"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൂതവിരോധം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 84:
[[പ്രമാണം:J accuse.jpg|thumb|200px|right|'''ഞാൻ ആരോപിക്കുന്നു''' - ഡ്രൈഫസ് സംഭവത്തിൽ ഫ്രെഞ്ച് ഭരണകൂടത്തിനെതിരെ കുറ്റാരോപണം നടത്തി എമിലി സോള പ്രസിദ്ധീകരിച്ച തുറന്ന കത്ത്]]
 
[[ഫ്രാൻസ്|ഫ്രാൻസിൽ]] ഇക്കാലത്തു നടന്ന [[ആൽഫ്രഡ് ഡ്രെയ്ഫസ്|"ഡ്രൈഫസ് സംഭവം"]] (Dreyfus Affair) ജൂതവിരോധം മൂലം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഇരകളാകേണ്ടി വരുന്ന യഹൂദർക്ക് ഭരണവ്യവസ്ഥകളിൽ നിന്ന് നീതിലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടിനെ ഉദാഹരിച്ചു. 1890-കളിൽ, വ്യാജാരോപണങ്ങളെ തുടർന്ന് ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട യഹൂദപശ്ചാത്തലത്തിൽ പെട്ട ഫ്രെഞ്ച് സൈനികോദ്യോഗസ്ഥനായിരുന്നു ആൽഫ്രെഡ് ഡ്രൈഫസ്. അദ്ദേഹത്തിന്റെ വിചാരണയും ശിക്ഷാവിധിയും വ്യാപകമായ യഹൂദവിരുദ്ധ ലഹളകൾക്ക് അവസരമൊരുക്കി. തെക്കേ അമേരിക്കയിൽ ഗയാനയുടെ തീരത്തുള്ള ചെകുത്താന്റെ ദ്വീപിൽ (ഡെവിൾസ് ഐലന്റ്) ദീർഘകാലം തടവിൽ കഴിയേണ്ടി ഡ്രൈഫസിന്റെ നിരപരാധിത്വം സ്ഥാപിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ്. ഡ്രൈഫസിന്റെ പക്ഷം വാദിച്ച്, "ഞാൻ ആരോപിക്കുന്നു" (J'accuse) എന്ന പേരിൽ വിഖ്യാത ഫ്രെഞ്ച് സാഹിത്യകാരൻ എമിലി സോള എഴുതിയ തുറന്ന കത്ത്, യഹൂദരോടുള്ള മനോഭാവങ്ങളുടെ കാഠിന്യവും കാപട്യവും തുറന്നു കാട്ടി ഫ്രെഞ്ച് സമൂഹത്തേയും ഭരണകൂടത്തേയും അതിനിശിതമായി വിമർശിച്ചു.<ref>BBC Radio 4 Now, In our Time [http://www.bbc.co.uk/programmes/b00n1l95 The Dreyfus Affair]</ref>
 
==ഇരുപതാം നൂറ്റാണ്ട്==
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്