽ മന്നാന്മാർ താമസിച്ചിരുന്ന സ്ഥലത്തെ കോട്ടയ്ക്കും മന്നാൻ കോട്ടയെന്നാണ് പേര്. അവിടെ ഇന്നും അവർക്ക് ചില അവകാശങ്ങൾ ഉണ്ട്. വളരെയധികം സത്യസന്ധത നിത്യജീവിതത്തിൽ പുലർത്തുന്ന ഇവർ ഇക്കാലത്ത് നിരവധി ചൂഷണങ്ങൾക്ക് വിധേയരാകുന്നു. കേരളത്തിൽ [[ചാലക്കുടി]] കൂടാതെ [[പാലക്കാട് (ജില്ല)|പാലക്കാട്]], [[എറണാകുളം (ജില്ല)|എറണാകുളം]], [[ഇടുക്കി (ജില്ല)|ഇടുക്കി]] ജില്ലകളിലും [[തമിഴ്നാട്|തമിഴ്നാട്ടിലെ]] മധുരയിലുമാണ് മന്നാൻ സമുദായക്കാർ താമസിക്കുന്നത്. <ref>ഡോ. സീലിയ തോമസ് പെരുമ്പനാനി കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും. കറൻറ് ബുക്സ്. 2005 </ref>
 
കേരളത്തിലെ [[ഇടുക്കി]] ജില്ലയിലെ വളരെ പ്രത്യേകതകളോടു കൂടിയ ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്ന [[ആദിവാസി]] സമൂഹമാണ് '''മണ്ണാൻ'''. ഒട്ടുമിക്ക മണ്ണാൻ സമൂഹാംഗങ്ങളും [[അടിമാലി]], [[കട്ടപ്പന]], [[നെടുമ്പാക്കം]] എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് താമസിക്കുന്നത്. മണ്ണാൻ സമൂഹത്തെ ഭരിക്കുനത് രാജാവാണ്. ഈ പതിവ് ഇന്നും ഇവർ തുടർന്നു പോരുന്നു.<ref name=idukki>http://idukki.nic.in/culture.htm#Mannan</ref> ഇപ്പോഴത്തെ രാജാവ് അരിയാൻ രാജമണ്ണാൻ ആണ്.<ref>http://www.hindu.com/2007/12/25/stories/2007122554440400.htm</ref> . സർക്കാർ വനങ്ങളിലെ അനധികൃത മരം വെട്ട് തടഞ്ഞപ്പോൾ ഇവർക്ക് പരമ്പരാഗത താമസസ്ഥലങ്ങൾ വിട്ട് നാട്ടിൻപുറങ്ങളിലേക്ക് പലായനം നടത്തേണ്ടി വന്നു. സർക്കാർ ഇവർക്കായി പതിച്ചു നൽകിയ ഭൂമിയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.<ref name=idukki />
 
== ജീവിതവും സംസ്കാരവും ==
മണ്ണാൻ വംശജരുടെ രാജാവ് താമസിക്കുന്നത് കോഴിമല എന്ന കുന്നിലാണ്.<ref>http://www.indianetzone.com/9/mannan_tribe.htm</ref> ആഘോഷങ്ങളും നൃത്തവും പാട്ടും മണ്ണാൻ സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. പരമ്പരാഗതമായി കുന്നുകളിലെ ദൈവങ്ങളെയാണ് മണ്ണാൻ വംശജർ ആരാധിച്ചു വരുന്നത്. ഈ ദൈവങ്ങൾ സ്വർഗ്ഗത്തിൽ നിന്നു വന്നിട്ടുള്ള പൂർവികൻമാരാണ് എന്നാണ് ഇവരുടെ വിശ്വാസം. <br />
പത്തുമുതൽ നാല്പത് വരെ വീടുകളാണ് ഓരോ മണ്ണാൻ ഗ്രാമത്തിലും ഉണ്ടാവുക. മരക്കമ്പുകളും ഇലകളും ഉപയോഗിച്ച് വച്ചുകെട്ടി ഉണ്ടാക്കുന്ന കുടിലുകളാണ് ഇവരുടെ. മുള ഉപയോഗിച്ചും ഇവർ കുടിലുകൾ കെട്ടാറുണ്ട്. ഓരോ ഗ്രാമത്തിനും ഒരു മൂപ്പൻ ഉണ്ടായിരിക്കും, തലൈവർ എന്നാണ് മൂപ്പനെ സംബോധന ചെയ്യുന്നത്. ഗ്രാമത്തെ പ്രതിനിധാനം ചെയ്യുന്നത് മൂപ്പനാണ്.
 
