"പെനെലൊപ്പി ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,409 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| website = http://www.penelope-cruz.com
}}
[[സ്പാനിഷ് ജനത|സ്പാനിഷ്]] അഭിനേത്രിയും മോഡലുമാണ് '''പെനലോപ്പ് ക്രൂസ് സാഞ്ചസ്''' ({{IPA-es|peˈnelope kɾuθ ˈsantʃeθ}}; born April&nbsp;28, 1974).<ref name="Bio">{{cite web|title=Penelope Cruz Biography|url=http://www.biography.com/people/penelope-cruz-9262753|publisher=[[Biography.com]]|accessdate=July 25, 2014}}</ref> പെനെലോപ്പ്, 15-ആം വയസ്സിൽ ഒരു ഏജന്റുമായി കരാറിലേർപ്പെടുകയും 16-ആം വയസ്സിൽ തന്നെ ടെലിവിഷനിൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ [[ജാമോൻ ജാമോൻ]] (1992) എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്താനും ആ കഥാപാത്രത്തിലൂടെ തന്നെ നിരൂപക പ്രശംസ നേടാനും അവർക്ക് കഴിഞ്ഞു. 1990-കളിലേയും 2000-ലേയും പെനെലോപ്പിന്റെ പ്രധാന കഥാപാത്രങ്ങൾ [[ഓപ്പൺ യുവർ ഐസ്]] (1997), [[ദി ഹൈ-ലോ കൺട്രി]] (1999‌), [[ദി ഗേൾ ഓഫ് യുവർ ഡ്രീംസ്]] (2000), [[വുമൺ ഓൺ ടോപ്പ്]] (2000) എന്നീ ചിത്രങ്ങളിലായിരുന്നു. 2001-ലെ ചലച്ചിത്രങ്ങളായ [[വാനില സ്കൈ]], [[ഓൾ ദി പ്രെറ്റി ഹോഴ്സസ്]], [[ക്യാപ്റ്റൻ കോറെല്ലീസ് മാൻഡോലിൻ]], [[ബ്ലോ]] എന്നീ ചിത്രങ്ങളിലെ പ്രകടനം പെനെലോപ്പിന് അംഗീകാരം നേടിക്കൊടുത്തു.
 
ഹാസ്യചിത്രമായ [[വേക്കിങ്ങ് അപ്പ് ഇൻ റെനോ]] (2002), ത്രില്ലർ ചിത്രമായ [[ഗോഥിക]] (2003), ക്രിസ്തുമസ് ചിത്രമായ [[നോയൽ]] (2004), സാഹസിക ചിത്രമായ [[സഹാറ]] (2005) മുതലായ വിവിധ വിഭാഗങ്ങളിൽ പെട്ട ചിത്രങ്ങളിൽ പിന്നീടവർ അഭിനയിച്ചു. 2006-ൽ പുറത്തിറങ്ങിയ [[വോൾവർ]], 2009-ൽ പുറത്തിറങ്ങിയ [[നയൻ]] (Nine) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പെനെലോപ്പിന് നിരൂപകപ്രശംസയും [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]], [[അക്കാദമി അവാർഡ്|ഓസ്കാർ]] എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശവും നേടിക്കൊടുത്തു. 2008-ൽ, [[വിക്കി ക്രിസ്റ്റീന ബാഴ്സലോണ]] എന്ന ചിത്രത്തിലെ മരിയ എലേന എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് അവർക്ക് [[മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം]] ലഭിച്ചു. അതിലൂടെ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയും [[ഹോളിവുഡ് വാക്ക് ഓഫ് ഫെയിം|ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ]] ഒരു നക്ഷത്രം സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയുമായി പെനെലോപ്പ് മാറി.<ref name="1st star"/><ref>{{cite news|url=http://www.reuters.com/article/2009/02/23/us-oscars-cruz-sb-idUSTRE51M19B20090223|title=Penelope Cruz wins first Oscar for Spanish actress|last=Zeidler|first=Sue|date=February 22, 2009|agency=Reuters |accessdate=April 3, 2011}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2154925" എന്ന താളിൽനിന്ന് ശേഖരിച്ചത്