"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
== മനോരോഗം ==
സെൽഫി ഏടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ട ധാരാളം ആൾക്കാരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാൻ ശ്രമിച്ച് അബദ്ധത്തിൽ തൂങ്ങിമരിച്ചതായും തലയിൽ വെടിവെച്ചതായും ആത്മഹത്യാ മുനമ്പിന്റെ അറ്റത്തു നിന്നുകൊണ്ടുള്ള സെൽഫി എടുക്കാനുള്ള ശ്രമം ഒരു ദമ്പതികളുടെ മരണത്തിൽ കലാശിച്ചതായും ഉള്ള വാർത്തകൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപൂർവ്വമായെങ്കിലും സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്. സെൽഫിക്ക് അടിമപ്പെട്ട ഒരു പതിനഞ്ചു വയസ്സുകാരൻ ദിവസവും 10 മണിക്കൂറിനടുത്ത് സെൽഫികൾ എടുക്കാൻ ചിലവഴിക്കുകയും സംതൃപ്തമായ സെൽഫി കിട്ടാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികമായ സെൽഫി ഭ്രമം ഒരു തരം മാനസിക രോഗമായി കണക്കാക്കപ്പെടുന്നു. നാർസിസം എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ ഒരു മുഖമായി സെൽഫി ഭ്രമത്തെ മനോരോഗ വിദഗ്ദ്ധർ കാണുന്നു. ഈ ഭ്രമം അധികമായി കാണപ്പെടുന്നത് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്ന രോഗാവസ്ഥറയിലുള്ളവർക്കാണ്. <ref name="mathrubhumi-ക">{{cite news|title=സെൽഫിയെടുത്തവർ സെൽഫിയാൽ...!|url=http://www.mathrubhumi.com/story.php?id=476715|publisher=മാതൃഭൂമി|date=ആഗസ്റ്റ് 14, 2014|accessdate=ആഗസ്റ്റ് 14, 2014|author=രമ്യ ഹരികുമാർ|language=മലയാളം|type=പത്രലേഖനം|archiveurl=http://web.archive.org/web/20140814122837/http://www.mathrubhumi.com/story.php?id=476715|archivedate=2014-08-14 12:28:37|}}</ref>
 
*[https://en.wikipedia.org/wiki/User:Antony.manayil/sandbox#See_Also Selftis]
 
==അവലംബം==
"https://ml.wikipedia.org/wiki/സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്