"മാൽക്കം എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
==നേഷൻ ഓഫ് ഇസ്ലാം==
===ജയിൽ ജീവിതം===
ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ<ref name=hisotrylearnings>{{cite web|title=മാൽക്കം എക്സ്|url=http://archive.ise7ymHis/e7ymH|publisher=ഹിസ്റ്ററി ലേണിങ്|accessdate=14 ജൂൺ 2014}}</ref> മാൽക്കം, ജോൺ ബെംമ്പ്രി എന്ന സഹ തടവുകാരന്റെ നിർബന്ധത്തിനു വഴങ്ങി വായന ഒരു ശീലമാക്കുന്നു.<ref>[[#mx92|മാൽക്കം എക്സ്, ഓട്ടോബയോഗ്രഫി - മാൽക്കം എക്സ്]] പുറം 178</ref> ജോൺ ബെംബ്രിയുടെ പ്രേരണകൊണ്ട് [[നേഷൻ ഓഫ് ഇസ്ലാം|നേഷൻ ഓഫ് ഇസ്ലാമിന്റെ]] സ്ഥാപകനായ [[എലിജാ മുഹമ്മദ്|എലിജാ മുഹമ്മദിനെ]] കാണുന്നതോടെയാണ് ,അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന്റെ സഹോദരങ്ങൾ ഒരുപാട് പ്രേരണ ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ കറുത്തവർഗ്ഗക്കാരെ സ്വാശ്രയത്തോടെ ജീവിക്കാൻ കെൽപ്പുള്ളവരാക്കാനും, അവരെ സ്വന്തം നാടായ ആഫ്രിക്കയിലേക്കു പറിച്ചു നടുവാനും, നേഷൻ ഓഫ് ഇസ്ലാമിലൂടെ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങൾ മാൽക്കമിനോട് കത്തുകളിലൂടെ പറഞ്ഞു മനസ്സിലാക്കി.<ref>[[#kofi01|കോഫി നടാമ്പു]] പുറം 127-128</ref> ജയിൽ ജീവിതത്തിൽ വെച്ച് മാൽക്കം, പന്നിയിറച്ചി കഴിക്കുന്നത് നിറുത്തുകയും, പുകവലി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 113</ref> തന്റെ ഭൂതകാലത്തിൽ വെള്ളക്കാരുമായുള്ള ബന്ധങ്ങളിൽ, അത്യാഗ്രഹവും, അനീതിയും, വെറുപ്പും, പകയും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മാൽക്കം നേഷൻ ഓഫ് ഇസ്ലാമിന്റെ പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞു.<ref>[[#kofi01|കോഫി നടാമ്പു]] പുറം 134-135</ref>
 
1940 കളുടെ അവസാനത്തിൽ, മാൽക്കം എലിജാ മുഹമ്മദിനെ നേരിട്ടു ബന്ധപ്പെട്ടു, ഭൂതകാലത്തെ മറക്കാനും, മോശം ജീവിതത്തിലേക്ക് ഇനിയൊരിക്കലും കടക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്യാനും എലിജാ മാൽക്കമിനോടാവശ്യപ്പെട്ടു.<ref>[[#kofi01|കോഫി നടാമ്പു]] പുറം 138-139</ref> അധികം വൈകാതെ മാൽക്കം നേഷൻ ഓഫ് ഇസ്ലാമിൽ അംഗത്വം സ്വീകരിച്ചു. ഇക്കാലയളവിൽ തന്റെ ജയിൽ ദിനങ്ങൾ കടന്നു പോകുന്നത് താൻ അറിഞ്ഞിരുന്നേയില്ല എന്നാണ് മാൽക്കം പിന്നീട് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നാഷന്റെ തീപ്പൊരി പ്രസംഗകനായി<ref name=aawv>{{cite web|title=മാൽക്കം എക്സ് ആന്റ് നേഷൻ ഓഫ് ഇസ്ലാം|url=http://archive.is/75bNo|publisher=എ.എ.വി.ഡബ്ലിയു|accessdate=14 ജൂൺ 2014}}</ref> മാറിയ മാൽക്കം കറുത്തവർക്കിടയിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. അക്കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വെള്ളക്കാരെ കടുത്ത ഭാഷയിൽ വിമർശിക്കുമായിരുന്നു.
