"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
}}</ref> അങ്ങനെ 1979-ൽ “[[ചൂള]]” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്രസംഗീതസംവിധായകനായി.<ref>{{cite news|title = ബ്ലാക് & വൈറ്റ്|url = http://www.madhyamam.com/weekly/1401|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 748|date = 2012 ജൂൺ 25|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref> [[സത്യൻ അന്തിക്കാട്]] രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി. ” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.
 
[[മലയാളം]], [[തമിഴ്]], [[കന്നഡ]] ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “[[ഭരതം]]” എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീതസംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.
[[മലയാളം]], [[തമിഴ്]], [[കന്നഡ]] ഭാഷകളിലായി
ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “[[ഭരതം]]” എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീതസംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.
 
യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയപുരസ്ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയപുരസ്ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും അദ്ദേഹം പാടാൻ അവസരം നൽകിയിട്ടുണ്ട്.
 
അവസാനകാലത്ത് [[അർബുദം|അർബുദബാധയെത്തുടർന്ന്]] അവശനായിരുന്നെങ്കിലും സംഗീതലോകത്തും ടി.വി. ചാനലുകളിലും സജീവസാന്നിദ്ധ്യമായിരുന്നു രവീന്ദ്രൻ. അങ്ങനെയിരിയ്ക്കെയാണ് തികച്ചും അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്. 2005 മാർച്ച് 3-ന് വൈകീട്ട് 3:30ന് ചെന്നൈയിലെ വീട്ടിൽ വച്ചാണ് രവീന്ദ്രൻ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് [[ഹൃദയാഘാതം]] ഉണ്ടാകുകയായിരുന്നു. മൃതദേഹം ചെന്നൈയിൽത്തന്നെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ അവസാനചിത്രങ്ങളായ [[വടക്കുന്നാഥൻ]], [[കളഭം]] എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.
 
== സംഗീതസംവിധാനം ചെയ്തവ ==
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്