"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92:
[[ഹോളോകോസ്റ്റ്]] എന്ന പേരിൽ പിന്നീട് കുപ്രസിദ്ധി ആർജിച്ചതിൽ,ജർമ്മൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും താഴ്ന്ന ജാതിക്കാരായി പരിഗണിച്ചവരെ [[concentration camp|കോൺസൻട്രേഷൻ ക്യാമ്പുകളിലൂടെ]] കൊന്നൊടുക്കുകയും ചെയ്തു. 6 ദശലക്ഷം യഹൂദരും 220,000 നും 1,500,000നും ഇടയ്ക്ക് റൊമാനികളും 275,000 ഓളം ഭിന്നശേഷിക്കാരും അടക്കം 10 ദശലക്ഷത്തിൽ കൂടുതൽ പേർ അന്ന് കൂട്ടകൊലയ്ക്ക് ഇരയായി. ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളും, സ്വവർഗാനുരാഗികളും മത രാഷ്ട്രീയ പ്രതിപക്ഷ അംഗങ്ങളും ഇതിൽ പെടുന്നു. പിടിച്ചടക്കിയ രാജ്യങ്ങളിൽ അടിച്ചേൽപ്പിച്ച നാസി നയങ്ങൾക്ക് ഇരയായത് 2.7 ദശലക്ഷം പോളണ്ടുകാരും 1.3 ദശലക്ഷം ഉക്രൈൻകാരും ഏതാണ്ട് 2.8 ദശലക്ഷം സോവിയറ്റ് യുദ്ധതടവുകാരും ആയിരുന്നു. ഏതാണ്ട് 40 ദശലക്ഷം യുറോപിയക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ജർമ്മനിയുടെ യുദ്ധക്കെടുതി 3.2 - 5.3 ദശലക്ഷം സൈനികരും 2 ദശലക്ഷം സാധാരണക്കാരും ആയിരുന്നു.
== കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും==
[[File:Map-Germany-1945.svg|thumb|[[Allied Occupation Zones in Germany|Occupation zones]] in Germany, 1947. Territories east of the [[Oder-Neisse line]] under Polish and Soviet ''de facto'' annexation, and the French [[Saar Protectorate]] marked in white.]]
ജർമ്മനിയുടെ കീഴടങ്ങലിനുശേഷം, സഖ്യകക്ഷികൾ ജർമ്മനിയുടെ അവശേഷിക്കുന്ന പ്രദേശത്തെ നാല് സൈനിക അധിനിവേശ മേഖലകളായി തിരിച്ചു. ഫ്രാൻസ്, ബ്രിട്ടൺ,അമേരിക എന്നിവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പടിഞ്ഞാറൻ മേഖലകൾ 23 മെയ്‌ 1949ൽ സംയോജിപ്പിച്ച് [[ഫെഡറൽ റിപബ്ലിക് ഓഫ് ജർമ്മനി]] എന്നും 7 ഒക്ടോബർ 1949 ൽ സോവിയറ്റ് മേഖല [[ജർമ്മൻ ഡെമോക്രാറ്റിക് റിപബ്ലിക്]] എന്നും ആയി മാറി. അവ അനൗപചാരികമായി "പശ്ചിമ ജർമ്മനി" എന്നും "കിഴക്കൻ ജർമനി" എന്നും അറിയപ്പെട്ടു. കിഴക്കൻ ജർമനി അതിന്റെ തലസ്ഥാനമായി ഈസ്റ്റ് ബെർലിനെയും പശ്ചിമ ജർമ്മനി ഒരു താൽക്കാലിക തലസ്ഥാനമായി ബോണിനെയും തിരഞ്ഞെടുത്തു.