1950 കളുടെ അവസാനത്തിലാണ് അദ്ദേഹം മാൽക്കം ഷാബാസ് അല്ലെങ്കിൽ മാലിക്-എൽ-ഷാബാസ് എന്നറിയപ്പെടാൻ തുടങ്ങിയത്. മാൽക്കം എക്സ് എന്ന പേരിലും അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നു.<ref>[[#mx12|മാൽക്കം എക്സ്, മരാബിൾ]] പുറം 135,193</ref> ദൃശ്യ, ശ്രവ്യ, പത്രമാധ്യമങ്ങളിലെല്ലാം മാൽക്കമിനെക്കുറിച്ചുള്ള വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു. 1959 ൽ [[ന്യൂയോർക്ക് സിറ്റി ടെലിവിഷൻ]] മാൽക്കമിനെക്കുറിച്ചുള്ള പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുകയുണ്ടായി.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 174-179</ref>
 
1960 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര]] സഭയുടെ പ്രത്യേക സമ്മേളനത്തിലേക്ക് മാൽക്കം ക്ഷണിക്കപ്പെടുകയുണ്ടായി. അവിടെ വെച്ച് പല അന്താരാഷ്ട്ര നേതാക്കളുമായി മാൽക്കം ചർച്ച നടത്തുകയുണ്ടായി.<ref>[[#kofi01|കോഫി നടാമ്പു]] പുറം 231-233</ref> മാൽക്കം എക്സിന്റെ കാഴ്ചപ്പാടുകളിൽ മതിപ്പു തോന്നിയ [[ക്യൂബ|ക്യൂബൻ]] നേതാവായ [[ഫിദൽ കാസ്ട്രോ]], മാൽക്കമിനെ ഒരു സ്വകാര്യ കൂടിക്കാഴ്ചക്കു സ്വാഗതം ചെയ്യുകയും , കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹത്തെ ക്യൂബ സന്ദർശിക്കാനായി ക്ഷണിക്കുകയും ചെയ്തു.<ref name=uhurunews>{{cite web|title=50 ഇയേഴ്സ് നൗ ഫിദൽ കാസ്ട്രോ ആന്റ് മാൽക്കം എക്സ് മെറ്റ് ഇൻ ഹാർലം|url=http://archive.isNpMUiis/NpMUi|publisher=ഉഹുറുന്യൂസ്.കോം|date=16 സെപ്തംബർ 2010|accessdate=17 ജൂൺ 2014}}</ref><ref>[[#mx12|മാൽക്കം എക്സ്, മരാബിൾ]] പുറം 173</ref><ref name=harlemworldmag>{{cite web|title=ഫിദൽ കാസ്ട്രോ ആന്റ് മാൽക്കം എക്സ് അറ്റ് ഹോട്ടൽ തെരേസ,1960|url=http://archive.isb8V6Ais/b8V6A|publisher=ഹാർലംവേൾഡ് മാഗ്.കോം|date=16 ഡിസംബർ 2013|accessdate=17 ജൂൺ 2014}}</ref>
 
===സംഘടനയിലെ അംഗത്വബലം===
നേഷൻ ഓഫ് ഇസ്ലാമിന്റെ സ്ഥാപകനായ എലീജാ മുഹമ്മദിനുശേഷം, സംഘടനയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായിരുന്നു മാൽക്കം. 1950 നും 1960 നും ഇടക്ക് സംഘടനയുടെ അംഗത്വബലം വർദ്ധിപ്പിക്കാൻ മാൽക്കം നടത്തിയ ശ്രമങ്ങൾ ചെറുതല്ല. ആയിരത്തിനു തൊട്ടുമുകളിലുണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം മാൽക്കമിന്റെ പരിശ്രമത്താൽ അമ്പതിനായിരമോ, എഴുപത്തിഅയ്യായിരമോ ആയി വളർന്നു.<ref>[[#mx12|മാൽക്കം എക്സ്, മരാബിൾ]] പുറം 123</ref> മാൽക്കം എക്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പ്രശസ്ത ബോക്സിങ് താരമായ [[മുഹമ്മദ് അലി]], നേഷൻ ഓഫ് ഇസ്ലാമിൽ ചേരുന്നത്.<ref>[[#kofi01|കോഫി നടാമ്പു]] പുറം 296-297</ref> മാൽക്കം എക്സിനെ പിന്തുടർന്ന് അലിയും പിന്നീട് സുന്നി ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
