"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ജീവനുള്ള ജന്തുക്കളില്‍ നടക്കുന്ന മെറ്റബോളിസം എന്ന രാസപ്രവര്‍ത്തനത്തില്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ രക്തത്തിലേക്ക്‌ പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സ്സൈഡ്‌ ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ചെടികളില്‍ നടക്കുന്ന ഫോട്ടോസിന്തസിസ്‌ എന്ന ആഹാരനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ആഗിരണം ചെയ്യപ്പെടുകയും, ഓക്സിജന്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പ്രകൃതിയില്‍ ഈ വാതകത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ നിര്‍ത്തിയിരിക്കുന്നത്‌. അതിനാല്‍ത്തന്നെ വനനശീകരണം അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ അളവ്‌ കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ്‌ വര്‍ദ്ധിക്കുകയും ചെയ്യും.
 
ഏകദേശം -76 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഡ്രൈ ഐസ്‌ "സബ്ലിമേഷന്‍" എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. ഖരാവസ്ഥയിലുള്ള ഒരു വസ്തു, ഉരുകി ദ്രാവകാവസ്ഥയിലാകാതെതന്നെ വാതകാവസ്ഥയിലേക്ക്‌ മാറുന്നതിനെയാണ്‌ "സബ്ലിമേഷന്‍" എന്നു പറയുന്നത്‌.എന്നാല്‍, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയില്‍ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌. ആദ്യ ചിത്രത്തില്‍ ഡ്രൈ ഐസ് ഒരു ടിഷ്യുപേപ്പറില്‍ വച്ചിരിക്കുകയാണ്. പേപ്പര്‍ നനഞ്ഞിട്ടില്ലായെന്ന കാര്യം ശ്രദ്ധിക്കുക.
 
അല്പസമയത്തിനു ശേഷം ഡ്രൈ ഐസ് മുഴുവനും വാതകരൂപത്തിലായി മാറിയിരിക്കുന്നു. പേപ്പര്‍ പഴയപടി ഉണങ്ങിത്തന്നെ. ഇപ്പോള്‍ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഇതിനെ “ഉണങ്ങിയ ഐസ്” എന്നു വിളിക്കുന്നതെന്ന്?
 
നാം ഉപയോഗിക്കുന്ന സോഡാ, കാര്‍ബണേറ്റഡ്‌ ബെവറേജസ്‌ (പെപ്സി, കോക്ക്‌ മുതലായവ) തുടങ്ങിയ പാനീയങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ലയിപ്പിച്ചിട്ടുണ്ട്‌. ജലത്തില്‍ ഈ വാതകം ലയിക്കുമ്പോള്‍ കാര്‍ബോണിക്‌ ആസിഡ്‌ ഉണ്ടാകുന്നു. ഈ ആസിഡാണ്‌ ഇത്തരം പാനീയങ്ങള്‍ കുടിക്കുമ്പോള്‍ നാവില്‍ ചെറിയ പുളിയായും, തരിപ്പ്പായും അനുഭവപ്പെടുന്നത്‌. അടച്ചുവച്ചിരിക്കുന്ന കാര്‍ബണേറ്റഡ്‌ ഡിങ്കിന്റെ കുപ്പി ഒന്നു കുലുക്കിയിട്ട്‌ തുറന്നാല്‍ ഈ വാതകം വളരെവേഗം ജലത്തില്‍നിന്നും പുറത്തേക്ക്‌ വമിക്കുന്നത്‌ കണ്ടിട്ടുണ്ടാവുമല്ലോ?
 
ഡ്രൈ ഐസ്‌ വെള്ളത്തിലിടുമ്പോള്‍, വളരെ വേഗത്തില്‍ വാതകമായി മാറുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ പുറത്തേക്ക്‌ വരുന്നതിന്റെ ചിത്രമാണിത്‌.
"https://ml.wikipedia.org/wiki/ഡ്രൈ_ഐസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്