പടിഞ്ഞാറൻ ജർമ്മനി ഒരു [["social market economy|സോഷ്യൽ വിപണി സമ്പദ് വ്യവസ്ഥയുള്ള"]] ഒരു ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്കായി സ്ഥാപിതമായി. 1948 മുതൽ പശ്ചിമ ജർമ്മനി [[Marshall Plan|മാർഷൽ പദ്ധതിയുടെ]] ഒരു പ്രധാന സ്വീകർത്താവായി മാറുകയും ഇത് അതിന്റെ വ്യവസായം പുനർനിർമിക്കാൻ ഈ ഉപയോഗിക്കുകയും ചെയ്തു. [[Konrad Adenauer|കൊണാഡ് അഡിനോറിനെ]] 1949ൽ ആദ്യ [[Federal Chancellor|ഫെഡറൽ ചാൻസലറായി]] തിരഞ്ഞെടുക്കുകയും 1963 വരെ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെയും [[Ludwig Erhard|ലുഡ് വിഗ് എർഹാഡിന്റെയും]] നേത്രത്വത്തിൽ രാജ്യം 1950കൾ മുതൽ സാമ്പത്തിക വളർച്ച നേടി. ഇത് പില്ക്കാലത്ത് "സാമ്പത്തിക അത്ഭുതം" (Wirtschaftswunder) എന്നറിയപ്പെട്ടു.പശ്ചിമ ജർമ്മനി 1955 ൽ [[NATO| നാറ്റോവിൽ]] ചേരുകയും 1957 ൽ [[European Economic Community|യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെ]] ഒരു സ്ഥാപകാംഗമാവുകയും ചെയ്തു.
[[File:Thefalloftheberlinwall1989.JPG|thumb|left|The [[Berlin Wall]] during [[Berlin Wall#The fall|its fall]] in 1989, with the [[Brandenburg Gate]] in the background.]]
[[Warsaw Pact|വാർസോ ഉടമ്പടി]] കൊണ്ട് രാഷ്ട്രീയവും സൈനികവും ആയി USSR നിയന്ത്രണ പൂർവ സംസ്ഥാനം ആയിരുന്നു കിഴക്കൻ ജർമ്മനി. ഒരു ജനാധിപത്യരാഷ്ട്രമായി അവകാശപ്പെട്ടെങ്കിലും [[Socialist Unity Party of Germany|സോഷ്യലിസ്റ്റ്‌ യൂണിറ്റി പാർട്ടി ഓഫ് ജർമ്മനിയുടെ]] നേതാക്കളായിരുന്നു പൂർണമായും രാഷ്ട്രീയഅധികാരങ്ങൾ നടപ്പിലാക്കിയിരുന്നത്. സമൂഹത്തിലെ പലവശങ്ങളും നിയന്ത്രിച്ചിരുന്ന [[Stasi|സ്റ്റാസി]] എന്നറിപ്പെടുന്ന രഹസ്യ സംഘടനയുടെ പിന്തുണയും അവർക്കുണ്ടായിരുന്നു. ഒരു സോവിയറ്റ് രീതിയിലുള്ള സമ്പദ് വ്യവസ്ഥ നടപ്പിലാക്കുകയും പിന്നീട് GDR [[ Comecon|കോമേകോണിലെ]] അംഗമാവുകയും ചെയ്തു. പൂർവ ജർമ്മൻ പ്രചാരണങ്ങൾ GDRന്റെ നേട്ടങ്ങളുടെയും ഒരു പശ്ചിമ ജർമ്മനിയിയുടെ ആക്രമണത്തെയും അടിസ്ഥാനമാക്കിയതോടെ പല പൗരന്മാരും സ്വാതന്ത്ര്യത്തിനും ഐശ്വര്യത്തിനും വേണ്ടി പശ്ചിമ ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിച്ചു. ഇത് തടയാനായി 1961ൽ [[Berlin Wall|ബെർലിനിലെ മതിൽ]] നിർമ്മിക്കപ്പെട്ടു. ഇത് [[Cold War|ശീതയുദ്ധത്തിന്റെ]] പ്രതീകമായി മാറി. [[Mr. Gorbachov, Tear down this wall|മിസ്റ്റർ.ഗോർബച്ചേവ് ഈ മതിൽ ഇടിച്ചുകളയുവിൻ!]] എന്ന് [[Ronald Reagan|റൊണാൾഡ് റീഗൻ]] 12 ജൂൺ 1987ൽ ഇവിടെ നിന്ന് പ്രസംഗിച്ചത് 26 ജൂൺ 1963ൽ [[John F. Kennedy|ജോൺ എഫ് കെന്നഡി]] നടത്തിയ പ്രസിദ്ധമായ [[Ich bin ein Berliner|ഇച് ബിൻ ഐൻ ബെർലിനെർ]] പ്രസംഗത്തിലും പ്രതിധ്വനിച്ചു. 1989ലെ ബർലിൻ മതിലിന്റെ പതനം [[Fall of Communism|കമ്മ്യൂണിസത്തിന്റെ വീഴ്ചയുടെയും]] [[German Reunification|ജർമ്മൻ പുനരേകീകരണത്തിൻറെയും]] പ്രതീകമായി തീർന്നു.
 
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്