"കളഭ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 44:
{{Keralahistory}}
[[ക്രിസ്തുവർഷം]] 3-ആം നൂറ്റാണ്ടിനും 6-ആം നൂറ്റാണ്ടിനും ഇടയ്ക്ക് [[തമിഴ്നാട്‌|തമിഴ്]] രാജ്യം ഭരിച്ചിരുന്ന തെക്കേ ഇന്ത്യൻ രാജവംശമാണ് കളഭ്രർ. പാണ്ഡ്യ, ചോള, ചേര സാമ്രാജ്യങ്ങളെ ഇവർ നിഷ്കാസിതരാക്കി. കളഭ്രരുടെ ഉൽഭവത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും വിരളമായ രേഖകളേ ഉള്ളൂ. കളഭ്രരുടെ ഭരണകാലത്തെ സ്മാരകങ്ങളോ പുരാവസ്തുക്കളോ ലഭ്യമല്ല. ബുദ്ധമത, ജൈനമത സാഹിത്യത്തിൽ ചിതറിക്കിടക്കുന്ന പരാമർശങ്ങളാണ് കളഭ്രരെക്കുറിച്ചുള്ള ഇന്നത്തെ അറിവിന് ആധാരം. ആറാം നൂറ്റാണ്ടോടെ പല്ലവരും പാണ്ഡ്യരും വീണ്ടും ശക്തിയാർജ്ജിച്ച് കളഭ്രരെ നിഷ്കാസനം ചെയ്തു.
 
തമിഴകത്തെ ചേരചോളപാണ്ഡ്യരാജാക്കന്മാരെ കളഭ്രർ ആക്രമിച്ച് കീഴടക്കി തടവിലാക്കിയെന്നും, ഏകദേശം 5ഉം 6ഉം നൂറ്റാണ്ടിലായിരുന്നു കളഭ്രർ തമിഴകത്തെ കീഴടക്കിയതെന്നും ചരിത്രരേഖകൾ തെളിയിക്കുന്നു. ഇക്കാലയളവിലാണ് തമിഴകത്തെ ജൈനമതത്തിന്റെ പിറവിയും വളർച്ചയും സംഭവിച്ചതെന്നും കരുതപ്പെടുന്നു. പിന്നീട് പാണ്ഡ്യരും ചാലൂക്യരും പല്ലവരും കളഭ്രരെ കീഴടക്കി അധികാരം കൈവശം വെച്ചു.
 
ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് കളഭ്രർ [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസികളോ [[ജൈനമതം|ജൈനമത]] വിശ്വാസികളോ ആയിരിക്കണം. തമിഴ് പ്രദേശത്ത് ഇവരുടെ ഭരണം വരുന്നതിനു മുൻപേ ഭൂരിഭാഗം ജനങ്ങളും പിന്തുടർന്നിരുന്ന [[ഹിന്ദു]], ബ്രാഹ്മണ മതങ്ങളോട് ഇവർക്ക് എതിർപ്പായിരുന്നു. തൽഭലമായി കളഭ്രരുടെ അധഃപതനത്തിനു ശേഷം 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും വന്ന ഹിന്ദു ചരിത്രകാരന്മാരും പണ്ഡിതരും കളഭ്രരെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടായിരിക്കാം കളഭ്രരുടെ ഭരണകാലത്തെ ഇരുണ്ട കാലഘട്ടം എന്നും ഭരണമില്ലാത്ത കാലഘട്ടം എന്നും വിളിക്കുന്നത്.
"https://ml.wikipedia.org/wiki/കളഭ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്