==നേഷൻ ഓഫ് ഇസ്ലാം ഉപേക്ഷിക്കുന്നു==
[[അമേരിക്ക|അമേരിക്കൻ]] പ്രസിഡന്റായിരുന്ന [[ജോൺ എഫ്. കെന്നഡി|ജോൺ.എഫ്.കെന്നഡിയുടെ]] വധിക്കപ്പെടുകയുണ്ടായി. തങ്ങൾ ചെയ്യുന്ന മോശം പ്രവർത്തികൾക്കുള്ള ദൂഷ്യഫലങ്ങളും അവരവർ തന്നെ അനുഭവിക്കേണ്ടി വരും എന്നയർത്ഥത്തിൽ മാൽക്കം നടത്തിയ പ്രസ്താവന<ref name=nytimes0263>{{cite news|title=മാൽക്കം സ്കോർസ് ഓൺ യു.എസ് ആന്റ് കെന്നഡി|url=http://archive.isw1aydis/w1ayd|publisher=ന്യൂയോർക്ക് ടൈംസ്|date=02 ഡിസംബർ 1963|accessdate=18 ജൂൺ 2014}}</ref> സംഘടനയ്ക്കുള്ളിലും പുറത്തു നിന്നും ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. കെന്നഡിയുടെ വിധവക്ക് നേഷൻ ഓഫ് ഇസ്ലാം ഔദ്യോഗികമായി ഭർത്താവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. അതുകൂടാതെ, ഈ സംഭവത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് സംഘടനയുടെ എല്ലാ മുതിർന്ന നേതാക്കൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.<ref>[[#kofi01|കോഫി നടാമ്പു]] പുറം 288-290</ref> മാൽക്കം എക്സിനെ തന്റെ പദവിയിൽ തരംതാഴ്ത്തിയില്ലെങ്കിലും, 90 ദിവസത്തേക്ക് പൊതുപരിപാടികളിൽ പ്രസംഗിക്കുന്നതിൽ നിന്നും വിലക്കി.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 242</ref>
 
എലിജാ മുഹമ്മദിന്റെ തന്റെ വനിതാ സെക്രട്ടറിമാരുമായി അവിഹിത ബന്ധമുണ്ടെന്നും, അവരിൽ അദ്ദേഹത്തിന് കുട്ടികൾ ജനിച്ചിട്ടുണ്ടെന്നുമുള്ള കിംവദന്തികളെക്കുറിച്ച് മാൽക്കം രഹസ്യമായി അന്വേഷണം നടത്തി. താൻ കേട്ട സംഭവങ്ങൾ സത്യമാണെന്നറിഞ്ഞ മാൽക്കം, ഇതിെക്കുറിച്ച് എലീജാ മുഹമ്മദിനോട് ചോദിക്കുകയും, മുഹമ്മദ് ഈ കിംവദന്തികൾ സത്യമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 230-234</ref>
സംഘടനയിൽ മാൽക്കം, എലീജാ മുഹമ്മദിനൊരു ഭീഷണിയായി മാറിയേക്കും എന്നു ചിലരെങ്കിലും വിശ്വസിച്ചു. ഇക്കാലയളവിലെല്ലാം മാൽക്കം മാധ്യമങ്ങൾക്ക് പ്രിയംകരനായിരുന്നു. 1963 ൽ നേഷൻ ഓഫ് ഇസ്ലാമിനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, അതിന്റെ പുറംചട്ടയിൽ ഉപയോഗിച്ചത് മാൽക്കമിന്റെ ചിത്രമായിരുന്നു, കൂടാതെ, പുസ്തകത്തിൽ പുനരുപയോഗിച്ചിരുന്ന ആറു പ്രസംഗങ്ങളിൽ അഞ്ചും മാൽക്കമിന്റേതായിരുന്നു. എലീജാ മുഹമ്മദിന്റെ ഒരു പ്രഭാഷണം മാത്രമേ പുസ്തകത്തിൽ ഉപയോഗിച്ചുള്ളു, ഇത് എലീജാ മുഹമ്മദിൽ നീരസം വളർത്തി.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 214</ref>
 
