"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 116:
യൂറോപ്യൻ യൂണിയനിലെക്ക് കടന്നു വന്ന കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി ജർമ്മനി മാറിയതോടെ 2015ലെ [[European migrant crisis|യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധി]] ജർമ്മനിയെ ബാധിച്ചു. ഫെഡറൽ സംസ്ഥാനങ്ങളുടെ നികുതിയുടെയും നിലവിലുള്ള ജനസാന്ത്രതയും കണക്കാക്കികൊണ്ട് ഏതാണ്ട് ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കുകയും വിന്യസിക്കുകയും ചെയ്തു.
=ഭൂമിശാസ്ത്രം=
മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ കിടപ്പ്. [[ഡെന്മാർക്ക്‌]] വടക്കും [[Poland|പോളണ്ടും]] [[Czech Republic|ചെക്കും]] കിഴക്കും [[Austria|ഓസ്ട്രിയ]] തെക്കുകിഴക്കും [[Switzerland|സ്വിറ്റ്സർലൻഡ്]] തെക്കും തെക്കുപടിഞ്ഞാറും [[France|ഫ്രാൻസ്]] ,[[Luxembourg| ലക്സെംബർഗ്]], [[Belgium|ബെൽജിയം]] പടിഞ്ഞാറും [[Netherlands|നെതെർലാൻഡ്സ്]] വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നു. രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47° യുടെയും 55° വ അക്ഷാംശരേഖയുടെയും 5° യുടെയും 16° കി രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു. ജർമ്മനിക്ക് [[North Sea|നോർത്ത് കടലും]] വടക്ക്-വടക്ക് കിഴക്കായി [[Baltic Sea|ബാൾടിക്ക് കടലും]] അതിർത്തികളായുണ്ട്. മധ്യ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ തടാകമായ [[Lake Constance|കോൺസ്റ്റൻസ്]] തടാകവുമായി സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയ്ക്കൊപ്പം അതിർത്തി പങ്കിടുന്നു. 349,223 ച.കിലോമീറ്റർ കരയും 7,798 ച.കിലോമീറ്റർ വെള്ളവും ഉൾപ്പടെ മൊത്തം 357,021 ച.കിലോമീറ്ററിൽ ജർമ്മൻ പ്രദേശം പരന്നു കിടക്കുന്നു. വിസ്തൃതിയിൽ ഇത് യൂറോപ്പിലെ ഏഴാമത്തേതും ലോകത്തിൽ 62 സ്ഥാനമാണുള്ളത്.
ഉയരങ്ങളിലെ വ്യതിയാനം തെക്കുള്ള [[Alps|ആൽപ്സ് പർവതനിരകളിൽ]] തുടങ്ങി (ഏറ്റവും ഉയർന്നത്: [[Zugspitze|സഗ്സ്പിറ്റ്സ്]], 2,962 മീറ്റർ) വടക്കുപടിഞ്ഞാറുള്ള നോർത്ത് കടലിലും വടക്ക്കിഴക്കുള്ള ബാൾടിക് കടലിലും അവസാനിക്കുന്നു. കാടുകൾ നിറഞ്ഞ മധ്യ ജർമ്മനിയെയും താഴ്ന്ന പ്രദേശമായ വടക്കൻ ജർമ്മനിയെയും മുറിച്ചു കടക്കുന്ന പ്രധാന നദികളാണ് റൈൻ, ഡാന്യുബ്, എൽബെ. ജർമനിയുടെ ആൽപൈൻ ഹിമാനികൾ ഹിമാനിരൂപീകരണം നേരിടുകയാണ്. പ്രധാന പ്രകൃതി വിഭവങ്ങൾ ഇരുമ്പയിര്, കൽക്കരി, പൊട്ടാഷ്, തടി, ലിഗ്നൈറ്റ്, യുറേനിയം, ചെമ്പ്, പ്രകൃതി വാതകം, ഉപ്പ്, നിക്കൽ, കൃഷിയോഗ്യമായ വെള്ളം എന്നിവയാണ്.
 
==കാലാവസ്ഥ==
ജർമ്മനിയുടെ ഭൂരിപക്ഷ ഭാഗത്തുമുള്ള കാലാവസ്ഥ മിതശീതോഷ്ണകാലാവസ്ഥയാണ്. ജർമ്മനിക്ക് ഒരു വർഷം ഏതാണ്ട് 789 മി.മീറ്റർ മഴ ലഭിക്കുന്നു. ചൂട് 30 °C (86 °F)ൽ കൂടാറുണ്ട്.
==ജൈവവൈവിധ്യം==
ജർമ്മൻ പ്രദേശത്തെ രണ്ടു പാരിസ്ഥിതികപ്രദേശങ്ങളായി തിരിക്കാം: യൂറോപ്യൻ-മെഡിറ്ററേനിയൻ വനങ്ങളും വടക്കുകിഴക്കൻ-അറ്റ്ലാന്റിക് കടലും. 2008ലെ കണക്കുകൾ അനുസരിച്ച് ഭൂഭാഗത്തിന്റെ 34% കൃഷിയോഗ്യമായ ഭൂമിയാണ്‌. 30.1% വനങ്ങളും 13.4% പുല്പുറങ്ങളും 11.8% വാസസ്ഥലങ്ങളും ആണ്.
 
= അവലംബം =
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്