"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q128267 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 26:
യേശുവിനെ കന്യാപുത്രനായി ചിത്രീകരിക്കുന്നെങ്കിലും, സുവിശേഷങ്ങളിലെ വംശാവലികളിൽ അദ്ദേഹത്തിന്റെ പൂർവികതയുടെ വഴി പുരോഗമിക്കുന്നത് യൗസേപ്പിലൂടെയാണ്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.{{Bibleref2c|Mt.|1:16}} എന്നാൽ [[ലൂക്കാ എഴുതിയ സുവിശേഷം]] പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്.
 
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] [[യേശു|യേശുകഥയുടെ]] ഭാഗമായ ശൈശവാഖ്യാനം (infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. [[മറിയം|മറിയത്തിന്റേയും]] യേശുവിന്റേയും സംരക്ഷകന്റെ ചുമതല സ്വർഗ്ഗീയവെളിപാടുകളുടെ സഹായത്തോടെ നിർവഹിക്കുന്നവനായി യൗസേപ്പ് അതിൽ കാണപ്പെടുന്നു. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, അദ്ദേഹം രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലുംനിഷ്ക്രമിച്ചിരിക്കുന്നെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref> സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമാനായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] (1:19) കാണാം.<ref name="dictionary">Joseph, Brockhampton Reference Dictionary of Saints (പുറം 121)</ref>
 
== പാരമ്പര്യം ==
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്