"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 342:
[[പ്രമാണം:Al-Masjid al-Nabawi 02.jpg|right|thumb|മസ്ജിദുന്നബവിക്ക് അടുത്തുള്ള വഴി വാണിഭം]]
=== ആഘോഷങ്ങൾ ===
റംസാൻ മാസം മദീനാ പള്ളിയിൽ ഉൽസവ പ്രതീതിയാണ്. നോമ്പ് തുറ സമയമാകുമ്പോൾ പഴുത്ത ഉടനെ പറിച്ചെടുത്ത ഈന്തപ്പഴവും തൈരും റൊട്ടിയും നോമ്പുതുറ വിഭവങ്ങളായി മസ്ജിദിൽ നിറയുന്നു. ഏറ്റവും വലിയ സ്‌നേഹിതരായി എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നു. റമദാൻ മാസം മുഴുക്കെ നീണ്ടുനിൽക്കുന്ന ഈ നോമ്പുതുറ വിരുന്നുകൾക്ക് പിഞ്ചു കുഞ്ഞുങ്ങൾ തൊട്ട് പ്രായമേറെ ചെന്ന സ്വദേശികൾ വരെ [[അതിഥി|അതിഥികളെ]] സ്നേഹപൂർ‌വ്വം കൈപിടിച്ച് ഹറമിനകത്തെ അവരുടെ സുപ്രയിലേക്ക് ക്ഷണിക്കുന്നു. മദീനയിലെ [[മലയാളി]] സംഘടനകളും കൂട്ടായ്മകളും ഇതിൽ സജീവമായി രംഗത്തുണ്ടാകും. മദീനയിലെ പെരുന്നാൾ ആഘോഷത്തിനും പ്രത്യേക സംസ്കാരികത്തനിമയുണ്ട്. അനേകം [[സംസ്കാരം|സംസ്കാരങ്ങൾ]] ഒത്തുചേർന്ന ഒരു [[നഗരം|നഗരമാണ്‌]] മദീന. ലോകരാജ്യങ്ങളിൽ നിന്നെല്ലാമുള്ളവർ ഒരേ മനസ്സോടെ പെരുന്നാൾ ദിവസം സുബഹി നമസ്കാരത്തിനു തന്നെ മസ്ജിദുന്നബവിയിൽ ഒരുമിക്കുന്നു. നമസ്കാരശേഷം ഹസ്തദാനം നടത്തിയും ആശ്ളേഷിച്ചും പരസ്പരം ഈദാശംസകൾ കൈമാറുന്നു. പെരുന്നാൾ സമയങ്ങളിൽ പാർക്കുകളും കമാനങ്ങളും വൈദ്യുതദീപങ്ങളാൽ അലങ്കരിക്കുന്നു. മുഹമ്മദ്‌ നബി ജനിച്ച മാസമായ റബീഉൽ അവ്വലിൽ മദീനയിലെ മസ്ജിദുന്നബവിയിൽ പ്രത്യേകമായ ഒരു ആഘോഷവും നടത്താറില്ല. ജന്മദിനാഘോഷം ഇസ്ലാമികമല്ല. നബിയുടെ ജന്മദിനം ആഘോഷിക്കൽ പ്രാവാചക അദ്ധ്യാപനങ്ങൽക്കെതിരായതുംഅദ്ധ്യാപനങ്ങൾക്കെതിരായതും പുതുനിര്മ്മിതവുമാണ്.
കൂടാതെ രാജ്യത്തിന്റെ ദേശീയദിനം അത്യാഹ്ളാദത്തോടെ മറ്റു നഗരങ്ങളെ പോലെ മദീനയിലും ആഘോഷിക്കുന്നു. ജന്മനാടിനോടുള്ള സ്നേഹവും കൂറും ഉയർത്തിപ്പിടിച്ചും മുൻ ഭരണാധികാരികളുടെ സ്മരണകൾ അയവിറക്കിയും ആണ് ദേശീയദിനം ആഘോഷിക്കുന്നത്.
 
=== ജനങ്ങൾ ===
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്