"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|}
 
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗ വംശത്തിൽ പെട്ട അഥവാ ശുംഗ വംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു.
സുംഗ സാമ്രാജ്യം അഥവാ ശുഗ സാമ്രാജ്യം ക്രി.മു. 185 മുതൽ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കൻ ഇന്ത്യയും ഭരിച്ചിരുന്ന ഒരു [[മഗധ രാജവംശം]] ആയിരുന്നു. [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] തകർച്ചയ്ക്ക് ശേഷമാണ് ശുംഗ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുഗരുടെ തലസ്ഥാനം [[പാടലീപുത്രം]] ആയിരുന്നു. പിൽക്കാലത്ത് [[ഭാഗഭദ്രൻ]] തുടങ്ങിയ രാജാക്കന്മാർ തലസ്ഥാനം കിഴക്കൻ [[മാൾവ|മാൾവയിലെ]] [[വിദിശ|വിദിശയിലും]] സ്ഥാപിച്ചു (ഇന്നത്തെ [[ബെസ്നഗർ]]). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങൾക്ക് പ്രശസ്തം ആണ് സുംഗ സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകൾ ഇല്ല. [[പതഞ്ജലി]] ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യ രാജ വംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.മൗര്യ സാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു.
പുഷ്യ മിത്രൻ ഹിന്ദു മതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു.ബുദ്ധ മതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഇദ്ദേഹത്തിന്റെ പിൻഗാമി മപനായിരുന്ന അഗ്നി മിത്രനാണ് കാളിദാസന്റെ മാളകാഗ്നി മിത്രം നാടകത്തിലെ നായകൻ.പതന്ജലി പുഷ്യ മിത്രന്റെ സമകാലികനാണ്.പതൻജലിയുടെ സമകാലികനാണ് മഹാഭാഷ്യം.യോഗ സൂത്രങ്ങൾ,ധർമ സൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടിന്റെ സംഭാവനകളാണ്.അഗ്നി മിത്രനു ശേഷം യശോ മിത്രനും തുടർന്ന് എട്ടു രാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവ ഭൂതിയായിരുന്നു.ഇദ്ദേഹം വാസു ദേവ കണ്വൻ എന്ന ബ്രാഹ്മണ മന്ത്രിയുടെ ഗൂഡാലോചനയിൽ കൊല്ലപ്പെടുകയും തുടർന്ന് ബിസി 75-ൽ കണ്വ വംശം അധികാരം പിടിച്ചെടുക്കുകയും ബിസി 28 വരെ ഈ വംശം അധികാരത്തിൽ തുടരുകയും ചെയ്തു.
 
{{Middle kingdoms of India}}
273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2272826" എന്ന താളിൽനിന്ന് ശേഖരിച്ചത്