"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രീകോവിലിന് മുന്നിൽ വലിയ നമസ്കാരമണ്ഡപമുണ്ട്. ധാരാളം കൊത്തുപണികളും ശില്പങ്ങളും നിറഞ്ഞ ഈ മണ്ഡപത്തിലാണ് ഉത്സവക്കാലത്ത് കലശപൂജ നടക്കുന്നത്. ഇതിന്റെ മച്ചിൽ അഷ്ടദിക്പാലകരും ബ്രഹ്മാവും വാഴുന്നു. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ചെറിയൊരു ശില്പമുണ്ട്. ഇതിലും പൂജകൾ നടത്തുന്നു. മണ്ഡപത്തിന് തെക്കുഭാഗത്ത് തിടപ്പള്ളിയും വടക്കുഭാഗത്ത് കിണറും കാണാം.
 
ശ്രീകോവിലിനുചുറ്റും ധാരാളം ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളുമുണ്ട്. വിവിധ പുരാണകഥകളിൽ നിന്നുള്ള രംഗങ്ങളും ഇതിൽ നിറഞ്ഞുകാണുന്നു. ശ്രീരാമപട്ടാഭിഷേകം, ഗണപതിപ്രാതൽ, ദശാവതാരം, പാശുപതാസ്ത്രകഥ, അപ്പം കൊണ്ടുവരുന്ന അന്തർജനങ്ങൾ, അനന്തശയനം, പാർവ്വതീസമേതനായ [[ശിവൻ]], കാളിയമർദ്ദനം, കുവലയപീഡം, പഞ്ചപാണ്ഡവർ തുടങ്ങിയവ അവയിൽ പ്രധാനമാണ്. എടുത്തുപറയേണ്ടത് ദശാവതാരരൂപങ്ങളെത്തന്നെയാണ്. ഓരോ അവതാരത്തെയും തന്മയത്വത്തോടെ ശ്രീകോവിലിന്റെ മുകൾത്തട്ടിൽ കൊത്തിവച്ചിട്ടുണ്ട്. പഴയകാലത്തെ അനുസ്മരിപ്പിയ്ക്കുന്ന രീതിയിൽ ധാരാളം ചുമരെഴുത്തുകളും കാണാം. വട്ടെഴുത്ത് ലിപിയിലാണ് അധികവും.
ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെക്കൂടാതെ [[ശിവൻ]], [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[നാഗങ്ങൾ]], [[അയ്യപ്പൻ]], [[ഭദ്രകാളി]] എന്നിവർ ഉപപ്രതിഷ്ഠകളായുണ്ട്.
 
പ്രധാനശ്രീകോവിലിൽത്തന്നെ തെക്കുഭാഗത്ത് ദക്ഷിണാമൂർത്തീഭാവത്തിൽ ശിവനും [[ഗണപതി]]യും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കിയാൽ മാത്രമേ അവരെ കാണാൻ കഴിയൂ. ശൈവവൈഷ്ണവസംയോഗത്തിന്റെ പ്രതീകമായിരിയ്ക്കണം ഈ പ്രതിഷ്ഠയ്ക്കുപിന്നിൽ. പടിഞ്ഞാറൂഭാഗത്ത് ഭഗവാന്റെ നാലാമത്തെ അവതാരമായ [[നരസിംഹം|നരസിംഹമൂർത്തി]] കുടികൊള്ളുന്നു. അത്യുഗ്രമൂർത്തിയായ നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ പാൽപ്പായസത്തിൽ ശർക്കരയിട്ട് പ്രത്യേക നിവേദ്യവുമുണ്ട്.
 
ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, [[വീരഭദ്രൻ]], ഗണപതി, [[ശാസ്താവ്]], [[സുബ്രഹ്മണ്യൻ]], [[ദുർഗ്ഗ]], [[ബ്രഹ്മാവ്]], [[നിർമ്മാല്യധാരി]] (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെയുണ്ട്. ശീവേലിസമയത്ത് ഇവിടെ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടുന്നതും കൈതൊട്ട് തലയിൽ വയ്ക്കുന്നതും തെറ്റായി കണക്കാക്കപ്പെടുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർമ്മാല്യധാരിയ്ക്ക് പ്രത്യേകവിഗ്രഹവുമുണ്ട്.
 
