"തലശ്ശേരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
തലശ്ശേരിയിൽ വെറും കുരുമുളകുവ്യാപാരികളായി വന്ന [[ഇംഗ്ലീഷ്|ഇംഗ്ലീഷുകാർ]] ഒരു നൂറ്റാണ്ടുകാലത്തിനിടയിൽ നാട്ടിലെ ഭരണാധികാരികളായിത്തീർന്ന [[ചരിത്രം|ചരിത്രത്തിന്റെ]] പ്രതീകമാണു ഈ കോട്ട. തലശ്ശേരിയിൽ ആദ്യമായി ഒരു മൺകോട്ട കെട്ടിയ [[ഫ്രഞ്ച്|ഫ്രഞ്ചുകാർക്ക്]] ഇംഗ്ലീഷുകാരുടെ വരവോടെ സ്ഥലം വിട്ടൊഴിഞ്ഞു പോവേണ്ടിവന്നു. ഇംഗ്ലീഷുകാർ [[തിരുവിതാംകൂർ|തിരുവിതാം കൂറിൽ]] [[അഞ്ചുതെങ്ങും]], [[മലബാർ|മലബാറിൽ]] തശ്ശേരിയും കേന്ദ്രമാക്കിക്കൊണ്ടു കച്ചവടം തുടങ്ങുകയും, പടിപടിയായി അഭിവൃദ്ധിപ്പെടുകയുമാണുണ്ടായത്.
===പാണ്ടികശാല===
മലബാറിൽ [[ഈസ്റ്റിന്ത്യാ കമ്പനി]] 1683-ൽ തുടങ്ങിവെച്ചത് ഒരു [[പാണ്ടികശാല]]യായിരുന്നു. (കച്ചവട ആവശ്യത്തിനായി കെട്ടിയുണ്ടാക്കുന്ന ഷെഡ്) ഈ പാണ്ടികശാലയുടെയും കച്ചവടത്തിന്റെയും സുരക്ഷിതത്വത്തിന്നായി സ്ഥലത്ത് ഒരു കോട്ടകൂടി വേണമെന്ന് [[ബ്രിട്ടീഷുകാർ|ബ്രിട്ടീഷുകാർക്ക്]] തോന്നി. അതിന്ന് ഒരു കാരണമുണ്ടായി. കോട്ടനിൽക്കുന്ന സ്ഥലത്തിന്ന് തക്കതായ പ്രതിഫലം ലഭിച്ചില്ല എന്നു പറഞ്ഞ്, സ്ഥലമുടമസ്ഥനും നാടുവാഴിയുമായിരുന്ന [[കുറുങ്ങോട്ടുനായർ|കുറുങ്ങോട്ടുനായരും]] കുറെ പടയാളികളുമായിവന്ന് 1704-ൽ പാണ്ടികശാല കയ്യേറി. അന്ന് നാട്ടിലെ പരമാധികാരിയായിരുന്ന [[ചിറയ്ക്കൽ രാജാവ്|ചിറയ്ക്കൽ രാജാവിന്റെ മുംമ്പിൽകമ്പനിമുമ്പിൽകമ്പനി സങ്കടമുണർത്തിക്കുകയും, മേലിൽ ഉണ്ടായേക്കാവുന്ന ഇത്തരം അക്രമണങ്ങൾക്ക് തടയിടാനൊരു കോട്ട നിർമ്മിക്കാൻ അനുവാദം വാങ്ങുകയുമുണ്ടായി. തമ്പുരാനനുവാദം കൊടുക്കുകയും കോട്ടയുടെ പണിതുടങ്ങുന്നതിനു മുമ്പായി ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു കൊടുക്കുകയുമുണ്ടായി. പൊനത്തു പൊതുവാളിന്റെയടുത്തുനിന്ന് ഒരു വീട്ടുപറമ്പും, വല്ലുറ തങ്ങളുടെ പക്കൽ നിന്ന് തിരുവല്ലപ്പൻ കുന്നും വിലയ്ക്കുവാങ്ങിയിട്ടാണു കോട്ടയുടെ പണിയാരംഭിച്ചത്.
 
ചതുരാകൃതിയിലുള്ള ഭീമാകാരമായ ഈ കോട്ടയ്ക്ക് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളും വിദഗ്ദമായി ചിത്രപ്പണിചെയ്ത വാതിലുകളുമുണ്ട്. ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. ഈ കോട്ടയെ കേന്ദ്രീകരിച്ചാണു തലശ്ശേരി പട്ടണം വളരാൻ തുടങ്ങിയത്.
==ആരംഭം==
തുടക്കത്തിൽ 2 കാപ്റ്റന്മാരും 422 പട്ടാളക്കാരും ഇവിടെ നിയമിക്കപ്പെട്ടിരുന്നു. എന്നാൽ ചുരുങ്ങിയ കാലയളവിന്നുള്ളിൽ കാരണമില്ലാതെ കലഹിച്ചിരുന്ന നാടുവാഴികളെ തമ്മിലടിപ്പിച്ചുകൊണ്ട്, സമർത്ഥമായി ഇംഗ്ലീഷുകാർ ഈ കോട്ട കേന്ദ്രമാക്കി ശക്തിയാർജ്ജിച്ചു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/തലശ്ശേരിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്