"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 232:
 
== നഗരസം‌വിധാനം ==
ഹരപ്പയിലും മോഹൻജൊ ദാരോയിലും പല കാലഘട്ടങ്ങളിൽ പല അടുക്കുകളിലായി ഒരേ സ്ഥലത്ത് നഗരങ്ങൾ ഒന്നിനുമീതെ മറ്റൊന്നായി നിർമ്മിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരോ കാലത്ത് അതാത് പട്ടണങ്ങൾ നശിച്ചു മൺ മറഞ്ഞശേഷം പിൽക്കാലത്ത് അതിന്റെ അവശിഷ്ടങ്ങളുടെ മുകളിൽ തന്നെ വീണ്ടും പുതുതായി നഗര നിർമ്മാണം നടത്തിയിരിക്കുന്നതായാണ് കാണൂന്നത്. മൊഹെൻ‌ജൊദാരോയിൽ ഏതാണ്ട് ഒൻപതു അടുക്കുകളിൽ നിന്നാണ് വിവിധ കാലത്തെ നഗരാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ളത്. ഹരപ്പയിൽ ആറ് അടുക്കുകളിലായാണ് ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നത്. <ref name=muhammed> {{cite book |last=ടി. |first=മുഹമ്മദ് |authorlink=ടി. മുഹമ്മദ് |coauthors= |title=ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ |year=2001|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് |location= കോഴിക്കോട്|isbn=81-7204-744-4 }} </ref>
=== നഗരങ്ങൾ ===
<!--[[പ്രമാണം:Craft demo Indus.gif|ലഘുചിത്രം|ജലാശയത്തിന്റെ രൂപരേഖ]]
വരി 342:
കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ഹരപ്പൻ ഭാഷാ പഠനം ആദ്യമായി നടത്തിയത്‌ സോവിയറ്റ്‌ -ഫിന്നീഷ്‌ ശാസ്ത്രജ്ഞരായിരുന്നു. ഫിന്നീഷ്‌ ശാസ്ത്രജ്ഞരിൽ പ്രമുഖർ അസ്കോ പർപ്പോള, സൈമോ പർപ്പോള എന്നിവരായിരുന്നു. ഇവരുടെ അഭിപ്രായം ഹരപ്പൻ ഭാഷ ഏതോ ദ്രാവിഡിയൻ ഭാഷയാണെന്നും അത്‌ വലത്തു നിന്നും ഇടത്തോട്ടാണ്‌ എഴുതിയിരുന്നതെന്നും ആയിരുന്നു. അവരുടെ കണ്ടെത്തലുകൾ സോവിയറ്റ്‌ ശാസ്ത്രജ്ഞരുടേതുമായി സാമ്യം ഉള്ളതായിരുന്നു. ഈ കണ്ടുപിടുത്തങ്ങൾ നിഗൂഢഭാഷാപാരായണചരിത്രത്തിലെ മൂലക്കല്ലാണ്‌ എന്നാണ്‌ ഡോ. സ്വെലേബിൽ വിശേഷിപ്പിച്ചത്‌.{{fact}} (ദ്രവീഡീയൻ ലിങ്ങ്വിസ്റ്റിക്സ്‌)
 
ഇവരെ കൂടാതെ ഇന്ത്യക്കാരായ ഐരാവതം മഹാദേവൻ, എസ്‌.ആർ. റാവു, അമേരിക്കക്കാരനായ വാൾട്ടർ ഫെർസെർവീസ്‌, കിന്നിയർ-വിൽസൺ എന്നിവരും ഈ ദിശയിൽ പഠനം നടത്തുകയുണ്ടായി. പക്ഷെ ഈ പഠനങ്ങളുടെ ഫലമായി അഭിപ്രായൈക്യത്തേക്കാളുപരി അഭിപ്രായവ്യത്യാസങ്ങളാണുണ്ടായത്. ഡോ. എസ്‌.ആർ. റാവു ലിപി വായിക്കുന്നതിൽ വിജയിച്ചു എന്നും അത്‌ പ്രാഗ്‌സംസ്കൃതമായിരുന്നു എന്നുമാണ്‌ ചിലർ അദ്ദേഹത്തെ ഉദ്ധരിച്ച്‌ പറയുന്നത്‌.. അദ്ദേഹത്തിനും അങ്ങനെ ഒരഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹത്തിന്റേത് ഒരു വ്യാഖ്യാനശ്രമം മാത്രമായിരുന്നു. ഐരാവതം മഹാദേവനെപ്പോലുള്ള പ്രഗല്ഭരായ ഭാഷാവിദഗ്ദ്ധർ റാവുവിന്റെ ശ്രമത്തെ അബദ്ധജടിലമെന്നാണ്‌ വിലയിരുത്തിയത്‌. <ref name=husain> {{cite book |last=എൻ.എം.|first=ഹുസൈൻ |authorlink=എൻ.എം. ഹുസൈൻ |coauthors= |title=സൈന്ധവ നാഗരികതയും പുരാണ കഥകളും |year=1992|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൌസ്|location= കോഴിക്കോട് |isbn= 81-7204-405-4 }} </ref>
 
