"ഒണ്ടാറിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
refs
വരി 51:
| Website = www.ontario.ca
}}
ദക്ഷിണ [[കാനഡ|കാനഡയിൽ]] ഏതാണ്ട് മധ്യഭാഗത്തുള്ള ഒരു പ്രവിശ്യയാണ് '''ഒണ്ടാറിയോ'''. വടക്കു ഹഡ്സൺ, ജെയിംസ് എന്നീ ഉൾക്കടലുകളുടെ തീരങ്ങളെ സ്പർശിച്ചു കിടക്കുന്ന ഒണ്ടാറിയോയുടെ പടിഞ്ഞാറ് മാനിട്ടോബാ പ്രവിശയും കിഴക്ക് ക്യൂബെക്ക് പ്രവിശ്യയും സ്ഥിതിചെയ്യുന്നു.<ref>[http://wikitravel.org/en/Ontario Ontario]</ref> തെക്ക് ഇത് യു. എസ്. സംസ്ഥാനങ്ങളായ മിനിസോട്ട, [[മിഷിഗൺ]], ഓഹിയോ, പെൻസിൽ‌‌വാനിയ, [[ന്യൂയോർക്ക്]] എന്നിവയുമായി അതിർത്തി പങ്കിടുന്നു. പ്രവിശ്യയുടെ വിസ്തീർണം 10,68,587 ച. കി. മി. ആണ്. രാജ്യതലസ്ഥാനമായ [[ഒട്ടാവ]], കൂടാതെ [[ഹാമിൽട്ടൺ]] വിൻഡ്സർ, ലണ്ടൻ തുടങ്ങിയ പ്രമുഖ നഗരങ്ങളുമുൾക്കൊള്ളുന്ന പ്രവിശ്യയിൽ കാനഡയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുണ്ട്. ജനസംഖ്യ; 13,150,000 (2009).<ref>http[[://en.wikipedia.org/wiki/:Ontario#Population_since_1851 Population since 1851]]</ref> തലസ്ഥാനം [[ടൊറാന്റോ]].<ref>[http://wikitravel.org/en/Ontario#Regions Regions]</ref>
 
== ഭൂവിവരണം ==
[[പ്രമാണം:Canada Parliament2.jpg|thumb|[[കാനഡ|കാനഡയുടെ]] തലസ്ഥാനമായ [[ഒട്ടാവ]].]]
[[പ്രമാണം:Skyline of Toronto viewed from Harbour.jpg|thumb|left|ഒണ്ടാറിയോയുടെ തലസ്ഥാനമായ ടൊറെന്റോ.]]
ഒണ്ടാറിയോയുടെ ഏറിയഭാഗത്തും കനേഡിയൻ ഷീൽഡിൽപ്പെട്ട അതിപ്രാചീനങ്ങളായ ശിലാക്രമങ്ങൾ കാണപ്പെടുന്നു. കാബ്രിയൻ കല്പത്തിനു മുമ്പ് ഉരുത്തിരിഞ്ഞിട്ടുള്ള ഈ പാറയടരുകൾ പരൽ ഘടനയുള്ളതും കടുപ്പം കൂടിയതുമാണ്. പ്രവിശ്യയുടെ തെക്കരികിലെ ഹ്യൂറൻ, ഈറി എന്നീ [[തടാകം|തടാകങ്ങളുടെ]] മധ്യത്ത് തൃകോണാകൃതിയിൽ കിടക്കുന്ന പ്രദേശവും സെയ്ന്റ് ലോറൻസ് നദീതടവും ചേർന്ന മേഖലയിൽ പാലിയോസോയിക് കൽപ്പത്തിലേതായ അവസാദശിലകളുടെ തിരശ്ചീന പടലങ്ങളാണുള്ളത്. ഇവിടെ ചുണ്ണാമ്പുകല്ല്, ഷെയ്ൻ എന്നീയിനം ശിലകൾക്കാണു പ്രാമുഖ്യം. ഒണ്ടാറിയോയുടെ ഏറിയ ഭാഗവും പ്രാക്കാലത്ത് ഹിമാതിക്രമണത്തിന് വിധേയമായിട്ടുള്ളതാണ്; ഹിമാനികളുടെ പിൻ‌‌വാങ്ങലിനെ തുടർന്ന് രൂപംകൊണ്ട ചെറുതും വലുതുമായ ശതക്കണക്കിനു തടകങ്ങൾ പ്രവിശ്യയെമ്പാടും കാണാം. ഹഡ്സൺ ഉൾക്കടലിലേക്കൊഴുകുന്ന നിരവധി ചെറുനദികളും ഹിമാനീഭവങ്ങളാണ്.<ref>[http://www.absoluteastronomy.com/topics/Ontario Ontario Geography]</ref>
 
