"കാളികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Kalikavu}}
വരി 13:
കാളികാവിൻറ ഗതകാല ചരിത്രം അന്വോഷിക്കുബോൾ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. കാളികാവ് അങ്ങാടിയിൽ ഇന്ന ബസ്സ്റ്റാൻറ് നിലകൊള്ളുന്ന പ്രദേശത്തായിരുന്നു ആഴ്ച ചന്ത നിലനിന്നിരുന്നത്. പഴമക്കാരുടെ മനസ്സിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയിൽ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നുവെന്ന് പരയപ്പെടുന്നു. ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ് -വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം. നിലമ്പൂർ കോവിലകത്തേക്ക് പാട്ടകുടിയാൻമാരിൽ നിന്നും ശേഖരിക്കുന്ന കാർഷിക വിഭവങ്ങൾ എത്തിക്കാനുപയോഗിച്ച ഇടുങ്ങിയ മൺപാതയാണ് ഇന്നത്തെ കാളികാവ് നിലമ്പൂർ റോഡ്. 1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എക്സ് സർവീസ് എന്നീ പേരുകളിൽ സർവീസ് ആരംഭിച്ചു.
കാർഷിക മേഖലയിൽ കാളികാവിൻറ പരിവർത്തന ഘട്ടം തുടങ്ങുന്നത് അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂർ കുടിയേറ്റത്തോടെയാണ്. ഭൂ പരിഷ്കരണ നിയമത്തിൻറ മുന്നോടിയായി വ്യപകമായ ഭൂമി കൈമാറ്റ നടന്നതോടെയാണ് തിരുവിതാംകൂറിൽ നിന്നും കിഴക്കനേറനാടൻ മണ്ണിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. കാട്ടാനകളുടെ ചിന്നം വിളികളും നരിച്ചീറുകളുടെ ഭയാനകത ശ്രഷിഠിച്ച പശ്ചിമഘട്ടത്തിൻറ മലം ചെരിവുകളിൽ അവർ അദ്ധ്വനത്തിൻറ പുതിയ ഗാഥ രചിച്ചു. കരിങ്കല്ലിനെപോലും തോൽപ്പിക്കുന്ന നിശ്ചയ ദാർഢ്യത്തോടെ മണ്ണിനോട് മല്ലടിച്ച് കുടിയേറ്റ കർഷകർ കാളികാവിൻറ കാർഷിക ഭൂപടം മാറ്റി മറിച്ചു. കശുമാവും കമ്മ്യൂണിസ്റ്റപ്പയും പുല്ലും നിറഞ്ഞ കിഴക്കനേറനാടൻ മണ്ണിൽ റബ്ബറും ഏലവും ഇഞ്ചിയും ഗ്രാമ്പുവും കുരുമുളകും നട്ട് പിടിപ്പിച്ച് കാർഷിക മേഖലയാകെ സംമ്പുഷ്ടമാക്കി. ഇതോടെ നാട്ടുക്കാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു. എഴുപതുകളുടെ പാതിയോടെയാണ് കാളികാവിൻറ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽക്കടന്നതോടെ നാടിൻറ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി. പുൽകുടിലുകലും ചെമ്മൺ ചുമരിലുള്ള വീടുകളും നെൽ വയലുകളും മാഞ്ഞു. പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ പൌഡിയായി, കുഗ്രാമങ്ങളിൽ പോലും ഉയർന്ന് വന്നു. 