1964 മാർച്ച് എട്ടിന് സംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണെന്ന് മാൽക്കം ലോകത്തെ അറിയിച്ചു. കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനായി ഒരു സംഘടന രൂപീകരിക്കുമെന്നും, അതോടൊപ്പം മറ്റു പൗരാവകാശ പ്രവർത്തകരുമായി ചേർന്നു പ്രവർത്തിക്കുന്നതിനു താൽപര്യമുണ്ടെന്നും മാൽക്കം പ്രസ്താവിക്കുകയുണ്ടായി. മറ്റു പൗരാവകാശ പ്രവർത്തകരുമായി ചേർന്നു പ്രവർത്തിക്കുന്നത് മുൻകാലങ്ങളിൽ എലീജാ മുഹമ്മദ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും, അതുകൊണ്ടാണ് താൻ അതിനു മുതിരാതിരുന്നതെന്നും മാൽക്കം കൂട്ടിച്ചേർത്തു.<ref name=nytimes0964>{{cite news|title=മാൽക്കം എക്സ് സ്പ്ലിറ്റ്സ് വിത്ത് മുഹമ്മദ്|url=http://archive.is92vh0is/92vh0|publisher=ന്യൂയോർക്ക് ടൈംസ്|date=09 മാർച്ച് 1964|accessdate=18 ജൂൺ 2014}}</ref>
 
==തുടർ പ്രവർത്തനങ്ങൾ==
===പുതിയ സംഘടനകളും, കാഴ്ചപ്പാടും===
നേഷൻ ഓഫ് ഇസ്ലാമിൽ നിന്നും പുറത്തു വന്ന ഉടനെ തന്നെ മുസ്ലിം മോസ്ക്ക് ഇൻകോർപ്പറേറ്റഡ് എന്നൊരു മതസംഘടന മാൽക്കം ആരംഭിച്ചു. അതുകൂടാതെ, പാൻ-ആഫ്രിക്കനിസത്തിന്റെ ഉന്നമനത്തിനായി ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി എന്നൊരു സംഘടനക്കും തുടക്കമിട്ടു. 1964 മാർച്ച് 26 ന് അമേരിക്കൻ സെനറ്റിന്റെ പൗരാവകാശ ബില്ലിന്റെ ചർച്ചകൾക്കായി എത്തിയപ്പോൾ ജീവിതത്തിലാദ്യമായും, അവസാനമായും [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ|മാർട്ടിൻ ലൂഥർ കിങുമായി]] മാൽക്കം കണ്ടുമുട്ടി.<ref name=cnn1910>{{cite news|title=മാൽക്കം ആന്റ് മാർട്ടിൻ, ക്ലോസർ ദാൻ വീ തോട്ട്|url=http://archive.istMBSIis/tMBSI|publisher=സി.എൻ.എൻ|date=19 മേയ് 2010|accessdate=19 ജൂൺ 2014}}</ref> [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടൺ]] നഗരത്തിൽവെച്ചായിരുന്നു ഈ കൂടിക്കാഴ്ച. തങ്ങളുടെ കൂടി വോട്ടുകൊണ്ട് ജയിക്കുന്ന സർക്കാർ തങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നില്ലെങ്കിൽ വോട്ടു ചെയ്ത കൈകൊണ്ട് ആയുധം എടുക്കാൻ കറുത്ത വർഗ്ഗക്കാരോട് ആഹ്വാനം ചെയ്തു. തങ്ങളുടെ സമ്മതീദാനാവകാശം വിനിയോഗിക്കേണ്ടത് ബുദ്ധിപൂർവ്വമായിരിക്കണമെന്ന് ബാലറ്റ് ഓർ ബുള്ളറ്റ് എന്ന പേരിൽ പിന്നീട് പ്രശസ്തമായ ഈ പ്രസംഗത്തിലൂടെ മാൽക്കം നിർദ്ദേശിക്കുകയുണ്ടായി.