== ഭാഷ ==
[[തമിഴ്]] കലർന്ന പ്രാകൃതഭാഷയാണ് സംസാരിക്കുന്നത്. [[ലിപി]] ഇല്ലാത്ത ഭാഷയാണിത്. അതിനാൽ ഒന്നും തന്നെ എഴുതിവയ്ക്കുന്ന രീതി ഇവർക്കിടയിലില്ല. [[തൊഴിൽ]] സംബന്ധമായി മറ്റുള്ളവരുമായി ഇടപഴകുന്നതിനാൽ [[ഭാഷ|ഭാഷയിൽ]] അല്പം വ്യത്യാസം വന്നിട്ടുണ്ട്.
 
തമിഴ് കലർന്ന മലയാളത്തിലാണ് മണ്ണാൻ വംശജർ ആശയവിനിമയം നടത്തുന്നത്.
 
== ആചാരാനുഷ്ഠാനങ്ങൾ, ആരാധനാക്രമം. ==
Line 9 ⟶ 17:
 
[[പെരുന്തേൻ]] മെഴുക്ക് ഉരുട്ടി കത്തിക്കാളുന്ന തീയിലിട്ടാൽ എത്ര ശക്തമായ മഴയും ശമിക്കും എന്നാണിവരുടെ വിശ്വാസം. ഉപ്പു കിഴികെട്ടി വെള്ളത്തിലിട്ടാൽ പെരുമഴയുണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.
 
== വരുമാനമാർഗ്ഗങ്ങൾ ==
കൃഷിയാണ് ഇവരുടെ ഇപ്പോളത്തെ പ്രധാന വരുമാന മാർഗ്ഗം. വനവിഭവ ശേഖരണവും [[കന്നുകാലി പരിപാലനം|കന്നുകാലി പരിപാലനവുമാണ്]] ഇവരുടെ മറ്റ് പ്രധാന വരുമാന മാർഗ്ഗങ്ങൾ. ഇവരുടെ സ്വന്തം കൃഷിഭൂമി ധനികർക്ക് പാട്ടത്തിനു കൊടുത്തശേഷം അതേ സ്ഥലത്ത് ജോലിക്കാരായി നിൽക്കുന്ന മണ്ണാൻ സമൂഹാംഗങ്ങളുമുണ്ട്.
 
== കൃഷി, പരമ്പരാഗത തൊഴിൽ ==
Line 46 ⟶ 57:
 
മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപം [[കൂത്ത്|കൂത്താണ്]]. വിശേഷ സന്ദർഭങ്ങളിൽ കൂത്ത അവതരിപ്പിക്കപ്പെടുന്നു. കൂത്തിന് [[ചാരൽ]], [[മത്താളം]] എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. വിത്തുകളപ്പാട്ട്, പൂണ്ടല് കിള, പരമ്പുപാട്ട്, നെല്ലുകുത്തുപാട്ട്, വിനോദപ്പാട്ടുകൾ, കോമാളിപ്പാട്ടുകൾ, ശില്ലറപ്പാട്ടുകൾ, ആചാരപ്പാട്ടുകൾ, പത്തടിപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ. ഒപ്പാരുപാട്ടുകൾ എന്നിവയാണ് മറ്റു കലാരൂപങ്ങൾ
 
== നേരിടുന്ന പ്രശ്നങ്ങൾ ==
 
വിദ്യാഭ്യാസ നിലവാരം വളരെ കുറവാണ് മണ്ണാൻ സമൂഹത്തിൽ. അവരുടെ സാമ്പത്തിക ശേഷിയും ജീവിതനിലവാരവും വളരെ താഴ്ന്ന നിലയിലാണ്. അവർ ജീവിക്കുന്ന പരിസരങ്ങളുടെ വൃത്തിഹീനതയും ശുചിത്വ ബോധത്തിന്റെ കുറവും ഇവരെ അലട്ടുന്ന പ്രശ്നങ്ങളാണ്. മദ്യപാനമാണ് ഇവർ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം. മണ്ണാൻ പുരുഷന്മാരും സ്ത്രീകളും നല്ലൊരുപങ്കും മദ്യത്തിന് അടിമകളാണ്.<ref name=idukki />
 
== അവലംബം ==
<References/>
 
{{കേരളത്തിലെ ആദിവാസികൾ}}
 
[[Category:കേരളത്തിലെ ആദിവാസികൾ]]
"https://ml.wikipedia.org/wiki/മന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്