"സമുദ്രഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
 
സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു പ്രധാന സ്രോതസ്സ് സമുദ്രഗുപ്തന്‍ പുറത്തിറക്കിയ നാണയങ്ങളാണ്. ശുദ്ധമായ [[സ്വര്‍ണ്ണം|സ്വര്‍ണ്ണത്തില്‍]] നിര്‍മ്മിച്ച സമുദ്രഗുപ്തന്റെ നാണയങ്ങള്‍ എട്ട് വിവിധ തരത്തിലുള്ളവയായിരുന്നു. തന്റെ സൈനീകവിജയങ്ങള്‍ സമുദ്രഗുപ്തന് സ്വര്‍ണ്ണം നേടിക്കൊടുത്തു. [[കുഷാണ സാമ്രാജ്യം|കുഷാണരുമായുള്ള]] സമ്പര്‍ക്കം നാണയ നിര്‍മ്മിതിയില്‍ സമുദ്രഗുപ്തന്റെ രാജ്യത്തിന് പരിജ്ഞാനം നേടിക്കൊടുത്തു. വിദ്യാഭ്യാസത്തെ സമുദ്രഗുപ്തന്‍ പ്രോല്‍സാഹിപ്പിച്ചു. ഒരു പ്രശസ്ത കവിയും സംഗീതജ്ഞനും കൂടിയായിരുന്നു സമുദ്രഗുപ്തന്‍. പല നാണയങ്ങളിലും സമുദ്രഗുപ്തന്‍ [[വീണ]] വായിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. മറ്റ് ഗുപ്തരാജാക്കന്മാരെപ്പോലെ സമുദ്രഗുപ്തനും ഹിന്ദുമതത്തെ പ്രോല്‍സാഹിപ്പിച്ചെങ്കിലും, മറ്റ് മതസ്ഥരോട് അദ്ദേഹം സഹിഷ്ണുത കാണിച്ചു. ഇതിന് ഒരു വ്യക്തമായ ഒദാഹരണമാണ് ബുദ്ധ ഭിക്ഷുക്കള്‍ക്ക് [[Bodh Gaya|ബോധി ഗയയില്‍]] ഒരു ആശ്രമം പണിയാന്‍ [[Ceylon|സിലോണിലെ]] രാജാവിന് അദ്ദേഹം അനുമതി നല്‍കിയത്.
 
സമുദ്രഗുപ്തന്റെ സദസ്സില്‍ കവികളുടെയും പണ്ഠിതരുടെയും ഒരു വലിയ സമൂഹം ഉണ്ടായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ മതപരവും കലാപരവും സാഹിത്യപരവുമായ വശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ സമുദ്രഗുപ്തന്‍ കൈക്കൊണ്ടു. സമുദ്രഗുപ്തന്‍ സംഗീതത്തില്‍ പ്രവീണനായിരുന്നു. സമുദ്രഗുപ്തന്റെ നാണയങ്ങളില്‍ കവിതാരൂപത്തില്‍ വാക്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ സംഗീത പ്രാവീണ്യത്തെ കാണിക്കുന്നു. നാണയങ്ങളില്‍ക്കൂടി തന്റെ സാഹിത്യാഭിരുചികള്‍ പ്രദര്‍ശിപ്പിച്ച വളരെ ചുരുക്കം ഇന്ത്യന്‍ രാജാക്കന്മാരില്‍ ഒരാളാണ് സമുദ്രഗുപ്തന്‍ (പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ചെറുമകനായ കുമാരഗുപ്തനും ഈ ശൈലി അനുകരിച്ച് ഏതാനും കാവ്യരൂപത്തിലുള്ള സ്വര്‍ണ്ണനാണയങ്ങള്‍ ഇറക്കി. എന്നാല്‍ ഇവ വളരെ വിരളമാണ്)
 
സമുദ്രഗുപ്തന്‍ ക്രി.വ. 380-ല്‍ മരിച്ചു എന്ന് കരുതപ്പെടുന്നു. സമുദ്രഗുപ്തന്റെ പിന്‍‌ഗാമികള്‍ മക്കളായ [[Ramagupta|രാമഗുപ്തന്‍]], [[Chandragupta II|ചന്ദ്രഗുപ്തന്‍ രണ്ടാമന്‍]] എന്നിവരായിരുന്നു.
"https://ml.wikipedia.org/wiki/സമുദ്രഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്