"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാർന്ന അതിർത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിൻറെ ഫലമായി ഇന്ന് ഇന്ത്യൻ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിലും ഒരു വൻശക്തിയായി വളർന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയിലെ പൈലെറ്റുകൾ തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങൾ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങൾക്കു നേരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിലും യുദ്ധവിമാന നിർമ്മാണരംഗത്തും ഇന്ത്യൻ വിദഗ്ദ്ധൻ‌‌മാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിൻറെ അഭികല്പന, വികസനം, നിർമ്മാണം എന്നിവ സുദീർഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതൽമുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ തേജസ് ,സുഖോയ് 30 എംകെഐ ,ഹോക് എജെടി ,സിതാര ഐജെടി ,തുടങ്ങിയ വിമാനങ്ങളും എഎൽഎച്ച്ധ്രുവ് ,രുദ്ര , എൽസിഎച്ച് തുടങ്ങിയ ഹെലികോപ്റ്ററുകളും നിർമിച്ചു കൊണ്ടിരിക്കുന്നു.
== ഉപയോഗത്തിൽ ഉള്ള വിമാനങ്ങൾ ==
*[[സുഖോയ് 30]] എം കെ ഐ
*[[തേജസ്]]
*[[മിഗ് 29]]
*[[മിഗ് 27]]
*[[ജാഗ്വാർ]]
*[[മിറാഷ്]] 2000 H
*[[മിഗ് 21]] (നവീകരിച്ചത്)
 
==ചുമതലകൾ==
"https://ml.wikipedia.org/wiki/ഭാരതീയ_വായുസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്