"സംവാദം:പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
''പേരിനു പിന്നിൽ'' എന്ന ഷീർഷകത്തിന്റെ കീഴിൽ വർഷങ്ങളോളം ചോദ്യം ചെയ്യപ്പെട്ട് കിടക്കുന്ന ഭാഗങ്ങൾ ഇനിയും തെളിവ് നൽകിയില്ലെങ്കിൽ ഡിലീറ്റ് ചെയ്യാമെന്ന് കരുതുന്നു. അതിനാൽ തെളിവ് സംഘടിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കുറച്ചു ദിവസങ്ങള് കൂടി കാത്തതിന് ശേഷം അവ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതം. [[ഉപയോക്താവ്:അച്ചായൻ|അച്ചായൻ]] ([[ഉപയോക്താവിന്റെ സംവാദം:അച്ചായൻ|സംവാദം]]) 08:03, 25 നവംബർ 2014 (UTC)
:അങ്ങനെ തീയതി നിശ്ചയിച്ച് നീക്കം ചെയ്യാനുമ്മാത്രം പരമ അപഹാസ്യമായിട്ടുള്ള പരാമർശങ്ങളൊന്നും ലേഖനത്തിലില്ലെന്നെന്റെയഭിപ്രായം. പള്ളിയും ബുദ്ധമതവും തമ്മിലുള്ള ബന്ധം എത്രയോ സ്ഥലങ്ങളിൽ ഉറപ്പാക്കപ്പെട്ടവയാണ് ([http://lsgkerala.in/vatanapallypanchayat/history/ ഉദാ:]). ലേഖകൻ / ലേഖിക ചേർത്തിട്ടുള്ള വിവരങ്ങൾ എവിടെ നിന്നോ മനസ്സിലാക്കിത്തന്നെ ചേർത്തിട്ടുള്ളവയാവാൻ നല്ല സാദ്ധ്യതയുണ്ട്. മറ്റെന്തെങ്കിലും അഭിപ്രായങ്ങൾക്ക് സ്വതേ ലഭിക്കുന്നതിലധികം പ്രാധാന്യം നേടിയെടുക്കുക എന്ന ഉദ്ദേശമില്ലെങ്കിൽ നീക്കം ചെയ്യേണ്ട സാദ്ധ്യത തന്നെ നിലവിലില്ലെന്നെന്റെ അഭിപ്രായം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 10:40, 25 നവംബർ 2014 (UTC)--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 10:40, 25 നവംബർ 2014 (UTC)
::1. ''ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌ . ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌ എന്നും ഈക്കൂട്ടർ വാദിക്കുന്നു.'' 2. ''ബൌദ്ധ, ജൈന വിശ്വാസത്തിൽ തുടർന്നവർ തങ്ങളുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നു വിളിക്കുകയും പ്രസ്തുത പാരമ്പര്യം ഉപേക്ഷിച്ചവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പഴയ പേരുതന്നെ ഉപയോഗിക്കുകയും ചെയ്തു എന്ന് കരുതുന്നത് വിഡ്ഡിത്തം ആണെന്നാണ് ബൌദ്ധ വാദത്തെ എതിർക്കുന്നവരുടെ അഭിപ്രായം.'' 3. ''ബുദ്ധമതക്കാരുടെ വിഹാരത്തെ പാലി ഭാഷയിൽ "ഹള്ളി" എന്നു പറയുന്നു.ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത്‌ പാലിയിൽ നിന്നാണ്‌''
 
::എന്ത് അടിസ്തനത്തിലാൺ ഇവ നിലനിര്തിയിരിക്കുന്നത്?[[ഉപയോക്താവ്:അച്ചായൻ|അച്ചായൻ]] ([[ഉപയോക്താവിന്റെ സംവാദം:അച്ചായൻ|സംവാദം]]) 07:58, 1 ഡിസംബർ 2014 (UTC)
"https://ml.wikipedia.org/wiki/സംവാദം:പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പള്ളി" താളിലേക്ക് മടങ്ങുക.