"വ്ലാഡിമിർ നബക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 82 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36591 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 17:
}}
 
'''വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ്''' ([[റഷ്യൻ ഭാഷ|റഷ്യൻ]]: Влади́мир Влади́мирович Набо́ков) (ജനനം: [[1899]] [[ഏപ്രിൽ 23]], മരണം: [[1977]] [[ജൂലൈ 2]]), ഒരു റഷ്യൻ-അമേരിക്കൻ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സംഭാവനകൾ റഷ്യൻ ഭാഷയിലായിരുന്നു. എങ്കിലും ഇംഗ്ലീഷ് ഭാഷയിലെ സാഹിത്യ സംഭാവനകൾ ശൈലീവല്ലഭൻ എന്ന നിലയിൽ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്തി. സാഹിത്യത്തെ കൂടാതെ [[ചിത്രശലഭം|ചിത്രശലഭങ്ങളുടെ]] ശേഖരണത്തിനും [[ചെസ്സ് പ്രഹേളിക|ചെസ്സ് പ്രഹേളികകൾ]] നിർമ്മിക്കുന്നതിനും പ്രശസ്തനായിരുന്നു നബക്കോവ്. എന്റമോളജിയിൽ വിശദമായ ഗവേഷണ പഠനങ്ങൾ നടത്തിയ നബക്കോഫ് ചിത്രശലഭങ്ങളുടെ വിദഗ്ധനായി അംഗീകരിക്കപ്പെട്ടു. ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 1949-59 കാലയളവിൽ ഒന്നരലക്ഷം മൈൽ സഞ്ചരിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ദി എന്റമോളജിസ്റ്റ് എന്ന മാസികയ്ക്കുവേണ്ടി ചിത്രശലഭങ്ങളെപ്പറ്റി രചിച്ച ലേഖനം ശ്രദ്ധേയമാണ്.
==വിദ്യാഭ്യാസം==
വീട്ടിൽ റഷ്യൻ ഭാഷയും ഇംഗ്ലീഷും സംസാരിച്ചിരുന്ന നബക്കോഫ് ഫ്രഞ്ചിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ ഏറ്റവും മികച്ച സ്കൂളായ തെനിഷേവിലായിരുന്നു വിദ്യാഭ്യാസം. റഷ്യൻ വിപ്ളവകാലത്ത് പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കുടുംബം ബർലിനിലേക്കു കുടിയേറി. തുടർന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ പഠനം തുടരുകയും 1923-ൽ ബിരുദം നേടുകയും ചെയ്തു.
 
[[1955]]-ൽ പുറത്തിറങ്ങിയ ''[[ലോലിത]]'' എന്ന പുസ്തകം ആണ് നബക്കോവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നത്. വാക്കുകൾ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പാടവവും വിവരണപാടവവും ഈ പുസ്തകം പ്രദർശിപ്പിക്കുന്നു. <ref>
http://www.randomhouse.com/modernlibrary/100bestnovels.html.
ഇരുപതാം നൂറ്റാണ്ടിൽ ഏറെ വിവാദങ്ങൾക്കു വഴിയൊരുക്കിയ ഈ നോവലിൽ ഒരു മധ്യവയസ്കന് 12 കാരിയായ പെൺകുട്ടിയിലുണ്ടാകുന്ന അഭിനിവേശമാണ് ചിത്രീകരിച്ചിരുന്നത്. മധ്യവയസ്കനായ ഹമ്ബർട്ട് പഴയ ലോകത്തെയും അതിന്റെ കലയെയും പ്രതിനിധാനം ചെയ്യുമ്പോൾ അമേരിക്കൻ ബാലികയായ ലോലിത ആധുനികതയെ അതിന്റെ എല്ലാ കറുത്ത വശങ്ങളോടെയും അവതരിപ്പിക്കുന്നു. ഈ കൃതിയിലൂടെ നബക്കോഫിന്റെ പ്രശസ്തി വർധിച്ചുവെങ്കിലും 1956-58 കാലത്ത് പാരിസിൽ ലോലിത നിരോധിക്കുകയുണ്ടായി. അമേരിക്കയിലും ഇംഗ്ലണ്ടിലും 1958-നുശേഷമാണ് പൂർണരൂപത്തിൽ അത് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധ സിനിമാ സംവിധായകനായ സ്റ്റാൻലി കബ്രിക് ഈ നോവൽ ചലച്ചിത്രമാക്കിയപ്പോൾ തിരക്കഥ രചിച്ചത് നബക്കോഫ് തന്നെയായിരുന്നു.</ref> [[അലക്സാണ്ടർ പുഷ്കിൻ|പുഷ്കിന്റെ]] [[യെവ്ഗെനി ഒനേഗിൻ]] എന്ന കൃതിയുടെ നാലു വാല്യങ്ങളിലായുള്ള വിവർത്തനം തന്റെ മറ്റൊരു പ്രധാന നേട്ടമായി അദ്ദേഹം കരുതുന്നു. എങ്കിലും [[ബി.ബി.സി.|ബി.ബി.സിയിൽ]] [[1962]]-ൽ സം‌പ്രേഷണം ചെയ്ത അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
{{cquote|
''ലോലിത'' എനിക്ക് പ്രത്യേകമായി വാത്സല്യം ഉള്ള പുസ്തകമാണ്. എന്റെ വൈകാരിക ജീവിതത്തിൽ നിന്നും വളരെ വിദൂരമായ, വളരെ അകന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഈ പുസ്തകം രചിക്കാൻ വളരെ കഠിനമായിരുന്നു . എന്റെ സംയോജന കഴിവുകൾ ഉപയോഗിച്ച് ഈ പുസ്തകത്തെ സാക്ഷാത്കരിക്കാൻ കഴിഞ്ഞത് എനിക്ക് ഒരു സവിശേഷമായ ആനന്ദം നൽകുന്നു.
"https://ml.wikipedia.org/wiki/വ്ലാഡിമിർ_നബക്കോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്