"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
1315 ലെ [[മഹാക്ഷാമം|മഹാക്ഷാമത്തെയും]] 1348-50 കളിലെ [[കറുത്ത മരണം|കറുത്ത മരണത്തെയും]] തുടർന്ന് 14ആം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി ജനസംഖ്യ കുറയുകയുണ്ടായി. കുറവുണ്ടായിട്ടും ജർമ്മനിയിലെ കലാകാരന്മാരും എഞ്ചിനീയർമാരും ശാസ്ത്രഞ്ജരും അക്കാലത്തു [[വെനിസ്]], [[ഫ്ലോറൻസ്]], [[ജെനോവാ]]തുടങ്ങിയ ഇറ്റാലിയൻ വ്യാപാര നഗരങ്ങളിൽ അവിടത്തെ കലാകാരന്മാരും രൂപകല്പ്പകരും വികസിപ്പിച്ചെടുത്തതിന് സമാനമായ വിദ്യകൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. ജർമ്മൻ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങൾ [[ഹാൻസ് ഹോൾബൈൻ]], അദ്ദേഹത്തിന്റെ മകനായ [[ആൽബ്രെച്റ്റ് ഡ്യുറർ]] തുടങ്ങിയ ഓഗ്സ്ബെർഗ് ചിത്രകാരന്മാരെ സംഭാവന ചെയ്തു.[[നവോത്ഥാനപ്രസ്ഥാനം|നവോത്ഥാനപ്രസ്ഥാനത്തിനും]] [[നവീകരണം|നവീകരണത്തിനും]] [[ബോധവത്കരണ കാലഘട്ടം|ബോധവത്കരണ കാലഘട്ടത്തിനും]] [[ശാസ്ത്രീയ വിപ്ലവം|ശാസ്ത്രീയ വിപ്ലവത്തിനും]] പിറകിൽ ചുക്കാൻ പിടിക്കുകയും ജ്ഞാനാധിഷ്ട്ടിത സമ്പദ് വ്യവസ്ഥക്ക് അടിത്തറ പാകുകയും ചെയ്ത [[അച്ചടിയന്ത്രം]] [[ജോഹന്നാസ് ഗുട്ടൻബർഗ്]] യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തു.
 
[[File:Holy Roman Empire 1648.svg|thumb|left|The [[Holy Roman Empire]] in 1648, after the [[Peace of Westphalia]] which ended the [[Thirty Years' War]]]]
1517ൽ [[വിട്ടൻബർഗ്|വിട്ടൻബർഗിലെ]] സന്ന്യാസി ആയിരുന്ന [[മാർട്ടിൻ ലൂഥർ]] [[തൊണ്ണൂറ്റഞ്ചു വാദങ്ങൾ]] പ്രസിദ്ധീകരിക്കുകയും റോമൻ കത്തോലിക്കാ സഭയെ വെല്ലുവിളിച്ചുകൊണ്ട് [[പ്രൊട്ടസ്റ്റൻറ് നവീകരണം|പ്രൊട്ടസ്റ്റൻറ് നവീകരണത്തിന്]] തുടക്കം കുറിക്കുകയും ചെയ്തു. 1555ൽ [[ലൂതെറിനിസം]] [[കത്തോലിക്കാ വിശ്വാസങ്ങൾ|കത്തോലിക്കാ വിശ്വാസങ്ങൾക്കുള്ള]] ഒരു അംഗീകൃത ബദൽ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് [[ഓഗ്സ്ബെർഗ് സമാധാനകരാർ]] പുറത്തിറക്കി. എന്നാൽ പ്രഭുവിന്റെ വിശ്വാസം [[ക്യുയിയസ് റെജിയോ]], എന്നതിനെ അടിസ്ഥാനമാക്കിയാവണം എന്നും ആ കരാർ വിധിക്കുകയുണ്ടായി. മറ്റു മതവിശ്വാസങ്ങളെ അഭിമുഖീകരിക്കുന്നതിൽ പ്രസ്തുത കരാർ പരാജയപ്പെടുകയാണുണ്ടായത്. [[കൊളോൺ യുദ്ധം]] തൊട്ടു [[മുപ്പതു വർഷത്തെ യുദ്ധം|മുപ്പതു വർഷത്തെ യുദ്ധത്തിന്റെ]] (1618–1648) അന്ത്യം വരെയും മതസ്പർദ്ധ ജർമ്മൻ ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്തത്. ഇത് ജർമ്മൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ 30 ശതമാനം, ചിലയിടങ്ങളിൽ 80 ശതമാനം വരേയ്ക്കും, കുറയ്ക്കുകയുണ്ടായി.ഒടുവിൽ [[ വെസ്റ്റ്ഫാലിയ സമാധാനകരാർ]] ജർമ്മൻ സംസ്ഥാനങ്ങൾ തമ്മിലുള്ള മതയുദ്ധങ്ങൾ അവസാനിപ്പിച്ചു. 1648 നു ശേഷം ജർമ്മൻ അധികാരികൾക്ക് റോമൻ കത്തോലിക്കാ വിശ്വാസമോ ലുത്തെറിയനിസമോ നവീകരിച്ച വിശ്വാസമോ അവരുടെ ഔദ്യോകിക മതമായി തിരഞ്ഞെടുക്കാൻ സാധിച്ചു.
 
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്