1961-ൽ പുല്ലങ്ങോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുത വെളിച്ചം എത്തുന്നത്. ഇന്നലെയു‍ടെ ചരിത്രസ്മൃതികൾ നെഞ്ചേറ്റുബോഴും പുരോഗതിയുടെ പടവുകൾ കയറാനുള്ള വെമ്പലിലാണ് ഈ മലയോര ഗ്രാമം. ഇതോടപ്പംചില വേദനിക്കുന്ന ഓർമ്മകളും ഈ ഗ്രാമത്തിനുണ്ട്. കാളികാവിൻറെ പ്രധാന ഭക്ഷ്യ വിളയായിരുന്ന നെല്ല് മറ്റെവിടെയും എന്നപ്പോലെ നമ്മുടെ നാട്ടിൽ നിന്നും നാട്നീങ്ങി കഴിഞ്ഞു. വിശാലമായി പരന്ന് ക്കിടന്നിരുന്ന നെൽപാടങ്ങളെല്ലാം മണ്ണിട്ട് നികത്തപ്പെട്ടു. പ്രദേശത്തിൻറ പ്രധാന ജല സ്രോതസ്സായ കാളികാവ് പുഴ മണലെടുപ്പും കയ്യേറ്റവും കാരണം അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. അവികസിതത്വത്തിൻറ പോയക്കാലം ഓർമ്മയാക്കി കാളികവ് മാറുകയാണ്. കാളവണ്ടിചക്രങ്ങളുടെ ചാലുകൾ തീർത്തചെമ്മൺ പാതകൾ ഓർമ്മയാക്കി കാളികവിലെ ഉൾപ്രദേശങ്ങൾ പ്പോലും വികസനത്തിൻറ പാതയിലാണ്. നിലമ്പൂർ-പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേ കാളികാവിൻറ വികസനമേഖലയിലെ നാഴികക്കല്ലായി മാറുകയാണ്. വൈദ്യൂതിരംഗമായിരുന്നു എന്നും കാളികവിൻറ വികസനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഇലട്രിക്കൽ സെക്ഷൻ ഓഫീസ് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിച്ചു. നിർദ്ധിഷ്ട മുപ്പത്തി മൂന്ന്.കെ.വി. സബ്സ്റ്റോഷൻകൂടി യഥാർത്ഥ്യമാകുബോൾ മേഖലയിലെ അവശേഷിക്കുന്ന പ്രതിസന്ധിക്കുകൂടി പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കിഴക്കൻഏറനാടിലെ ചിറിപുഞ്ചി എന്ന് കരുവാരക്കുണ്ടിനൊപ്പം വിശേഷണം പങ്കിടുന്ന കാളികാവിലെ പല പ്രദേശങ്ങളും കുടിവെള്ളക്ഷാമത്തിൻറ പിടിയിലാണ്.പതിനൊന്ന് വർഷം മുമ്പ് തുടങ്ങി ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അഞ്ച്കോടി രൂപയുടെ മധുമല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിലെ വെള്ള ക്ഷാമത്തിന് അറുതിയാവും. നാൽപതുകളിൽ ഒന്നോ രണ്ടോ ബസുകൾ മാത്രം മടങ്ങിപോയിരുന്ന ഒരു കവലയായിരുന്നു കാളികാവ് അങ്ങാടി. കാലമേറെ ചെന്നപ്പോൾ ഗതാഗത സൌകര്യവും യാത്രക്കാരും പെരുകിയതോടെ പ്രദേശത്ത് ഒരു ബസ് സ്റ്റാൻറ് സ്ഥാപിക്കണമെന്ന് ജനങ്ങളുടെ അവശ്യമായി ഉയർന്നു വന്നു. 2003-ൽ കാളികാവ് അങ്ങാടിയിൽ ബസ് സ്റ്റാൻറ് സ്ഥാപിക്കപ്പെട്ടു. ജംഗ്ഷനിൽ മറ്റൊരു ബസ് സ്റ്റാൻറ് കൂടി സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലും കാളികവ് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം ഇപ്പോൾ കംമ്പ്യൂട്ടർ സാക്ഷരതയുടെ പുതുവഴിയിലാണ്. ചരിത്രസ്മൃതികൾ നിറഞ്ഞ് നിൽക്കുന്ന മലയോര മണ്ണ് ഇന്ന് പോയകാലത്തിൻറ അനുഭവപാഠങ്ങളിൽ നിന്നും പുതുയുഗത്തിലേക്ക് നടന്നുനീങ്ങുകയാണ്.
 
==Image gallery==
<gallery>File:Wandoor Road, Kalikavu, Malappuram District, India.jpg|Kalikavu Town
</gallery>
 
== ഇതും കാണുക ==
*[[കാളികാവ് ഗ്രാമപഞ്ചായത്ത്]]
 
== അവലംബം ==
"https://ml.wikipedia.org/wiki/കാളികാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്