യു.എസ്‌.എസ്‌.ആർ. അക്കാദമി ഓഫ്‌ സയൻസിന്റെ ആഭിമുഖ്യത്തിൽ രൂപീകതമായ മറ്റൊരു സമിതിയും പഠനങ്ങൾ നടത്തിയവരിൽപ്പെടുന്നു. വടക്കേ അമേരിക്കയിലെ പ്രാചീന നാഗരികതയായിരുന്ന മായൻ ഭാഷ വായിക്കന്നതിൽ വിജയിച്ച കൊറോസോവ്‌ ആയിരുന്നു അവരിൽ പ്രമുഖൻ.{{fact}}
വരി 414:
 
=== പുരാവസ്തു തെളിവുകൾ ===
മൊഹൻജൊ-ദരോവിൽ ഉത്ഖനനം നടത്തിയ മാർഷലും മക്കേയും അവിടെ നടന്നതായി തങ്ങൾ കരുതുന്ന കൂട്ടക്കൊലക്ക്‌ തെളിവുകൾ നൽകുന്നുണ്ട്. കിഴക്കുഭാഗത്തുള്ള ഡി,കെ ഏരിയയിൽ നാല് ശവങ്ങൾ കണ്ടെടുത്തത്‌ അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മരിച്ചുവീണ പോലെ തോന്നിച്ചിരുന്നു. ആ ദുരന്തസംഭവം നടന്ന ദിവസം വരെ സമീപത്തെ കിണറും പരിസരവും ഉപയോഗിച്ചിരുന്നതായും സാഹചര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.. എച്ച്‌.ആർ ഭാഗത്തെ ഒരു വീട്ടിൽ നിന്ന് സ്ത്രീകളുടേതും പുരുഷന്മാരുടേതുമടങ്ങുന്ന 13 അസ്ഥിപഞ്ജരങ്ങൾ ലഭിച്ചിരുന്നു. അവയിൽ പലതും ആഭരണങ്ങൾ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നു. ഒന്നിന്റെ തലയിൽ ഉണ്ടായിരുന്ന മുറിവ്‌ 146 മി.മീറ്റർ ആഴമുള്ളതായിരുന്നു. മറ്റു തലയോടുകളിലും ഇതേ പോലെയുള്ള ലക്ഷണങ്ങൾ തന്നെ കണ്ടിരുന്നു. 1964ൽ എച്ച്‌ ആർ ഭാഗത്തു നിന്നു തന്നെ പതിവുള്ള മട്ടിൽ അടക്കം ചെയ്യാതെ അനാഥമായി കിടന്ന പോലെ ഏതാനും അസ്ഥികൂടങ്ങൾ കൂടി കണ്ടെടുത്തിരുന്നു. <ref name="husain"> {{cite book |last=എൻ.എം.|first=ഹുസൈൻ|authorlink=എൻ.എം. ഹുസൈൻ|coauthors= |title=സൈന്ധവ നാഗരികതയും പുരാണ കഥകളും |year=1992|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൌസ്|location= കോഴിക്കോട് |isbn= 81-7204-405-4 }} </ref> ഇതെല്ലാം സൂചിപ്പിക്കുന്നത് മോഹെൻജോ-ദാരോ അപ്രത്യക്ഷമാവുന്നതിനു കാരണമായ അന്തിമ കൂട്ടക്കൊലയെയാണ് എന്ന് മർഷലുംകൂട്ടരും പറയുന്നു. <ref> John marshal : mohenjodaro and the Indus civilization </ref>
 
മറ്റൊരു നഗരമായ ചൻഹു-ദരോയിൽ ഉത്ഖനനം ചെയ്തവർക്ക്‌ അവിടെ ജലപ്രളയത്തിൽ നിന്ന് രക്ഷ ഉറപ്പാക്കുന്ന തരത്തിൽ വളരെ ഉയരമുള്ള അടിത്തറകളിൽ കെട്ടിടങ്ങൾ പണിതതായാണ്‌ കാണാൻ കഴിഞ്ഞത്‌. ആദ്യത്തെ മൂന്നു ഘട്ടങ്ങൾ ഹരപ്പയിലേതുപോലെത്തന്നെയായിരുന്നു. അവയുടെ അടിത്തറകൾക്ക് ഉയരം കുറവായിരുന്നു. അവയെല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചിരിക്കാമെന്നും അതുകൊണ്ട് പിന്നീടുണ്ടാക്കിയവയാണ് ഉയരം കൂടിയ അടിത്തറകളെന്നും നിഗമനമുണ്ട്. പക്ഷേ ഈ കെട്ടിടങ്ങൾ നിർമ്മാണമധ്യേ നിർത്തിപ്പോയതുപോലെ അപൂർണ്ണമായാണ് കാണപ്പെട്ടത്‌..
"https://ml.wikipedia.org/wiki/സിന്ധു_നദീതടസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്