"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി [[രതിമൂർച്ഛ|രതിമൂർച്ഛയെത്തും]] വരെ) ഉത്തേജിപ്പിക്കുന്നതാണ‍് '''സ്വയംഭോഗം''' <ref name="webmd">Shuman. T (2006-02).[http://www.webmd.com/sex-relationships/guide/masturbation-guide Your Guide to Masturbation വെബ് എം.ഡി സൈറ്റിന്റെ താൾ].WebMD, Inc. and the Cleveland Clinic Department of Obstetrics and Gynecology. </ref>. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയംഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും<ref>Based on "masturbation" in ''Merriam-Webster's Collegiate Dictionary, Eleventh Edition'', Merriam-Webster, Inc., 2003</ref>. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവർത്തി [[ആത്മരതി (autoeroticism)|ആത്മരതിയുടെ]] പല രീതികളിലുൾപ്പെടുന്നു.
 
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്<ref>Michael S. Patton.Twentieth-century attitudes toward masturbation. Journal of Religion and Health. Volume 25, Number 4, 291-302. doi: 10.1007/BF01534067</ref><ref>Greydanus DE and Geller B. Masturbation: historic perspective. New York State Journal of Medicine, November 1980.</ref>. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ<ref>{{Cite book | last = B.First | first = Michael | title = Diagnostic and Statistical Manual of Mental Disorders – 4th Ed.(DSM-IV-TR, 2000) | publisher = American Psychiatric Association | date = 2000 | location = Washington DC, USA | url = http://online.statref.com/titles/titleinfopage.aspx?titleid=37 | isbn = 0-89042-024-6}}</ref>.സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല<ref>{{Cite book | last = Cornog | first = Martha | title = The Big Book of Masturbation: From Angst to Zeal | publisher = Down There Press | date = May, 2003 | location = USA | isbn = 978-0940208292}}</ref>.വളർത്തുന്നതോ വന്യമോ ആയ മൃഗങ്ങളിലെ പല ജാതികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്<ref name="Bagemihl,1999">Bruce Bagemihl: Biological Exuberance: Animal Homosexuality and Natural Diversity. St. Martin's Press, 1999. ISBN 0-312-19239-8</ref>.
 
ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല<ref>{{Cite book | last = Cornog | first = Martha | title = The Big Book of Masturbation: From Angst to Zeal | publisher = Down There Press | date = May, 2003 | location = USA | isbn = 978-0940208292}}</ref>. ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, പൊതുസ്ഥലങ്ങളിൽ വച്ച് പ്രദർശനവാഞ്ഛയോടെ സ്വയംഭോഗം നടത്തുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്രപ്രശനമാകാറുണ്ട്<ref name="webmd"/>.
 
സ്ത്രീകളിൽ [[രതിമൂർച്ഛാരാഹിത്യം]] (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്<ref>Heiman JR, Meston CM. Empirically validated treatment for sexual dysfunction.Annu Rev Sex Res. 1997;8:148-94. PMID: 10051893</ref>. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു<ref>Levitas E, Lunenfeld E, Weiss N,et al. Relationship between the duration of sexual abstinence and semen quality: analysis of 9,489 semen samples. Fertil Steril. 2005 Jun;83(6):1680-6.doi:10.1016/j.fertnstert.2004.12.045. PMID: 15950636</ref>. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്<ref name="infertility">Practice Committee of American Society for Reproductive Medicine in collaboration with Society for Reproductive Endocrinology and Infertility.Optimizing natural fertility. Fertil Steril. 2008 Nov;90(5 Suppl):S1-6. doi:10.1016/j.fertnstert.2008.08.122. PMID: 19007604</ref>.
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്