"പഞ്ചാബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം
(ചെ.) ഭാഷാഭേദങ്ങൾ
വരി 17:
 
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന '''പഞ്ചാബി ഭാഷ '''([[ഗുർമുഖി ലിപി]]: ਪੰਜਾਬੀ ,[[ഷാമുഖി ലിപി]]: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന [[പഞ്ചാബ്]] പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി<ref name=NE2>{{cite web |title=What Are The Top 10 Most Spoken Languages In The World? |url=http://opishposh.com/the-top-10-most-spoken-languages-in-the-world/}}</ref> [[പാകിസ്താൻ|പാകിസ്താനിൽ]] ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും<ref>https://www.cia.gov/library/publications/the-world-factbook/geos/pk.html#People</ref>,[[ഇന്ത്യ|ഇന്ത്യയിലെ]] [[പഞ്ചാബ്‌]], [[ദില്ലി]], [[ഹരിയാന]] എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. [[സിഖ്]] മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌.
 
 
==ഭാഷാഭേദങ്ങൾ==
{{പ്രലേ|പഞ്ചാബി ഭാഷാഭേദങ്ങൾ}}
മാഝി, ദോആബി, മാൽവി, പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ. പോഠോഹാരി, ലഹന്ദി, മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ്.<ref>{{cite web|url=http://www.lmp.ucla.edu/Profile.aspx?LangID=95&menu=004 |title=UCLA Language Materials Project: Language Profile |website=Lmp.ucla.edu |date= |accessdate=2016-02-02}}</ref>,മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ്. സരായികി, ഹിന്ദ്കോ എന്നിവയെ പലരും പഞ്ചാബി ഭാഷാഭേദമായി കണക്കാക്കുന്നുണ്ട്.<ref name="FarinaMir2010">{{cite book |author=Farina Mir |title=The Social Space of Language: Vernacular Culture in British Colonial Punjab |url=https://books.google.com/books?id=EUPc5pDWKikC&pg=PA49 |year=2010 |publisher=University of California Press |isbn=978-0-520-26269-0 |page=49}}</ref>
[[File:Dialects Of Punjabi.jpg|thumb|right|450px|പഞ്ചാബി ഭാഷാഭേദങ്ങൾ]]
 
===മാനക ഭാഷാഭേദം - മാഝി===
പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് '''മാഝി'''. അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള [[മാഝാ]] (Majha) എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത്. പാകിസ്താനിലെ [[ലാഹോർ]], [[ഷേഖൂപുര]], കസൂർ, ഓക്കാഡ, നങ്കാനാ സാഹിബ്, ഫൈസലാബാദ്, ഗുജറാൻവാല, വസീറാബാദ്, സിയാൽകോട്ട്, നാറവാൽ, പാകിസ്താനി ഗുജറാത്ത്, ഝെലം, പാക്പത്തൻ, വഹാഡി, ഖാനേവാൽ, സാഹീവാൽ, ഹാഫിസാബാദ്, മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ [[അമൃത്സർ]], [[തരൻതാരൻസാഹിബ്]], [[ഗുർദാസ്പുർ]] എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
 
===പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ വർഗ്ഗീകരണം===
പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.<ref>{{cite web|title=Advanced Centre Punjabi|url=http://www.advancedcentrepunjabi.org/intro1.asp |accessdate=September 20, 2009 |deadurl=yes |archiveurl=https://web.archive.org/20090831060945/http://www.advancedcentrepunjabi.org:80/intro1.asp |archivedate=August 31, 2009 }}</ref>
# ആവാൻകാരി
# ബാർ ദി ബോലി
# ബാൻവാലി
# ഭട്ട്യാനി
# ഭേറോച്ചി
# ഛാഛി
# ചക് വാലി
# ചമ്പ്യാലി
# ചെനാവരി
# ധനി
# ദോആബി
# ഡോഗ്രി
# ഘേബി
# ഗോജ്രി
# ഹിന്ദ്കോ
# ജട്ട്കി
# ഝങ്ഗോച്ചി
# കാങ്ഗ്ഡി
# കാച്ചി
# ലുബാൻകി
# മാൽവി
# മാഝി
# മുൽത്താനി
# പഹാഡി
# പെഷോരി/പെഷാവരി
# പോഠോഹാരി/പിണ്ഡിവാലി
# പൊവാധി
# പൂഞ്ഛി
# റാഠി
# സ്വായേം
# ഷാഹ്പുരി
# ഥലോച്ചി
# വസീറാബാദി
 
 
"https://ml.wikipedia.org/wiki/പഞ്ചാബി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്