"ബയ്ബായിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ഇന്നത്തെ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ബോർണിയോ|ബോർണിയോയിൽ]] നിന്നായിരുന്നു അതിന്റെ വരവെന്ന് [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാർ]] കരുതിയിരുന്നതായി [[സ്പാനിഷ്]] രേഖകൾ പറയുന്നു. ഫിലിപ്പീനി ഭാഷകളിൽ സാധാരണമായ അക്ഷരാന്ത്യത്തിലെ വ്യഞ്ജനത്തെ രേഖപ്പെടുത്താൻ ബയ്ബായൻ എഴുത്തിന്റെ തനതുരൂപത്തിനു കഴിയില്ല എന്നത് ഇതിനു തെളിവായിരിക്കുന്നു. അക്കാര്യം പരിഗണിക്കുമ്പോൾ, അടുത്തകാലത്ത് കടം കൊണ്ടതും പുതിയ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിണമിച്ചിട്ടില്ലാതിരുന്നതുമായ ലിപി ആയിരുന്നു യൂറോപ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] ബയ്ബായിൻ. [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] സുലവേസി ദ്വീപിലെ ബുഗിനീസ് ലിപിയിൽ നിന്നോ, അതുമായി ഗോത്രബന്ധമുള്ള ഏതെങ്കിലും നഷ്ടലിപിയിൽ നിന്നോ രൂപപ്പെട്ടതാകാം ബയ്ബായിൻ എന്നാണ് ഭൂരിപക്ഷം അന്വേഷകരുടേയും അഭിപ്രായം. ഏതുവഴിക്കായാലും, ഉത്തരഫിലിപ്പീൻസിലെ മുഖ്യദ്വീപായ ലുസോണിൽ അതെത്തിയത് 13-14 നൂറ്റാണ്ടുകളിൽ എന്നോ ആകാമെന്നും കരുതപ്പെടുന്നു.<ref name = "aliba"/>
 
കോളനിവാഴ്ചയുടെ തുടക്കത്തിൽ [[സ്പെയിൻ|സ്പാനിഷ്]] വേദപ്രചാരകർ [[ഫിലിപ്പീൻസ്|ഫിലിപ്പീനികളുടെ]] സാക്ഷരത ശ്രദ്ധിക്കുകയും അതിൽ മതിപ്പുകാട്ടുകയും ചെയ്തു. പുരുഷന്മാരെപ്പോലെ സ്ത്രീകളും എഴുത്തറിയാവുന്നവരായിരുന്നെന്ന് അവർയൂറോപ്യൻ ലേഖകർ നിരീക്ഷിച്ചിട്ടുണ്ട്. "സ്ത്രീപുരുഷഭേദമെന്യേ ഇവിടെ മിക്കവാറും എല്ലാവർക്കും ഈ ഭാഷ എഴുതാനറിയാം. വളരെ നന്നായും തെറ്റില്ലാതെയും അതെഴുതാൻ കഴിയാത്തവർ ചുരുക്കമാണ്" എന്നാണ് പതിനാറാം നൂറ്റാണ്ടവസാനം കോളനിഭരണത്തിൽ ഉദ്യോഗസ്ഥനായിരുന്ന സ്പെയിൻകാരന്റെ അന്തോണിയോ ഡി മോർഗായുടെ സാക്ഷ്യം.<ref>[http://books.google.com.ph/books?id=ndSG3Gd6bkEC&printsec=frontcover&source=gbs_ge_summary_r&redir_esc=y#v=onepage&q=write%20in%20this%20language&f=false Antonio De Morga, The Philippine Islands, Moluccas, Siam, Cambodia, Japan, and China(പുറം 294)]</ref> ആദ്യകാലത്ത്, യൂറോപ്യൻ ഭാഷകളിലെ വേദപാഠങ്ങളുടേയും മറ്റും പരിഭാഷകൾ ബയ്ബായിനിൽ ഉണ്ടാക്കുന്നതിലും അവർവേദപ്രചാരകർ താത്പര്യം പ്രകടിപ്പിച്ചു. എങ്കിലും 19-ആം നൂറ്റാണ്ടോടെ, കൈമാറ്റരേഖകളിലെ കൈയ്യൊപ്പുകളിലൊഴിച്ച്, ഈ ലിപി മിക്കവാറും ഉപയോഗിക്കപ്പെടാതെയായി. ബയ്ബായിനിൽ തന്നെയുള്ള ചുരുക്കം ചില കൊടുക്കൽ-വാങ്ങൽ രേഖകളും കൊളനിയുഗത്തിലേതായി നിലവിലുണ്ട്. യൂറോപ്യന്മാരുടെ വരവിനുമുൻപുള്ള ബയ്ബായിൻ രേഖകൾ മിക്കവയും മുളന്തണ്ടുപോലുള്ള എഴുത്തുസാമിഗ്രികളിലായിരുന്നതിനാൽ കാലത്തെ അതിജീവിച്ചില്ല. മതവിശ്വാസവുമായി ബന്ധപ്പെട്ട രേഖകൾ, 'പേഗൻ' ധാർമ്മികതയെ തിന്മയായി കരുതിയ മിഷനറിമാർ നശിപ്പിച്ചിരിക്കാനും സാദ്ധ്യതയുണ്ട്.<ref>[http://liveinthephilippines.com/content/baybayin-alibata-the-ancient-filipino-alphabet/ Baybayin (Alibata): The Ancient Filipino Alphabet, Live in the Philippines Magazine]</ref>
 
==അക്ഷരമാല==
"https://ml.wikipedia.org/wiki/ബയ്ബായിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്