"യിഞ്ചുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
 
No edit summary
വരി 1:
[[ചൈന]]യിലെ [[നിൻഗ്സിയ]] സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും, ചരിത്രത്തിലെ പടിഞ്ഞാറൻ സിയാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ആണ് യിഞ്ചുവാൻ (Yinchuan).<ref>{{cite web|title=Illuminating China's Provinces, Municipalities and Autonomous Regions|url=http://www.china.org.cn/english/features/43597.htm|publisher=PRC Central Government Official Website|accessdate=2014-05-17}}</ref> ഇരുപതു ലക്ഷം ജനസംഖ്യയുള്ള ഈ നഗരത്തിന്റെ പേരിനർത്ഥം 'വെള്ളി നദി' എന്നാണ്. നഗരത്തിനു നടുവിലൂടെ ഒഴുകുന്ന മഞ്ഞ നദി(黃河, Huánghé)യിൽനിന്നുമാണ് ഈ പേരിന്റെ ഉത്ഭവം. താരതമ്യേനെ വരണ്ട പടിഞ്ഞാറൻ ചൈനയിൽ, പ്രകൃതിഭംഗിയും കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളും ഒത്തുചേരുന്നത് ഈ പട്ടണത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
 
==ചരിത്രം==
ബീ. സീ. ഒന്നാം നൂറ്റാണ്ടിൽ ഫുപിങ് എന്ന ഗ്രാമമായിരുന്നു. പിന്നീട് ഹുവൈയുവാൻ എന്ന് പേർ മാറ്റി. 907-ൽ ടാങ് രാജവംശം അവസാനിച്ചപ്പോൾ റ്റാംഗുട്ട് എന്ന വംശജർ യിഞ്ചുവാൻ കേന്ദ്രമാക്കി ഒരു സാമ്രാജ്യമുണ്ടാക്കി.<ref>Jack Weatherford ''Genghis Khan and the Making of the Modern World'', p.85</ref> സി സിയ എന്ന ഈ രാജ്യം [[മംഗോൾ]] നേതാവായ ചിങ്ഗിസ് ഖാൻ 1227-ൽ പിടിച്ചെടുത്തു. യിഞ്ചുവാൻ കൊള്ളയടിക്കുകയും ഒട്ടേറെ നഗരവാസികളെ കൊല്ലുകയും അടിമകളാക്കുകയും ചെയ്തു.<ref>{{cite book|last=Mote|first=Frederick W.|authorlink=Frederick W. Mote|title=[[Imperial China: 900-1800]]|year=1999|publisher=[[Harvard University Press]]|location=Cambridge, Massachusetts|isbn=0674012127|page=256}}</ref><ref>{{cite book|title=The Territories of the People's Republic of China|year=2002|publisher=[[Routledge|Europa Publications]]|location=London|isbn=9780203403112|editor=Boland-Crewe, Tara and Lea, David|page=215}}</ref> തുടർന്നുവന്ന മിങ്, കിങ് കാലഘട്ടങ്ങളിൽ നിൻഗ്സിയ പ്രവിശ്യയുടെ ഭാഗമായി തുടർന്നു. 1958-ൽ നിൻഗ്സിയ സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനമായി. 1993 ജൂലൈ ഇരുപത്തി മൂന്നാം തിയതി വിമാനത്താവളത്തിൽനിന്നും ഉയരവേ ഒരു വിമാനം തകർന്നുവീണ് അൻപത്തി ഒൻപത് പേർ മരിച്ചു.<ref>[http://www.brainyhistory.com/days/july_23.html 23 July Events in History]</ref>
 
==ഭൂമിശാസ്ത്രം==
നിൻഗ്സിയ സമതലത്തിന്റെ നടുവിലായി, ഹെലാൻ പർവ്വതങ്ങളുടെ കിഴക്കായി, സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 1,100 മീറ്ററാണ്. കാലാവസ്ഥ തണുത്ത മരുഭൂമിയിലേതിന് സമാനമാണ്. ഒരു വർഷം ലഭിക്കുന്ന മഴ 186 മില്ലീമീറ്റർ മാത്രമാണ്. ശരാശരി താപനില 9 °C ആണ്. ശരാശരി മാസ താപനില ജനുവരിയിൽ −7.9 °Cഉം ജൂലൈയിൽ 23.5 °Cഉമാണ്. <ref name= CMA >{{cite web | url = http://old-cdc.cma.gov.cn/shuju/search1.jsp?dsid=SURF_CLI_CHN_MUL_MMON_19712000_CES&tpcat=SURF&type=table&pageid=3 | script-title=zh:中国地面国际交换站气候标准值月值数据集(1971-2000年) | accessdate = 2010-05-04 | publisher = [[China Meteorological Administration]] | language = Chinese }}</ref>
 
==സാമ്പത്തികം==
ഒരു ഭരണ - കച്ചവട കേന്ദ്രമെന്ന രീതിയിൽ പ്രധാനിയായിരുന്ന യിഞ്ചുവാൻ ഇപ്പോൾ ഒരു കൽക്കരി ഖനന കേന്ദ്രം കൂടിയാണ്. വ്യവസായങ്ങൾ കുറവാണ്. എന്നാൽ ഭക്ഷ്യവിളകളുടേയും മൃഗങ്ങളുടേയും എണ്ണയുടേയും വൻകിട കച്ചവട കേന്ദ്രമാണ്. ചൈനയുടെ കിഴക്കൻ നഗരങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും തമ്മിലുള്ള കച്ചവടപാതയിലുമാണ്. ആളോഹരി ജീ. ഡീ. പി. ¥31,436 ആണ്.
 
==ഗതാഗതം==
തീവണ്ടി നിലയവും, വിമാനവിമാനത്താവളവും സർവീസുകൾ(യിഞ്ചുവാൻ ലഭ്യമാണ്ഹെഡോങ് വിമാനത്താവളം) ഉണ്ട്. മഞ്ഞ നദിയിൽ ഹെങ്ചെങ്ങിലായി തുറമുഖവുമുണ്ട്. (1950 വരെ ഈ നദിയായിരുന്നു പ്രധാന ഗതാഗത മാർഗ്ഗം.) സി സിയ രാജാക്കന്മാരുടെ ശവകുടീരങ്ങൾ - ഒൻപത് രാജാക്കന്മാരുടേയും മറ്റ് 253 വ്യക്ത്തികളുടേയും - സഞ്ചാരികളെ ആകർഷിക്കുന്നു.
"https://ml.wikipedia.org/wiki/യിഞ്ചുവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്