"വിക്കിപീഡിയ:തടയൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 129:
<!-- This title is linked at [[:en:WP:SPI]] and may be linked from other places as well-->
ഒരു ഐ.പി. റേഞ്ച് തടയുമ്പോൾ, അത് അർഹിക്കാത്ത മറ്റ് ഉപയോക്താക്കളേയും ബാധിച്ചേക്കാം. അതുകൊണ്ട് ഒരു ഐ.പി. റേഞ്ച് തടയപ്പെടുമ്പോൾ ചെക്ക്‌യൂയൂസേഴ്സിനോട് ആ റേഞ്ച് ഉപയോഗിക്കുന്ന പ്രശ്നകാരികളല്ലാത്ത ഉപയോക്താക്കളെ കുറിച്ച് ആരായുക. അവർക്ക് ഒരു പ്രത്യേക ഐ.പി. വിലാസത്തിന് ഇളവു നൽകാൻ കഴിയുന്നതാണ്.
 
===തടയലിന്റെ കാലാവധി===
തടയൽ സുരക്ഷ ലക്ഷ്യമാക്കിയുള്ളതാണ് അല്ലാതെ ഒരു ശിക്ഷയല്ല. തടയലിന്റെ കാലാവധി ഉപയോക്താവ് തന്റെ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ എടുത്തേക്കാവുന്ന കാലാവധി കണക്കാക്കിയാവണം. കൂടിയ കാലത്തേയ്ക്കുള്ള തടയലുകൾ വിനാശകരങ്ങളായ പ്രശ്നങ്ങൾക്കായിരിക്കണം, തുടർവിനാശകാരികളാണെങ്കിൽ ഭാവി പ്രശ്നങ്ങൾ ഒഴിവാക്കാനായിട്ടാകണം. കാര്യനിർവാഹകർ താഴെ പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കുക:
 
*സ്വഭാവത്തിന്റെ വിനാശകാരിത്തം
*മുമ്പ് ഇത്തരം സ്വഭാവം കൈക്കൊണ്ടിട്ടുണ്ടെങ്കിൽ അത്
 
പങ്ക് വെയ്ക്കപ്പെട്ട ഐ.പി. കളിലെ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവയിൽ തടയലുകൾ അംഗത്വങ്ങൾക്കോ, സ്റ്റാറ്റിക് ഐ.പി. കൾക്കൊ നൽകുന്നതിനേക്കാളും കുറച്ചു കാലത്തേക്കാവും ഒരേ സാഹചര്യങ്ങൾക്ക് നൽകുക.
 
തടയലിന്റെ കാലം സാഹചര്യങ്ങൾക്കനുസരിച്ച് മാറാമെന്നതിനാൽ, ഇവിടെ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങൾ
*മോശം പ്രവർത്തനങ്ങൾ ആദ്യം 24 മണിക്കൂർ നേരത്തേയ്ക്കും, വീണ്ടും ആവർത്തിച്ചാൽ കൂടിയ കാലയളവിലേയ്ക്കും നൽകാവുന്നതാണ്.
*ദോഷകരമായ പ്രവർത്തനങ്ങൾ മാത്രം ഉദ്ദേശിച്ചു വരുന്ന അംഗത്വങ്ങൾ മുന്നറിയിപ്പില്ലാതെ തന്നെ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്ക് തടയാവുന്നതാണ്.
*സംരക്ഷണത്തിനുള്ള തടയലുകൾ സംരക്ഷണം ആവശ്യമുള്ള കാലത്തോളം നിലനിർത്താവുന്നതാണ്.
 
====ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കുള്ള തടയലുകൾ====
{{Policy shortcut|WP:INDEF}}
 
ക്ലിപ്തമല്ലാത്ത ''കാലത്തേയ്ക്കുള്ള തടയൽ'' എന്നാൽ അതിന് കൃത്യമായ ഒരു കാലയളവുണ്ടാകില്ല. വ്യക്തമായ നശീകരണപ്രവർത്തനമോ നയങ്ങളുടെ ലംഘനമോ ഉണ്ടെങ്കിൽ ഭാവിപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത്തരം തടയൽ നൽകാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാവുന്നതുമാണ്.
 
ഒന്നിലധികം കാര്യനിർവാഹകരുടെ മുൻ‌കൈയിലാണ് തടയൽ പ്രാബല്യത്തിൽ വരുന്നതെങ്കിൽ അത് നിരോധനമായി കണക്കാക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ നാം പ്രതീക്ഷിക്കുന്നത് നയങ്ങൾ മനസ്സിലാക്കാനുള്ള ശ്രമവും, തടയൽ മാറ്റിയാൽ അതേ സ്വഭാവം ആവർത്തിക്കാതിരിക്കലുമാണ്.
 
===തടയൽ സജ്ജീകരിക്കാൻ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തടയൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്