"അർപ്പാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
1969 ൽ അർപ്പാനെറ്റ് ഒരു ഹോസ്റ്റിൽ നിന്ന് മറ്റൊരു ഹോസ്റ്റിലേക്കുള്ള ആശയവിനിമയത്തിനുപയോഗിച്ചിരുന്നത് 1822 എന്ന പെരുമാറ്റച്ചട്ടമായിരുന്നു (പ്രോട്ടോക്കോൾ) <ref>[http://www.bitsavers.org/pdf/bbn/imp/BBN1822_Jan1976.pdf ''Interface Message Processor: Specifications for the Interconnection of a Host and an IMP''], Report No. 1822, Bolt Beranek and Newman, Inc. (BBN)</ref>. പല വിധത്തിലുള്ള സോഫ്‌റ്റ്‌വെയറുകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾക്കിടയിൽ ആശയവിനിമയത്തിനുള്ള ഒരു പൊതുവായ നയരൂപീകരണമാണ് പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്ന ദൗത്യം. 1822 പ്രോട്ടോക്കോൾ വഴി അയയ്ക്കുന്ന ഒരു സന്ദേശത്തിൽ രണ്ടു ഭാഗങ്ങളാണ് പ്രധാനമായും ഉണ്ടാകുക. അയയ്ക്കുന്നയാളുടെ കമ്പ്യൂട്ടർ വിലാസം രേഖപ്പെടുത്തുന്ന ഒരു ഭാഗവും സന്ദേശത്തിന്റെയും സന്ദേശം ആർക്കാണ് ലഭിക്കേണ്ടത് എന്ന വിവരക്കൂട്ടവും. ഈ വിവരങ്ങളെ ഹോസ്റ്റ് കമ്പ്യൂട്ടർ അതിന്റെ ഐ എം പി വഴി സ്വീകർത്താവിന്റെ ഐ എം പിയിലേക്ക് ബിറ്റുകളായി അയയ്ക്കുന്നു. സ്വീകർത്താവിന്റെ ഐ എം പി ഇതിനെ സ്വീകർത്താവിന്റെ ഹോസ്റ്റിലേക്ക് കൈമാറ്റം ചെയ്യുന്നു. സന്ദേശകൈമാറ്റം പൂർത്തിയായിക്കഴിഞ്ഞാൽ റെഡി ഫോർ നെക്സ്റ്റ് മെസ്സേജ് (RFNM) എന്ന വിവരം സ്വീകർത്താവിന്റെ ഹോസ്റ്റ് ശൃംഖലയ്ക്ക് കൈമാറും.
1822 പ്രോട്ടോക്കോളിന്റെ പ്രധാന പോരായ്മ അയച്ച സന്ദേശം പൂർണ്ണമായി കൈമാറ്റം ചെയ്യപ്പെട്ടോ എന്ന് കണ്ടെത്താൻ ആകില്ല എന്നതായിരുന്നു. ഇതിനാൽ തന്നെ പലപ്പോഴും അർത്ഥശൂന്യങ്ങളായ സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു. അതോടൊപ്പം ഒരേ സമയം ഒന്നിലധികം കണക്ഷനുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും 1822 നു ഇല്ലായിരുന്നു. ഇതിനു പരിഹാരമായി 1983ൽ അർപ്പാനെറ്റിൽ നടപ്പിലാക്കിയ സംവിധാനമാണ് വിന്റൺ സെർഫിന്റെയും റോബർ കാഹന്റെയും ടി സി പി/ഐ പി സംവിധാനം. ഇന്ന് ഇന്റർനെറ്റിലും ഏതാണ്ട് സമാനമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നുള്ളത് അർപ്പാനെറ്റിന്റെ കാര്യക്ഷമതയെയാണ് കാണിക്കുന്നത് <ref>[http://www.livinginternet.com/i/ii_tcpip.htm "TCP/IP Internet Protocol"], Living Internet </ref>.
==അർപ്പാനെറ്റ് സാമൂഹിക മാധ്യമങ്ങളിൽ==
* ''ദി അമേരിക്കൻസ്'' എന്ന ടെലിവിഷൻ സീരിസിന്റെ പ്രമേയം റഷ്യൻ ചാരസംഘടനയായ കെ ജി ബി അർപ്പാനെറ്റിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതായിരുന്നു.
 
* ജെറാൾഡ് ഡൊണാൾഡ് എന്ന അമേരിക്കൻ സംഗീതജ്ഞൻ അറിയപ്പെടുന്നത് അർപ്പാനെറ്റ് എന്നായിരുന്നു. അദ്ദേഹത്തിന്റെ 2002 ൽ ഇറങ്ങിയ ഗാ
 
* 1970 ൽ ലോസ് ആൻജലസിൽ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി തോമസ് പിൻകൺ എഴുതിയ ''ഇൻഹറെന്റ് വൈസ്'' എന്ന നോവലിൽ അർപ്പാനെറ്റ് ഒരു കേന്ദ്രബിന്ദുവാകുന്നുണ്ട്.
 
* 1980-90 കളിൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ പരമ്പര ആയ ''സിനാറിയോ'' ഇന്റർനെറ്റിന്റെ മുൻഗാമികളെ പറ്റിയുള്ളതായിരുന്നു. അർപ്പാനെറ്റ് ചരിത്രം ഇതിലെ മുഖ്യാകർഷണമായിരുന്നു.
 
* അർപ്പാനെറ്റിനെയും പഴയകാല കമ്പ്യൂട്ടർ ശൃംഖലകളെയും ആധാരമാക്കി പുറത്തിറങ്ങിയ 30 മിനുട്ട് ദൈർഘ്യമേറിയ ഡോക്യുമെന്ററിയാണ് ''കമ്പ്യൂട്ടർ നെറ്റ്വർക്ക്സ് : ദി ഹെറാൾഡ്സ് ഓഫ് റിസോർസ് ഷെയറിങ്ങ്''.
 
==ഗാലറി==
"https://ml.wikipedia.org/wiki/അർപ്പാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്