"ഭാർഗ്ഗവീനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| gross =
}}
[[നീലവെളിച്ചം|നീലവെളിച്ചത്തിന്റെ]] കഥ വികസിപ്പിച്ച് [[ബഷീർ]] എഴുതിയ [[തിരക്കഥ|തിരക്കഥയെ]] ആശ്രയിച്ചുള്ള '''ഭാർഗ്ഗവീനിലയം''' എന്ന [[മലയാളചലച്ചിത്രം]] ഇറങ്ങിയത് 1964-ലാണ്. [[സംവിധായകൻ]] ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 [[ഒക്ടോബർ]] 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥ യായിരുന്നുപ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.<ref>[http://www.hindu.com/mp/2009/11/16/stories/2009111651140400.htm ദി ഹിന്ദു മെട്രോപ്ലസ് കൊച്ചിയിൽ നിന്ന്] ഭാർഗ്ഗവീനിലയം</ref><ref>[http://www.malayalasangeetham.info/m.php?3535 മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ഭാർഗ്ഗവീനിലയം</ref>
 
== പ്രത്യേകതകൾ ==
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു. പ്രശസ്ത മലയാള നടനായിരുന്ന [[കുതിരവട്ടം പപ്പു|കുതിരവട്ടം പപ്പുവിന്]] ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി ഗണിക്കുന്നു. പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമാ-പ്രേതസ്വഭാവങ്ങളിൽ ചിലത് കാല് നിലം തൊടാതെ സഞ്ചരിക്കുക, ചിലങ്ക കിലുക്കി നടക്കുക, നിശബ്ദതയിൽ ഓരിയിടുക, പെട്ടന്ന് പൊട്ടിച്ചിരിക്കുക, എന്നിങ്ങനെയാണ്.<ref name="mathrubhumi-ക">{{cite news|title=അൻപതു വാസന്തപഞ്ചമികൾ...|url=http://www.mathrubhumi.com/books/article/nostalgia/3050/|accessdate=22 ഒക്ടോബർ 2014|newspaper=മാതൃഭൂമി|date=21 ഒക്ടോബർ 2014|author=ബോബി|archiveurl=http://web.archive.org/web/20141022085043/http://www.mathrubhumi.com/books/article/nostalgia/3050/|archivedate=2014-10-22 08:50:43|language=മലയാളം|format=പത്രലേഖനം}}</ref><ref name="mathrubhumi-ഖ">{{cite news|title='നീലവെളിച്ചം' ഭാർഗവീനിലയമായ കഥ|url=http://www.mathrubhumi.com/books/article/nostalgia/3049/|accessdate=22 ഒക്ടോബർ 2014|newspaper=മാതൃഭൂമി|date=21 ഒക്ടോബർ 2014|author=വി.അബ്ദുള്ള|archiveurl=http://web.archive.org/web/20141022085243/http://www.mathrubhumi.com/movies/welcome/story/flash_back/493428/44000|archivedate=2014-10-22 08:52:43|language=മലയാളം|format=പത്രലേഖനം}}</ref>
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഭാർഗ്ഗവീനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്