"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Melpathur Narayana Bhattathiri}}
[[ചിത്രം:Melpathur bhattathri.jpg|thumb|right|മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം]]പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു '''മേല്പത്തൂർ നാരായണ ഭട്ടതിരി'''(ജനനം - [[1559]], മരണം - [[16321645]]) . [[അച്യുത പിഷാരടി]]യുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[സംഗമഗ്രാമത്തിലെ മാധവൻ|മാധവന്റെ]] ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി [[പാണിനി|പാണിനിയുടെ]] വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ ''പ്രക്രിയ സർവ്വവം'' ആണ്. മേല്പത്തൂർ, ''[[നാരായണീയം|നാരായണീയത്തിന്റെ]]'' കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന [[ഗുരുവായൂർ]] ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.
== ജനനം ==
വരി 16:
തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[മലയാള വർഷം]] 761 [[ചിങ്ങം]] 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
 
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി [[പക്ഷവാതം]] പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃത പണ്ഡിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടതിരി [[1587]] [[നവംബർ 27]]-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് [[വേണുഗോപാലൻ|വേണുഗോപാലന്റെ]] രൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു. പിന്നീട് 86 വയസ്സു വരെ അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കോല]] തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചു. കൊച്ചി, ചെമ്പകശ്ശേരി, സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനപണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. 86ആമത്തെ വയസ്സിൽ തീർത്തും അനായാസമായ ഒരു മരണമാണ് അദ്ദേഹത്തിനുണ്ടായത്.
 
[[പൂർവ്വമീമാംസ]], [[ഉത്തരമീമാംസ]], [[വ്യാകരണം]] എന്നിവയുടെ പണ്ഡിതനും വക്താവുമായിരുന്നു അദ്ദേഹം.
വരി 45:
<references/>
 
 
{{അപൂർണ്ണ ജീവചരിത്രം}}
{{Kerala school of astronomy and mathematics}}
 
"https://ml.wikipedia.org/wiki/മേല്പുത്തൂർ_നാരായണ_ഭട്ടതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്