"കുട്ടിയും കോലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
തെക്കൻ കേരളത്തിൽ നിലവിലുള്ള ഒരു നാടൻ കളിയാണ് കുട്ടീംകോലും രണ്ടടിയോളം വലുപ്പമുള്ള കോലും നാലിഞ്ചിനും ആറിഞ്ചിനും ഇടയിൽ വലുപ്പമുള്ള കുട്ടിയും (വലിപ്പ നിബന്ധന ബാധകമല്ല )ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. മഹാഭാരതത്തിൽ പോലും പരാമർശമുള്ള ഈ നാടൻ കളി നാശോന്മുഖമായിരിക്കുകയാണ്.​ഏക്കു, ചാത്തി, മുറി, ഐറ്റി, ആറേങ്ക്, പണം എന്നീ എണ്ണങ്ങൾ(പ്രാദേശികമായി എണ്ണങ്ങളുടെ പേരിന് വ്യത്യാസം ഉണ്ടാവും)പറഞ്ഞ് കുട്ടിയെ കോലുകൊണ്ട് അടിച്ചു തെറിപ്പിച്ച് കളിക്കുന്നു. നിശ്ചിത പണം നേടുന്നവർ കളി ജയിക്കുന്നു. ടീമുകളായോ രണ്ടു പേർ മാത്രമായോ ഈ കളി കളിക്കാം
=== കളിരീതി ===
തുടക്കം
ഒരു ചെറിയ കുഴി അല്ലെങ്കിൽ രണ്ട് കല്ലുകളുടെ മുകളിൽ കുട്ടിയെ വച്ച് കോലുകൊണ്ട് തട്ടി തെറിപ്പിക്കുന്നു. എതിർടീമിന് കുട്ടിയെ പിടിക്കാം.കുട്ടി നിലത്ത് തട്ടാതെ വരുമ്പോഴാണ് പിടിച്ചതെങ്കിൽ കളിക്കാരൻ പുറത്താകും. അടുത്ത ആളിന് അവസരം കിട്ടും. തുടർന്ന് കുഴിയിൽ ഉറപ്പിച്ച കോലിനെ ലക്ഷ്യമാക്കി കുട്ടിയെ എറിയും. കുട്ടി കോലിൽ കൊണ്ടാൽ കളിക്കാരൻ ഔട്ട്.കൊണ്ടില്ലെങ്കിൽ ആദ്യത്തെ എണ്ണം പറഞ്ഞ് കുട്ടിയെ വച്ച് കോലുകൊണ്ട് തട്ടി തെറിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/കുട്ടിയും_കോലും" എന്ന താളിൽനിന്ന് ശേഖരിച്ചത്