"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന [[എ കെ ഗോപാലൻ]] 1958-ൽ തൃശൂരിൽ രൂപം നൽകിയ ''ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ'' എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ [[കൊൽക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വൻനഗരങ്ങൾ|ഇന്ത്യയിലെ വൻനഗരങ്ങളിലും]] ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.
 
തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് അഡ്വ. [[ടി കെ കൃഷ്ണൻ]] ആയിരുന്നു സംഘം പ്രസിഡണ്ട്‌. ഇന്ത്യ കോഫി ബോർഡ്‌ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി [[എൻ എസ് പരമേശ്വരൻ പിള്ള]] സെക്രട്ടറിയും . കോഫി ഹൗസിൻറെ കഥ എന്ന പേരിൽ സ്ഥാപക സെക്രട്ടറി പരമേശ്വരൻ പിള്ള കോഫി ഹൗസിൻറെ ചരിത്രം എഴുതിയിട്ടുണ്ട് . കറന്റ്‌ ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ പുസ്തകം മികച്ച ജീവ ചരിത്രതിനുള്ള 2007ലെ [[അബുദാബി ശക്തി പുരസ്കാരംഅവാർഡ്]] നേടി.
 
തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്