"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
===ഖുര്‍‌ആന്‍===
[[ഖുര്‍‌ആന്‍]] ഇസ്‌ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമാണ്.<ref>"Qur'an". Encyclopaedia Britannica Online. ശേഖരിച്ചത്‌ 2007-05-17-ല്‍.</ref> [[ഖുര്‍‌ആന്‍]] പൂര്‍ണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. മുഹമ്മദിന് തന്റെ നാല്‍പ്പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുകയും അന്നു മുതല്‍ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലയളവില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ജിബ്‌രീല്‍(ഗബ്രിയേല്‍) മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവീക സന്ദേശമാണ് ഖുര്‍‌ആന്‍ എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. മുഹമ്മദ് ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ ഖുര്‍‌ആന്‍ വചനങ്ങള്‍ എഴുതി വെച്ചിരുന്നുവെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരിന്നു. കല്‍പ്പലകകള്‍, തോല്‍ തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതി വെച്ചിരുന്ന ഖുര്‍‌ആന്റെ ക്രോഡീകരണം നടന്നത് ഖലീഫ അബൂ ബക്കറിന്റെ കാലത്താണ്.
 
ഖുര്‍‌ആനില്‍ 114 അദ്ധ്യായങ്ങള്‍ ([[സൂറത്]]) ആണുള്ളത്. ആകെ വചനങ്ങള്‍ ([[ആയത്ത്]]) 6236 ആണ്. ഖുര്‍ആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങള്‍ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍‌ആനിക വചനങ്ങള്‍ “മക്കയില്‍ അവതരിച്ചത്“, “മദീനയില്‍ അവതരിച്ചത്” എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഖുര്‍‌ആന്റെ വ്യാഖ്യാന ശാസ്ത്രം [[തഫ്‌സീര്‍]] എന്നറിയപ്പെടുന്നു.<ref>* Esposito (2004), pp.79–81</br>* "Tafsir". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്</ref>
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്