"അന്തോണിയോ പിഗാഫേറ്റാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
പതിനാറാം നൂറ്റാണ്ടിലെ ഒരു [[വെനീസ്|വെനീസുകാരൻ]] പണ്ഡിതനും ലോകസഞ്ചാരിയുമായിരുന്നു '''അന്തോണിയോ പിഗാഫേറ്റാ''' (ജനനമരണവർഷങ്ങൾ ഏകദേശം: 1491/1531). പൗരസ്ത്യദേശത്തേയ്ക്ക് സ്പെയിനിന്റെ പര്യവേഷകസംഘത്തെ നയിച്ച പോർത്തുഗീസ് നാവികൻ ഫെർഡിനാന്റ് മഗല്ലന്റെ സംഘത്തിലെ അംഗമായിരുന്നു പിഗാഫേറ്റാ. മഗല്ലന്റെ സഹായിയായി പ്രവർത്തിച്ച പിഗാഫേറ്റാ പര്യവേഷണത്തിന്റെ വിവരങ്ങൾ ഒരു പത്രികയിൽ വിശദമായി രേഖപ്പെടുത്തി. മഗല്ലന്റെ അഞ്ചു കപ്പലുകളിലൊന്ന്, ഭൂമിചുറ്റിയുള്ള ആദ്യയാത്ര പൂർത്തിയാക്കി യൂറോപ്പിൽ മടങ്ങിയെത്തിയെങ്കിലും ഫിലിപ്പീൻസിലെ[[ഫിലിപ്പീൻസ്|മദ്ധ്യഫിലിപ്പീൻസിലെ]] [[സെബൂ]] ദ്വീപിൽ വച്ച് മഗല്ലൻ കൊല്ലപ്പെട്ടിരുന്നു. ഒരു കപ്പലിൽ മടങ്ങിയെത്തിയ 18 പര്യവേഷകന്മാരിൽ ഒരാളായിരുന്നു പിഗാഫേറ്റാ. മഗല്ലന്റെ സഞ്ചാരത്തിന്റെ പ്രാധാന്യവും വിശദാംശങ്ങളും പ്രാധാന്യവും ലോകം ഗ്രഹിച്ചത് 1523-ൽ ഫ്രെഞ്ച് ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പിഗാഫേറ്റായുടെ കുറിപ്പുകളിൽ നിന്നാണ്.<ref>[http://ageofex.marinersmuseum.org/?type=travelwriter&id=7 The Mariner's Museum: Exploration Through the Ages - Antonio Pigafetta]</ref>
 
താൻ കണ്ട നാടുകളിലെ ജനതകളുടെ ഭാഷകളും ജീവിതരീതികളും പിഗാഫേറ്റാ ശ്രദ്ധിച്ചിരുന്നു. സെബൂ ദ്വീപിലെ ഭാഷയായ സെബൂവാനോയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പരാമർശം പിഗാഫേറ്റായുടേതാണ്. ആ ഭാഷയിലെ ഒട്ടേറെ വാക്കുകൾ അർത്ഥസഹിതം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇത് യൂറോപ്യന്മാർക്ക് ആ ഭാഷയിലേക്ക് വഴിതുറന്നു.
"https://ml.wikipedia.org/wiki/അന്തോണിയോ_പിഗാഫേറ്റാ" എന്ന താളിൽനിന്ന് ശേഖരിച്ചത്