"ഇറാഖ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Iraq_map.png നെ Image:Iraq-CIA_WFB_Map.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:COM:Duplicate|Duplicate]
വരി 40:
 
=== ആധുനിക കാലം ===
[[പ്രമാണം:Iraq-CIA mapWFB Map.png|thumb|200px|left|ആധുനിക ഇറാഖിന്റെ ഭൂപടം]]
[[ഒന്നാം ലോകമഹായുദ്ധം]] വരെ ഇറാഖ് തുർക്കികളുടെ കൈയിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയം മുതൽ [[ബ്രിട്ടൻ|ബ്രിട്ടനും]] [[ഫ്രാൻസ്|ഫ്രാൻസും]] സൈക്കിസ്-പൈക്കൊട്ട് ഉടമ്പടിപ്രകാരം സംയുക്തമായി മെസപ്പൊട്ടേമിയയുടെ അധികാരമേറ്റെടുത്തു. യുദ്ധാനന്തരം ബ്രിട്ടനായിരുന്നു ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. ഹാഷിമൈറ്റ് വംശജൻ ഫൈസൽ രാജാവിനെ ബ്രിട്ടൻ തന്നെ അധികാരത്തിലേറ്റി. അന്നാണ് ശരിക്കും ഇറാഖ് എന്ന രാജ്യമുണ്ടാകുന്നത്. പരിമിതമായ സ്വാതന്ത്ര്യമായിരുന്നു അന്ന് ഇറാഖിനുണ്ടായിരുന്നത്. ഫൈസൽ രാജാവ് മരിച്ചതോടെ അധികാരപോരാട്ടങ്ങളിൽ ഏർപ്പെട്ട ഇറാഖിൽ 1941-ൽ ബ്രിട്ടൻ സ്വന്തം ബലപ്രയോഗത്തിലൂടെ ബാഷിമൈറ്റ് വംശത്തിനെ വീണ്ടും അധികാരത്തിലെത്തിച്ചു. 1958-ൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ കരീം കാസിം നടത്തിയ അട്ടിമറിയിലൂടെയാണ് അവരുടെ ഭരണം നിന്നത്. കേണൽ അബ്ദുൾ സലാം മറ്റൊരു അട്ടിമറിയിലൂടെ കാസിമിനേയും പുറത്താക്കി. സലാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സഹോദരൻ പ്രസിഡന്റാകുകയും ഭരിക്കുകയും ചെയ്തു. 1968- അറബ് സോഷ്യലിസ്റ്റ് ബാത്ത് പാർട്ടി വിപ്ലവത്തിലൂടെ അധികാരത്തിലെത്തി. ആ വിപ്ലവത്തിന് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടേയും]] അവരുടെ ചാരസംഘടനയുടേയും പിന്തുണയുണ്ടായിരുന്നു സെയ്ദ് അഹമ്മദ് ഹസൻ അൽബക്കറായിരുന്നു പ്രസിഡന്റ്. 1979-ൽ [[സദ്ദാം ഹുസൈൻ]] പ്രസിഡന്റായി. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനകൾ 2003-ൽ സദ്ദാമിനെ ബലപ്രയോഗത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും മറ്റൊരു ഇടക്കാല സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ഇറാഖ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്