"2001-02 ലെ ഇന്ത്യാ പാകിസ്ഥാൻ തർക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 57:
2002 ജനുവരി 12 ന് പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ് ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടത്തിയ ഒരു പ്രസ്താവന, യുദ്ധഭീതിയെ ലഘുവാക്കുന്നതായിരുന്നു. സ്വന്തം മണ്ണിൽ തീവ്രവാദത്തിനുള്ള സാധ്യത് എന്തുവിലകൊടുത്തും പാകിസ്താൻ എതിർക്കുമെന്നും അതേസമയം കാശ്മീരിൽ പാകിസ്താനു തന്നെയാണ് അവകാശമെന്നും മുഷറഫ് കൂട്ടിച്ചേർത്തു.<ref name=bbc4>{{cite news|title=മുഷറഫ് ഡിക്ലേഴ്സ് വാർ ഓൺ എക്സ്ട്രീമിസം|url=http://archive.today/AeqLf|publisher=ബി.ബി.സി|date=12-ജനുവരി-2002|accessdate=14-മേയ്-2014}}</ref> തൽക്കാം ഒരു ആക്രമണമുണ്ടാവാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ രാഷ്ട്രപതി കെ.ആർ.നാരായണൻ സൈനിക ജനറലുമാരോടായും പറഞ്ഞു.
===മേയ്-ജൂൺ===
മേയ്-ജൂൺ ആയപ്പോഴേക്കും അതിർത്തിയിലെ സംഘർഷം വീണ്ടും രൂക്ഷമായി. മേയ് 14 ന് കാശ്മീരിലെ ഒരു സൈനിക ക്യാമ്പിൽ മൂന്നു ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ സ്ത്രീകളും കുട്ടികളും അടക്കം 34 പേർ കൊല്ലപ്പെട്ടു.<ref name=newyorker>{{cite news|title=ദ സ്റ്റാന്റ് ഓഫ്|url=http://archive.todayis/BO0Ys|publisher=ദ ന്യൂയോർക്കർ|date=13-ഫെബ്രുവരി-2006|last=സ്റ്റീവ്|first=കോൾ|accessdate=14-മേയ്-2014}}</ref> മേയ് 18 ന് ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷണറെ ഇന്ത്യ പുറത്താക്കി. ഒരു സുപ്രധാനമായ ദൗത്യത്തിനു തയ്യാറായിരിക്കാൻ തന്റെ സൈന്യത്തോട് ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി നിർദ്ദേശിച്ചു.<ref name=theguardian>{{cite news|title=ഇന്ത്യൻ പി.എം. കോൾസ് ഫോർ ഡിസിസ്സീവ് ബാറ്റിൽ ഓവർ കാശ്മീർ|url=http://archive.is/tArdr|publisher=ദ ഗാർഡിയൻ|date=22-മേയ്-2002|accessdate=14-മേയ്-2014}}</ref> മേയ് മാസം അവസാനത്തിൽ പാകിസ്താൻ ചില മിസ്സൈൽ പരീക്ഷണങ്ങൾ നടത്തുകയും, ലാഹോറിനടുത്തു വെച്ച്, ഇന്ത്യയുടെ ഒരു ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തുകയും ചെയ്തു.
 
സംഘർഷം കൂടുതൽ രൂക്ഷമാവുകയും, ഇരു രാജ്യത്തേയും പ്രധാനമന്ത്രിമാർ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം പകരം കുറ്റപ്പെടുത്താനാണ് തയ്യാറായത്. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഒരു മദ്ധ്യസ്ഥതക്ക് ശ്രമിച്ചുവെങ്കിലും, അത് പരാജയത്തിലാണ് കലാശിച്ചത്.<ref name=voa1>{{cite news|title=പുടിൻ അറ്റംപ്ട്സ് ടു മീഡിയേറ്റ് ഇന്ത്യാ-പാകിസ്താൻ|url=http://archive.today/RQB4E|publisher=വോയ്സ് ഓഫ് അമേരിക്ക|date=26-ഒക്ടോബർ-2009|accessdate=14-മേയ്-2014}}</ref> ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റം അവസാനിപ്പിക്കുമെന്ന് പാകിസ്താൻ പ്രസി‍ഡന്റ് പർവേസ് മുഷറഫ് പ്രഖ്യാപിച്ചു, ഇത് കണക്കിലെടുത്ത വ്യോമ നിയന്ത്രണങ്ങൾ എടുത്തു കളയുകയും, പാകിസ്താൻ തീരത്തു നിന്നും യുദ്ധക്കപ്പലുകളെ തിരിച്ചുവിളിക്കുകയും ചെയ്തു. പാകിസ്താനും തങ്ങളുടെ യുദ്ധക്കപ്പലുകളെ തിരിച്ചുവിളിച്ചു.
"https://ml.wikipedia.org/wiki/2001-02_ലെ_ഇന്ത്യാ_പാകിസ്ഥാൻ_തർക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്