"ആറിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

you are a fool, it's Second Council of Nicaea. (Miniatures from the Basil II Menologion // Ms. Vat. gr. 1613. Fol. 108)
No edit summary
വരി 2:
[[File:Constantine burning Arian books.jpg|thumb|right|[[കോൺസ്റ്റന്റൈൻ ഒന്നാമൻ|കോൺസ്റ്റന്റൈൻ]] ചക്രവർത്തി ആരിയൻ പുസ്തകങ്ങൾ കത്തിച്ചുകളയുന്നു.]]
[[യേശു|യേശുവും]] ദൈവവുമായുള്ള പാരസ്പര്യത്തെ സംബന്ധിച്ച്, നാലാം നൂറ്റാണ്ടിൽ [[അരിയൂസ്|ആരിയൂസ്]] എന്ന പുരോഹിതൻ അവതരിപ്പിച്ച സിദ്ധാന്തവും അതു പിന്തുടരുന്ന വിശ്വാസധാരയുമാണ് '''ആരിയനിസം''' എന്നറിയപ്പെടുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവവചനമായി വിശ്വസിക്കപ്പെടുന്ന [[യേശു]], [[ത്രിത്വം|ദൈവികത്രിത്വത്തിലെ]] ആളുകളിലൊന്നും ദൈവപിതാവുമായി '''ഏകസത്ത''' പങ്കിടുന്നവനുമാണെന്ന വാദം തള്ളിയ [[അരിയൂസ്|ആരിയൂസ്]], ദൈവവുമായി '''സമാനസത്ത''' പങ്കിടുന്നവനെങ്കിലും ദൈവത്തിനു കീഴുള്ളവനും ദൈവത്തിന്റെ ആദ്യസൃഷ്ടിയുമാണ് [[യേശു|യേശുവെന്ന്]] വാദിച്ചു. [[യേശു|യേശുവിനെ]], സൃഷ്ടിക്കപ്പെടാത്തവനും അനാദിയുമായി കരുതുന്ന മുഖ്യധാരാക്രിസ്തീയതകൾ എല്ലാം തന്നെ ആരിയനിസത്തെ '[[പാഷണ്ഡത]]' (വേദവ്യതിചലനം) ആയി കണക്കാക്കുന്നു. [[കത്തോലിക്കാ സഭ|കത്തോലിക്കാ]], [[ഓർത്തഡോക്സ് സഭകൾ|ഓർത്തഡോക്സ്]], [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ്]] ക്രിസ്തീയതകൾ ഈ സിദ്ധാന്തത്തെ തിരസ്കരിക്കുന്നു. എങ്കിലും മോർമോണുകൾ, [[യഹോവയുടെ സാക്ഷികൾ]] തുടങ്ങിയ മതപ്രസ്ഥാനങ്ങളുടെ വിശ്വാസസംഹിതകൾ ആരിയനിസത്തോട് ചേർന്നു നിൽക്കുന്നു.
 
==തുടക്കം==
ഈജിപ്തിലെ ബൗക്കാളിസ് പട്ടണത്തിൽ ജനിച്ച ആരിയൂസ് ലിബിയൻ പശ്ചാത്തലമുള്ളവനായിരുന്നു. അലക്സാണ്ട്രിയയിലെ മുതിർന്ന പുരോഹിതന്മാരിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ തൂലികാചിത്രം ഫ്രെഞ്ച് കത്തോലിക്കാ ചരിത്രകാരനായ ലൂയി ഡ്യുക്കെസ്നെ ഈ വിധം അവതരിപ്പിക്കുന്നു:-
Line 9 ⟶ 10:
 
==നിഖ്യാ==
[[പ്രമാണം:Arius.png|thumb|അരിയൂസ്]]
 
സഭാഭ്രഷ്ടനാക്കപ്പെട്ട ആരിയൂസ് തന്റെ നിലപാട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ തീരുമാനത്തിനു സമർപ്പിച്ചു. സൈനിക പശ്ചാത്തലമുള്ളവനും പ്രായോഗികബുദ്ധിയുമായ ചക്രവർത്തി, ദൈവികരഹസ്യങ്ങളുടെ പേരിലുള്ള ഈ തർക്കത്തെ ധാർമ്മികചൈതന്യത്തിനു ചേരാത്തതും ബാലിശവുമായി വിലയിരുത്തി. എങ്കിലും ആരിയൂസിന്റെ സിദ്ധാന്തം സൃഷ്ടിച്ച ചേരിതിരിവ്, സാമ്രാജ്യത്തിന്റെ ഐക്യത്തെ തന്നെ അപകടപ്പെടുത്തിയേക്കാം എന്നു കരുതിയ അദ്ദേഹം തർക്കം പരിഹരിക്കാൻ ഒരു സഭാസമ്മേളനം വിളിച്ചു കൂട്ടാൻ തീരുമാനിച്ചു.
 
"https://ml.wikipedia.org/wiki/ആറിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്