ഇവിടെ രണ്ട് കൊടിമരങ്ങളുണ്ട്. കിഴക്കേനടയിൽ മഹാവിഷ്ണുപ്രതിഷ്ഠയ്ക്കും പടിഞ്ഞാറേനടയിൽ നരസിംഹപ്രതിഷ്ഠയ്ക്കുമാണ് ഈ രണ്ട് കൊടിമരങ്ങൾ. രണ്ടും ഏകദേശം ഒരേ ഉയരത്തിലുള്ളതാണ്. ഗരുഡരൂപങ്ങൾ രണ്ടിനും മുകളിൽ കാണാം. കിഴക്കേനടയിൽ സ്വർണ്ണക്കൊടിമരവും പടിഞ്ഞാറേനടയിൽ പിച്ചളക്കൊടിമരവുമാണ്. കിഴക്കേനടയിലെ കൊടിമരത്തിന് പുറകിൽ ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ഇവിടെയാണ് പ്രധാന ബലിക്കല്ലുള്ളത്. ശീവേലിയ്ക്ക് അവസാനം ഇവിടെയാണ് ബലിതൂകുന്നത്. എട്ടടിയോളം ഉയരം വരുന്ന ഭീമാകാരമായ ബലിക്കല്ല് പുറത്തുനിന്നുള്ളവരുടെ കാഴ്ച മറച്ചുകൊണ്ട് നിൽക്കുന്നു. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ മച്ചിൽ അഷ്ടദിക്പാലകരൂപങ്ങൾ കാണാം. കിഴക്കേനടയിൽ വലിയ ആനക്കൊട്ടിലുണ്ട്. ഇവിടെവച്ച് [[വിവാഹം]], [[ചോറൂണ്]], [[തുലാഭാരം]], [[അടിമ കിടത്തൽ]], [[ഭജന]] തുടങ്ങിയവ നടത്തപ്പെടുന്നു.
 
നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ കാണാം. രണ്ടുകൈകളിൽ വേലും വരദമുദ്രയും ധരിച്ച ശ്രീസുബ്രഹ്മണ്യസ്വാമി ഇവിടെ പ്രധാനക്ഷേത്രം വരുന്നതിനുമുമ്പേ കുടിയിരുത്തപ്പെട്ടതാണെന്നും പിന്നീട് ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി [[അയ്യപ്പൻ|അയ്യപ്പസ്വാമിയും]] നാഗദൈവങ്ങളും രക്ഷസ്സുകളും കുടികൊള്ളുന്നു. അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് പ്രത്യേകമായി മണ്ഡപം പണിതിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ അയ്യപ്പൻപാട്ടും ആഴിപൂജയുമുണ്ടാകും. നാഗദൈവങ്ങൾക്ക് എല്ലാ മാസവും ആയില്യം നാളിൽ പൂജയുണ്ടാകും. ദുർമരണം സംഭവിച്ച ഒരു ബാലന്റെയും അമ്മാവന്റെയും പ്രേതങ്ങളാണത്രേ ഇവിടത്തെ രക്ഷസ്സുകൾ. ഒരിയ്ക്കൽ ഒരു വാദപ്രതിവാദത്തിനിടയിൽ അമ്മാവൻ അനന്തരവനെ വധിയ്ക്കുകയും പിന്നീട് കുറ്റബോധം വന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തുവത്രേ! ഇങ്ങനെ ദുർമരണം സംഭവിച്ച അമ്മാവന്റെയും അനന്തരവന്റെയും പ്രേതങ്ങൾ ചുറ്റുപാടും നടന്ന് ശല്യമുണ്ടാക്കി. സഹികെട്ട നാട്ടുകാർ തുടർന്ന് പ്രേതങ്ങളെ ഇവിടെ കുടിയിരുത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ചു.
 
വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീ[[ഭദ്രകാളി]]യുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ വിഗ്രഹമില്ല. മണ്ഡലകാലത്ത് നടന്നുവരുന്ന കളമെഴുത്തും പാട്ടും ഗുരുതിതർപ്പണവും വഴി ഭഗവതിയെ ആവാഹിയ്ക്കുകയാണ്. തിരുമാന്ധാംകുന്നിലമ്മയുടെ സങ്കല്പമാണ് ഇവിടെ ഭഗവതിയ്ക്ക്. വിവിധ ദോഷങ്ങളുള്ളവർ ഇവിടെവന്ന് ഭഗവതിയെ വന്ദിയ്ക്കാറുണ്ട്.
 
== ഐതിഹ്യങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2261441" എന്ന താളിൽനിന്ന് ശേഖരിച്ചത്