== കാലാവസ്ഥ ==
[[പ്രമാണം:Lake Ontario - Sandbanks Provincial Park 2001.jpg|thumb|ഒണ്ടാറിയോ കായൽ തീരത്തു വിശ്രമിക്കുന്നവർ]]
ഒണ്ടാറിയോയിലെ ശരാശരി വാർഷിക വർഷപാതം 50 സെ. മീ. ലേറെയാണ്; തെക്കൻ ഭാഗങ്ങളിൽ മഴയുടെ തോത് 75 സെ. മീ. -ൽ കൂടുതലുമാണ്. പ്രവിശ്യയുടെ ഉത്തരഭാഗങ്ങളിൽ ആർട്ടിക് മാതൃകയിലുള്ള അതിശീത കാലാവസ്ഥയാണുള്ളത്. തെക്കേപ്പകുതിയിൽ ശീതകാലത്തു കടുത്ത തണുപ്പ് അനുഭവപ്പെടുന്നുവെങ്കിലും ഉഷ്ണകാലം ദീർഘവും ചൂടുകൂടിയതുമാണ്. ആണ്ടിൽ 4 മാസം ഹിമബാധ ഇല്ലാത്തതായിട്ടുണ്ട്.<ref>http[[://en.wikipedia.org/wiki/:Ontario#Climate Climate and environment]]</ref>
 
== വനസമ്പത്ത് ==
വരി 68:
== ധാതുസമ്പത്ത് ==
 
പൊതുവേ ധാതുസമ്പന്നമായ ഒരു മേഖലയാണ് ഒണ്ടാറിയോ. [[നിക്കൽ]], [[ചെമ്പ്]], [[ഇരുമ്പ്]], [[നാകം]], [[സ്വർണം]], [[യുറേനിയം]] എന്നിവയുടെ ഐരുകൾ ഉത്ഖനനം ചെയ്യപ്പെടുന്നു. മുൻ‌‌കാലത്ത് [[ലോകം|ലോകത്തിലെ]] നിക്കൽ ഉത്പാതനത്തിലെ മൂന്നിൽ രണ്ടു ഭാഗവും ഒണ്ടാറിയോയിൽ നിന്നാണ് ഖനനം ചെയ്തിരുന്നത്. മറ്റു രാജ്യങ്ങളിൽ പുതിയ നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ ഈ അനുപാതത്തിൽ കുറവ് ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടെ വൻ‌‌തൊതിൽ നിക്കൽ ഉത്ഖനനം നടക്കുന്നുണ്ട്. കാനഡയിൽ മൊത്തം ഉത്പാദിപ്പിക്കുന്ന സ്വർണത്തിലെ പകുതിയിലധികം പങ്കും ഈ പ്രവിശ്യയിൽ നിന്നാണ്. വൻ‌‌തോതിൽ ഉദ്ഖനനം ചെയ്തുവരുന്ന മറ്റൊരു ലോഹമാണ് നാകം.<ref>[http://tripatlas.com/Ontario#Economy Economy]</ref>
 
== കൃഷി ==
[[പ്രമാണം:Parliament Hill Front Entrance.jpg|thumb|ഒട്ടാവയിലെ പാർലമെന്റ് മന്ദിരം]]
മൊത്തം വിസ്തൃതിയുടെ 7.5 ശ. മാ. വരുന്ന, തെക്കരികിലെ താഴ്വാരങ്ങൾ മാത്രമാണ് ഒണ്ടാറിയോയിലെ കാർഷിക മേഖല; ഈ മേഖലയുടെ മൂന്നിൽ ഒരുഭാഗത്ത് ഇന്നും [[കൃഷി]] ചെയ്യപ്പെടുന്നില്ല. ശേഷിച്ചതിൽ നല്ലൊരുഭാഗം മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കപ്പെടുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ പകുതിയോളം മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളു. ഹെ (hay) ആണ് മുഖ്യവിള. ഓട്ട്സ്, [[ചോളം]] (മെയ്സ്), [[ബാർലി]], സോയാബീൻ, [[പയർ|പയറുവർഗങ്ങൾ]] എന്നിവയാണ് മറ്റു വിളകൾ. ഇവയൊക്കെത്തന്നെ കാലിതീറ്റയായിട്ടാണ് ഉപയോഗിച്ചുവരുന്നത്. [[ഗോതമ്പ്|ഗോതമ്പുകൃഷി]] നന്നെ കുറവാണ്. നാണ്യവിളയെന്ന നിലയിൽ [[പുകയില]] ഉത്പാദിപ്പിക്കുവാനും [[മുന്തിരി]], പീച്ച്, [[ആപ്പിൾ]] തുടങ്ങിയ [[ഫലം|ഫലങ്ങളും]] [[പച്ചക്കറി|പച്ചക്കറികളും]] വിളയിക്കുവാനും ഉള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കാലിവളർത്തൽ സാമാന്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു; പ്രവിശ്യയൊട്ടാകെ മുപ്പതു ലക്ഷം കാലികളും പത്തു ലക്ഷം [[പന്നി|പന്നികളും]] വളർത്തപ്പെടുന്നു. കാലികളിൽ മൂന്നില്ലൊന്നോളം കറവപശുക്കളാണ്. ഗവ്യോത്പാദനം അഭിവൃദ്ധിപെട്ടു വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.<ref>[http://www.economywatch.com/agriculture/ministry/ontario.html Ministry Of Agriculture Ontario]</ref>
 
