"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110:
[[പ്രമാണം:Talmud set.JPG|thumb|250px|left|ബാബ്ലി താൽമുദ് വാല്യങ്ങളുടെ ഒരു മുഴുശേഖരം]]
 
പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ [[താൽമുദ്|താൽമുദിനേയും]] തോറയ്ക്കൊപ്പം മാനിക്കുന്നു. 'പഠിപ്പിക്കുക', 'പഠിക്കുക' എന്നീ അർത്ഥങ്ങളുള്ള സെമറ്റിക് മൂലശബ്ദത്തിൽ നിന്നുത്ഭവിച്ച '[[താൽമുദ്]]' എന്ന പദത്തിന് [[എബ്രായ ഭാഷ|എബ്രായഭാഷയിൽ]] 'പ്രബോധനം', 'പഠനം' എന്നൊക്കെയാണർത്ഥം. യഹൂദനിയമത്തേയും, സന്മാർഗ്ഗശാസ്ത്രത്തേയും, ദർശനത്തേയും, ചരിത്രത്തേയും സബന്ധിച്ച റാബിനിക സംവാദങ്ങളുടെ രേഖ എന്ന നിലയിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്.
 
താൽമുദിന് രണ്ടു ഭാഗങ്ങൾ ഉണ്ട്: പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപപ്പെട്ട ആദ്യഭാഗമായ '''മിശ്നാ''', യഹൂദരുടെ വാചികനിയമങ്ങളുടെ ആദ്യത്തെ ലിഖിതരൂപമാണ്; അഞ്ചാം നൂറ്റാണ്ടവസാനത്തോടെ ഉരുത്തിരിഞ്ഞ രണ്ടാം ഭാഗമായ '''ഗെമാറ''', ആദ്യഭാഗത്തിന്റെ വിശദീകരണമാണ്. താൽമൂദ്, ഗെമാറ എന്നീ പദങ്ങൾ ഒന്നിനു പകരം മറ്റൊന്നായും ഉപയോഗിക്കപ്പെടാറുണ്ട്.<ref>Jewish Virtual Library [http://www.jewishvirtuallibrary.org/jsource/Judaism/talmud_&_mishna.html Talmud/Mishna/Gemara]</ref> 'താൽമുദ്' എന്ന പദം പലപ്പോഴും ഗെമാറയുടെ മാത്രം പേരാകുന്നു. ആ നിലപാടിൽ, മിശ്നാ താൽമുദിന്റെ വിഷയവും ഗെമാറ മാത്രം താൽമുദും ആകുന്നു.<ref name = "jewish">യഹൂദവിജ്ഞാനകോശത്തിൽ താൽമുദിനെക്കുറിച്ചുള്ള [http://www.jewishencyclopedia.com/articles/14213-talmud ലേഖനം]</ref><ref name = "oxford">താൽമുദ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറങ്ങൾ 730-31)</ref> മിശ്നായുടെ സൃഷ്ടാക്കളായ മനീഷികൾ 'തന്നായി'-മാർ എന്നും ഗെമാറയുമായി ബന്ധപ്പെട്ട വേദജ്ഞാനികൾ 'അമോറ'-മാർ എന്നും അറിയപ്പെടുന്നു.<ref>കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറങ്ങൾ 428-32)</ref> മിശ്നാ എഴുതിയിരിക്കുന്നത് എബ്രായഭാഷയിലാണ്; ഗെമാറകൾ അരമായ ഭാഷയിലും.
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്