"ബുദ്ധമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
 
== ചരിത്രം ==
കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗിർനാർ]] പാറയിൽ [[അശോകചക്രവർത്തി]] കൊത്തി വപ്പിച്ച ധർമ്മലിപികളാണ്‌. അതിൽ പറയുന്നത് ഇപ്രകാരമാണ്‌ {{ഉദ്ധരണി| ദേവപ്രിയനും പ്രിയദർശിയുമായ രാജാവു കീഴടക്കിയ സർ‌വ്വദേശങ്ങളിലും അപ്രകാരം തന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണ്ണിയർ, യവനരാജാവായ അന്തിയോക്യൻ, ഈ അന്തിയോക്യന്റെ സാമന്തരാജാക്കന്മാർ, ഇവരുടെ രാജ്യങ്ങളിലും രണ്ടുതരം ചികിത്സാസമ്പ്രദായം നടപ്പിലാക്കി. മനുഷ്യർക്കുള്ളതും മൃഗങ്ങൾക്കുള്ളതും.<ref name="KeralaHistory"> {{cite book |last=എ. |first=ശ്രീധരമേനോൻ |authorlink=എ. ശ്രീധരമേനോൻ|coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ് |location= ചെന്നൈ|isbn= }} </ref>}}
 
സമുദ്രങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ ധർമ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാൻ [[അശോകചക്രവർത്തി]] യത്നിച്ചു. ഇക്കാര്യം [[മസ്കി ശിലാശാസനം|മസ്കി ശിലാശാസനങ്ങളിൽ]] പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം [[കറന്നൂർ]] ജില്ലയിലെ [[ഏറഗുഡി ശാസനം|ഏറഗുഡി ശാസനമാണ്‌]]. കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന്‌ ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടും. കേരളത്തിൽ ആയുർ‌വേദം പ്രചരിപ്പിച്ച ബുദ്ധമതക്കാർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ചികിത്സാലയങ്ങൾ ഏർപ്പെടുത്തുകയും, കിണറുകൾ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകൾ ഉണ്ട്. [[ശ്രീബുദ്ധൻ]] തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ, സിലോൺ എന്നിവിടങ്ങൾ സന്ദർശിച്ചതായും [[മഹാവംശം]] എന്ന ബുദ്ധമതചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. <ref> {{cite book |last=വാരിയർ |first=രാഘവ |authorlink=രാഘവ വാരിയർ |coauthors= രാജൻ ഗുരുക്കൾ|title=കേരള ചരിത്രം |year=1992 |publisher=വള്ളത്തോൾ വിദ്യാപീഠം|location= ശുകപുരം |isbn= }} </ref>
 
ബുദ്ധമത സന്യാസികൾ ബുദ്ധമതസന്ദേശം പ്രചരിപ്പിക്കൻ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് [[സംഘകാലകൃതികൾ]] പരാമർശിക്കുന്നുണ്ട്. [[മണിമേഖല]] ഒരു ബൗദ്ധകൃതിയാണ്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാർജ്ജിച്ച ബുദ്ധചൈത്യം [[വഞ്ചി|വഞ്ചിയിലായിരുന്നു]]. ഈ വഞ്ചി [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തിരുവഞ്ചിക്കുളം]] ആണെന്നും അല്ലെന്നും വാദങ്ങൾ ഇപ്പോഴും നടക്കുന്നു.<ref> {{cite book |lastname=എ. |first=ശ്രീധരമേനോൻ |authorlink=എ. ശ്രീധരമേനോൻ|coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ് |location= ചെന്നൈ|isbn= }}"KeralaHistory" </ref> കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ {{Ref|Banaperumal}} ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ്‌ [[കോട്ടയം]] താലൂക്കിലെ [[കിളിരൂർ]] ക്ഷേത്രവും, [[ആലപ്പുഴ]] താലൂക്കിലെ [[നിലമ്പേരൂർ]] ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.
 
[[കിളിരൂർ]], [[കുട്ടംപേരൂർ]], [[കൊടുങ്ങല്ലൂർ]], [[ശബരിമല]], [[അർത്തുങ്കൽ]] [[ഇരിങ്ങാലക്കുട]]തുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തൃശ്ശൂരിലെ [[പരുവശ്ശേരി]] ദുർഗ്ഗാക്ഷേത്രത്തിൽ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ [[കുന്നത്തൂർ]], [[കരുനാഗപ്പിള്ളി]] താലൂക്കുകളിൽ നിന്നും [[മാവേലിക്കര]], [[അമ്പലപ്പുഴ]] താലൂക്കുകളിൽ നിന്നും കിട്ടിയിട്ടുള്ള അനേകം ബൗദ്ധ വിഗ്രഹങ്ങൾ കേരളത്തിൽ ബുദ്ധമതത്തിനുണ്ടായ പ്രചാരമാണ്‌ കാണിക്കുന്നത്.
വരി 19:
കേരളത്തിലെ പ്രശസ്തമായ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു [[തൃക്കുന്നപ്പുഴ|തൃക്കുന്നപ്പുഴക്കടുത്തുള്ള]] ശ്രീമൂലവാസം<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ പ്രസിദ്ധമായിരുന്ന [[ശ്രീമൂലവാസം]] എന്ന ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിന്‌ സംരക്ഷണം നൽകിയതായി പറയുന്നതാണ്‌ [[പാലിയം താമ്രശാസനം]]. അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി. ശ്രീബുദ്ധനേയും ധർമ്മത്തേയും പ്രകീർത്തിച്ചു കൊണ്ടുള്ള ശാസനത്തിലെ മംഗളാചരണം ശ്രദ്ധേയമാണ്‌. എന്നാൽ പത്താം ശതകത്തോടെ ഈ കേന്ദ്രം നാമാവശേഷമായി.
 
== ഇതും കാണുക ==
* [[കേരളത്തിലെ ബുദ്ധപ്രതിമകൾ]]
"https://ml.wikipedia.org/wiki/ബുദ്ധമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്