== ഊർജോത്പാദനം ==
[[പ്രമാണം:Bruce-Nuclear-Szmurlo.jpg|thumb|left|ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രൂസ് ആണവ വൈദ്യുത കേന്ദ്രം]]
നയാഗ്രാ വെള്ളച്ചാട്ടമുൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ നിന്ന് ജലവൈദ്യുതി ഉത്പാതിപ്പിക്കപ്പെടുന്നു. ടൊറെന്റോയിലെ അണുവൈദ്യുതനിലയവും പുറമേ അനേകം താപവൈദ്യുത കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. മൊത്തം വൈദ്യുതി ഉത്പാദനം പ്രതിവർഷം 10,400 മെഗാവാട്ട് ആണ്.<ref>http[[://en.wikipedia.org/wiki/:Ontario#Energy Energy]]</ref> ഒണ്ടാറിയോയുടെ ദക്ഷിണ ഭാഗം [[കാനഡ|കാനഡയിലെ]] മുന്തിയ വ്യവസായ മേഖലയാണ്; ഇരുമ്പുരുക്ക്, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ വൈദ്യുത-ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ വൻ‌‌തോതിൽ നിർമിക്കപ്പെടുന്നു. എണ്ണശുദ്ധീകരണം; പെട്രോളിയം, പെട്രോകെമിക്കൽ എന്നിവയുടെ ഉത്പാദനം; രാസവള നിർമാണം എന്നിവയും പ്രധാന വ്യവസായങ്ങളിൽ പെടുന്നു. കൃത്രിമ റബ്ബറും വൻ‌‌തോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രാദേശികമായി സുലഭമായ അസംസ്കൃത വസ്തുക്കളെ ആശ്രയിച്ച്, ഭക്ഷ്യസംസ്കരണം, കാനിംങ്, പൾപ് [[കടലാസ്]] എന്നിവയുടെ നിർമാണം തുടങ്ങിയ വിവിധ വ്യവസായങ്ങൾ ഒണ്ടാറിയോയിലെമ്പാടും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.<ref>[http://www.soto.on.ca/history_of_ontario/industry_in_early_ontario.html Industry in Early Ontario]</ref>
 
== നഗരവികസനം ==
[[പ്രമാണം:Queen's Park.jpg|thumb|ഒണ്ടാറിയോയിലെ നിയമ നിർമാണ സഭ]]
പ്രവിശ്യയുടെ ദക്ഷിണഭാഗത്താണ് നഗരാധിവാസം വർധിച്ചുകാണുന്നത്. ഇതരഭാഗങ്ങളിൽ ചുരുക്കം നഗരങ്ങളേയുള്ളു; സഡ്ബറി, ഇരുമ്പുരുക്കു വ്യവസായ കേന്ദ്രമായ സാൾട്ട് സെയ്ന്റ് മേരി, ധാന്യ വിപണന കേന്ദ്രമായ തണ്ടർബേ എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. തെക്കൻ സമതലങ്ങളിൽ അരലക്ഷത്തിലേറെ ജനസംഖ്യയുള്ള നിരവധി നഗരങ്ങൾ വളർന്നിട്ടുണ്ട്.<ref>http[[://en.wikipedia.org/wiki/:Ontario#Municipalities Ten largest municipalities by population]]</ref> ടൊറാന്റോ, ഒട്ടാവ, മിസ്സിസ്സാഗ, ഹാമിൽട്ടൺ, ബരാമ്പ്ടൺ, ലണ്ടൻ, മർഖാം, വാഗൺ, വിൻഡ്സർ, കിച്ചനർ എന്നിവയാണ് പ്രമുഖ നഗരങ്ങൾ. [[കാനഡ|കാനഡയുടെ]] തലസ്ഥാനമായ [[ഒട്ടാവ|ഒട്ടാവയാണ്]] ഒണ്ടാറിയോയിലെ ഏറ്റവും വലിയ [[നഗരം]]. രണ്ടാം സ്ഥാനം പ്രവിശ്യാ തലസ്ഥാനവും വണിജ്യ കേന്ദ്രവുമായ ടൊറന്റോയ്ക്കാണ്. മൂന്നാമത്തെ നഗരമായ [[ഹാമിൽട്ടൺ]] ഒരുവ്യവസായ കേന്ദ്രമാണ്; ഇർമ്പുരുക്ക്, തുണി, യന്ത്രോപകരണങ്ങൾ എന്നിവയുടെ നിർമാണം ഇവിടെ വൻ‌‌തോതിൽ നടക്കുന്നു. യു. എസ്സിലെ ഡിട്രോയിറ്റിന് എതിർ കരയിലായി സ്ഥിതിചെയ്യുന്ന വിൻഡ്സർ, വാഹന നിർമാണകേന്ദ്രമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു.<ref>http[[://en.wikipedia.org/wiki/:Ontario#Economy Economy]]</ref>
 
== അവലംബം ==
 
{{reflist|230em}}
 
== പുറംകണ്ണികൾ ==
"https://ml.wikipedia.org/wiki/ഒണ്ടാറിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്