"ലുസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ഫിലിപ്പീൻസിലെ ഏറ്റവും വലുതും ജനബഹുലവുമായ ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
ഫിലിപ്പീൻസിലെ ഏറ്റവും വലുതും ജനബഹുലവുമായ ദ്വീപാണു '''ലുസോൺ'''(Luzon). ദ്വീപസമൂഹത്തിന്റെ വടക്കേയറ്റത്തുള്ള ഈ ദ്വീപ് ഫിലിപ്പീൻസിന്റെ രാഷ്ടീയസാമ്പത്തിക കേന്ദ്രവും തലസ്ഥാനമായ മനിലയുടെ ഇരിപ്പിടവുമാണ്. 2010-ലെ കാനേഷുമാരിക്കണക്കനുസരിച്ചു 48 ദശലക്ഷം ജനങ്ങളുള്ള ലുസോൺ ഇന്തോനേഷ്യയിലെ ജാവ, ജപ്പാനിനെ ഹോൺസു, ബ്രിട്ടൺ എന്നിവയ്ക്കു പിന്നിൽ ലോകത്തിലെ നാലാമത്തെ ജനബഹുലദ്വീപാണ്.<ref name=NSO>[2010 Census and Housing Population. National Statistics Office http://web0.psa.gov.ph/sites/default/files/attachments/hsd/pressrelease/Population%20and%20Annual%20Growth%20Rates%20for%20The%20Philippines%20and%20Its%20Regions,%20Provinces,%20and%20Highly%20Urbanized%20Cities%20Based%20on%201990,%202000,%20and%202010%20Censuses.pdf 2010 Census and Housing Population. National Statistics Office]</ref>
ലുസോൺ എന്ന പേര് ഫിലിപ്പീൻസ് ദ്വീപസമൂഹത്തിന്റെ മൂന്ന് ഉപഖണ്ഡങ്ങളിൽ ഒന്നിന്റെ പേരുമാകാം. അങ്ങനെ നോക്കുമ്പോൾ, ലുസോൺ എന്ന പേരിൽ, മുഖ്യദ്വീപായ ലുസോണു പുറമേ, വടക്ക് ബത്താനസ്, ബാബുയാൻ, കിഴക്ക് പോളില്ലോ, എന്നീ ദ്വീപസമൂഹങ്ങളും, കറ്റാന്ദുവാനസ്, മരിന്ദുക്വേ, മസ്ബാറ്റേ, റോംബ്ലോൻ, മിന്ദോരോ പലാവാൻ എന്നിവയുൾപ്പെടെയുള്ള വിദൂരദ്വീപുകളും സൂചിതമാകുന്നു.<ref name="unique">{{cite book | last=Zaide | first=Sonia M. | title=The Philippines, a Unique Nation | page=50 }}</ref>
 
"https://ml.wikipedia.org/wiki/ലുസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്