 
=== മക്ക തീർത്ഥാടനം ===
നേഷൻ ഓഫ് ഇസ്ലാമിൽ നിന്നും പുറത്തു വന്നതോടെ മാൽക്കമിന്റെ ജീവനു സദാ ഭീഷണിയുണ്ടായിരുന്നു. ഏഴാം നമ്പർ ദേവാലയത്തിലെ നേതാവ്, മാൽക്കമിന്റെ കാർ ബോംബ് വെച്ചു തകർക്കാൻ ആഹ്വാനം ചെയ്തിരുന്നു. [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] മാൽക്കം താമസിച്ചിരുന്ന വീട്ടിൽ നിന്നും അവരെ ഒഴിപ്പിക്കാനായി നേഷൻ ഓഫ് ഇസ്ലാം കോടതിയിൽ കേസു കൊടുത്തിരുന്നു, മാൽക്കവും കുടുംബവും അവിടെ നിന്നും ഒഴിയുന്നതിനു മുമ്പ് ആ വീട് അക്രമികൾ അഗ്നിക്കിരയാക്കി.<ref>[[#mx92|ബ്രൂസ്സ് പെറി]] പുറം 352-356</ref> എലീജാ മുഹമ്മദിനെ എതിർക്കുന്നവരെല്ലാം വധിക്കപ്പെടേണ്ടവരാണെന്നും, അത്തരം ആളുകൾ വിപത്തിലെത്തിച്ചേരുമെന്നുമുള്ള പ്രസംഗങ്ങൾ നേഷൻ ഓഫ് ഇസ്ലാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
 
1965 ഫെബ്രുവരി 21 ന് ആഫ്രോ അമേരിക്കൻ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ സദസ്സിൽ നിന്നും ഒരാൾ മാൽക്കമിന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നു.<ref>[[#mx12|മാൽക്കം എക്സ്, മരാബിൾ]] പുറം 436-437</ref> ഇതേ സമയം രണ്ടു പേർ വേദിയിലേക്ക് യന്ത്രവത്കൃത തോക്കുകൾ കൊണ്ട് വേദിയിലേക്കു നിറയൊഴിക്കാനും തുടങ്ങി. ശരീരമാസകലം വെടിയേറ്റ മാൽക്കമിനെ അടുത്തുള്ള കൊളംബിയ പ്രെസ്ബിറ്റേറിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നര മണിയോടെ അദ്ദേഹം മരിച്ചയായി അറിയിപ്പുണ്ടായി.<ref name=newyorktimes2265>{{cite news|title=മാൽക്കം എക്സ് ഷോട്ട് ടു ഡെത്ത്|url=http://archive.iszZt9Ris/zZt9R|publisher=ന്യൂയോർക്ക് ടൈംസ്|date=22 ഫെബ്രുവരി 1965|accessdate=22 ജൂൺ 2014}}</ref> വെടിയുണ്ടയേറ്റ ഇരുപത്തൊന്നോളം മുറിവുകൾ മാൽക്കമിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പ്രേതപരിശോധനാ റിപ്പോർട്ടിൽ പറയുന്നു.<ref>[[#mx12|മാൽക്കം എക്സ്, മരാബിൾ]] പുറം 450</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314780" എന്ന താളിൽനിന്ന് ശേഖരിച്ചത്