"നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
{{പ്രധാന ലേഖനം|ആൽഫ്രഡ് നോബൽ}}
[[പ്രമാണം:AlfredNobel adjusted.jpg|thumb|right|150px|ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ]]
[[നൈട്രോഗ്ലിസറിൻ]] എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ( diatomaceous earth) ചേർത്ത് കൂടുതൽ സൌകര്യപ്രദമായുംസൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ്‌ ശാസ്‌ത്രജ്ഞനായ [[ആൽഫ്രഡ് നോബൽ]] കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് [[ഡൈനാമൈറ്റ്]] എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു. 1895 നവംബർ 27-ന്‌ അദ്ദേഹം [[ആൽഫ്രഡ്‌ നോബലിന്റെ മരണപത്രം|തന്റെ വിൽപത്രത്തിൽ ]] സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[വൈദ്യം| വൈദ്യശാസ്‌ത്രം]], [[സാഹിത്യം]], [[സമാധാനം|സമാധാനപ്രവർത്തനങ്ങൾ]] എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു
 
'' 'എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..' ''
"https://ml.wikipedia.org/wiki/നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്