"ഉണ്ണിക്കൃഷ്ണൻ പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
== ജീവിത രേഖ ==
 
[[1933]]-ൽ [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിലെ]] എങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ [[തൃശ്ശൂർ ജില്ല]]) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു. [[ഗുരുവായൂർ|ഗുരുവായൂരിലാണ്]] വളർന്നത്. അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മ: പുതൂർ ജാനകിയമ്മ. [[1955]]-ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് [[എസ്.എസ്.എൽ.സി]] ജയിച്ചു. [[1950]]-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. 'കൽപ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു..<ref>{{cite web|title=ചെറുകഥയ്ക്ക് 120 വയസ്സ്; പുതൂർ കഥകൾ 700|url=http://www.mathrubhumi.com/books/article/interview/1392/|publisher=www.mathrubhumi.com|accessdate=2 ഏപ്രിൽ 2014}}</ref> പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ 1956 വരെ [[പാലക്കാട് വിക്ടോറിയ കോളെജ്|പാലക്കാട് വിക്ടോറിയ കോളേജിൽ]] പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. [[1957]]-ൽ [[ഗുരുവായൂർ ദേവസ്വം|ഗുരുവായൂർ ദേവസ്വത്തിൽ]] ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. [[1987]]-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു.
 
2014 ഏപ്രിൽ 2 ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. <ref> [http://www.indiavisiontv.com/2014/04/02/320886.html http://www.indiavisiontv.com/2014/04/02/320886.html] </ref> <ref> [http://www.mathrubhumi.com/story.php?id=443082 ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു] </ref>
"https://ml.wikipedia.org/wiki/ഉണ്ണിക്കൃഷ്ണൻ_പുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്