"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
=== സന്യാസം ===
ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു.എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള [[പെരിയാർ|പെരിയാറിൽ]](പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു [[മുതല]] പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു.വെറുമൊരു കഥയായി കാണാതെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കണം എന്നും പണ്ഡിതർ പറയാറുണ്ട്.മുതല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദേഷ്യവും സങ്കടവും സ്നേഹവും വെറുപ്പം സന്തോഷവൗംസന്തോഷവും നിരാശയും എല്ലാം കൂടിക്കലർന്ന് സാധാരണ ജീവിതം തന്നെയാണ്‌. സന്യസിക്കാനുള്ള അനുവാദം ലഭിച്ചതോടെ ആ ‘മുതല’ പിടിവിട്ടു. ആചാര്യനാവാൻ ശ്രീശങ്കരൻ സ്വാതന്ത്ര്യം നേടുകയും ചെയ്തു<ref name=kamakoti1>{{cite web | title = ശങ്കരാചാര്യർ ജീവിതരേഖ | publisher = കാമകോടി മഠം | url = http://web.archive.org/web/20160607173803/http://www.kamakoti.org/miscl/adi.html | accessdate = 2016-06-07}}</ref>.
[[കാലടി|കാലടിയിൽ]] ഒരു ചെറിയ കുളികടവിന്‌ ഇന്നും “മുതലക്കടവ്” എന്നാണ്‌ പേര്‌.
[[File:Kalady pano.jpg|800px|thumb|മുതലക്കടവിൽ നിന്ന് ഒരു ദൃശ്യം]]
"https://ml.wikipedia.org/wiki/ശങ്കരാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്