"നവ ആത്മീയ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
നവ ആത്മീയ പ്രസ്ഥാനം എന്നതുകൊണ്ട് സൂചിപ്പിക്കുന്നതു പാശ്ചാത്യരാജ്യങ്ങളിൽ 1970-കളിൽ വളർന്നുവന്ന മത- ആത്മീയ പ്രസ്ഥാനങ്ങളെയാണു. ഈ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർവ്വചനങ്ങൾ ഇവയുടെ ആശയപരവും പ്രവർത്തനപരവുമായ വൈവിദ്ധ്യം കൊണ്ടു തന്നെ സന്ദർഭത്തിനനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. സമഗ്രലോക ആത്മീയവീക്ഷണത്തെയും, വ്യക്തിയിലധിഷ്ഠിതമായ ആത്മീയസങ്കല്പത്തെയും, ആത്മീയതയിലൂടെയുള്ള രോഗശാന്തി, മനശാന്തി എന്നിവയെയും മുൻനിർത്തിയുള്ള ഒരു വിശ്വാസരീതി ഇവ പിൻതുടരുന്നു.
 
മുൻപുണ്ടായിരുന്ന മതപ്രസ്ഥാനങ്ങളും തത്വജ്ഞാനസംഹിതകളും, പ്രത്യേകിച്ചും പത്തൊൻപതാം നൂറ്റാണ്ടിലെ [[തിയോസഫിക്കൽ സൊസൈറ്റി]], ഗ്ർജിയെഫ് തുടങ്ങിയ കൂട്ടായ്മകളും, നവ ആത്മീയ പ്രസ്ഥാനങ്ങൾക്കു പ്രചോദനമായിട്ടുണ്ടു. അതിഭൗതികവാദത്തിന്റെയും സനാതന തത്വശാസ്ത്രത്തിന്റെയും(Perennial philosophy) സ്വാശ്രയ മനശാസ്ത്രത്തിന്റെയും (Self-help psychology), കൂടാതെ ബൗദ്ധ-ഹിന്ദു-യോഗ പഠനങ്ങളുടെയും ആശയങ്ങളെ ഇവ പിന്തുടരുന്നു.
"https://ml.wikipedia.org/wiki/നവ_ആത്മീയ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്