"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 291:
===ഇന്ത്യയിലെ സ്ഥിതി===
====വെല്ലസ്ലി സഹോദരന്മാർ====
[[റിച്ചാഡ് വെല്ലസ്ലി |മാർക്വസ് റിച്ചാർഡ് വെല്ലസ്ലി]] 1798 മേയിലാണ് ഗവർണ്ണർ ജനറൽ പദവി ഏറ്റെടുത്തത്. കുശാഗ്രബുദ്ധിയും ദൃഢചിത്തനുമായിരുന്ന റിച്ചാർഡിന്റെ പദ്ധതികളെ പ്രാവർത്തികമാക്കാൻ സഹോദരൻമാർ ആർതറും ഹെൻറിയും കൂട്ടു നിന്നു. [[ആർതർ വെല്ലസ്ലി|ആർതർ]] കഴിവുറ്റ സൈന്യാധിപനായിരുന്നു. ഹെൻറി ഭരണ തന്ത്രങ്ങളിൽ മിടുക്കനും.<ref>[http://books.google.co.in/books?id=Ti9bAAAAQAAJ&pg=RA3-PA5&lpg=RA3-PA5&dq=Papers+relating+to+Richard+Wellesley+and+HEIC&source=bl&ots=VaIA9cSuDK&sig=1ufM5zCCOwfgYjO9k2cKIux8CCo&hl=en&sa=X&ei=dFUIVOH-O9ShugSJiICYCg&ved=0CDcQ6AEwBA#v=onepage&q&f=false വെല്ലസ്ലി ഉടമ്പടികളുടെ പകർപ്പുകൾ ]</ref>ഇവർക്ക് രണ്ടുപേർക്കും കണക്കിലധികം ആനുകൂല്യങ്ങൾ നല്കിയതിനെച്ചൊല്ലി പിന്നീട് ആരോപണങ്ങൾ ഉയരുകയുണ്ടായി.<ref>{{cite book|title=Architects of empire- Duke Wellington and his brothers|publisher= University of Oklahoma Press |ISBN= 978-0806138107}}</ref>. കോർട്ട് ഓഫ് ഡയറക്റ്റേഴ്സിന്റെ അനുമതിക്കു കാത്തു നില്ക്കാതെ ഗവർണ്ണർ ജനറൽ പല തീരുമാനങ്ങളും നടപ്പാക്കി. നാട്ടു രാജ്യങ്ങളിൽ റസിഡൻറുമാരുടെ നിയമനം കമ്പനി ഡയറക്റ്റർമാർ അംഗീകരിച്ചിരുന്നുവെങ്കിലും വെല്ലസ്ലി കമ്പനിയുടെ അധികാരപരിധികൾ വികസിപ്പിച്ചു. നാടുവാഴി തൻറെ കീഴിലുളള എല്ലാ വിദേശി ജോലിക്കാരേയും പിരിച്ചയക്കണമെന്നും കമ്പനിയുടെ അറിവു കൂടാതെ മറ്റു നാട്ടു രാജ്യങ്ങളുമായി സൗഹാർദ്ദത്തിലേർപ്പെടരുതെന്നും വെല്ലസ്ലി കല്പിച്ചു. തന്റെ പ്രവർത്തികളെ എതിർപ്പു പ്രകടിപ്പിച്ച കോർട്ട് ഓഫ് ഡയറക്റ്റേഴ്സിനോട് താൻ റസിഡൻസി പ്രമാണത്തിലെ ഉപാധികൾ നടപ്പിലാക്കുകമാത്രമാണ് ചെയ്യുന്നതെന്ന് വെല്ലസ്ലി പ്രതികരിച്ചു. ഇതിനു പുറമേ കമ്പനിയുടെ മേൽക്കോയ്മയിലുള്ള സഖ്യരാജ്യങ്ങളാക്കാനും കമ്പനി ശ്രമം നടത്തി. ഇത്തരം സഖ്യത്തിന്റെ ഉടമ്പടിപ്രകാരം നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമായ സായുധസൈന്യം പാടില്ലായിരുന്നു. രാജ്യത്ത്തിൽ നിന്നും കപ്പം സ്വീകരിച്ച് രാജ്യത്തിനുള്ള സൈനികസഹായം കമ്പനി നൽകിപ്പോന്നു. കപ്പം നൽകുന്നതിൽ വീഴ്ച സംഭവിച്ച രാജാക്കന്മാരിൽ നിന്ന് കമ്പനി ഭൂമി പിടിച്ചെടുത്തു.കമ്പനി അധികാരികളും വെല്ലസ്ളിയും തമ്മിലുളള പിരിമുറുക്കം കൂടി. -ൽ കമ്പനി വെല്ലസ്ലിക്ക് താക്കീതു നല്ഖി. വെല്ലസ്ളി ഉടൻതന്നെ പദവി രാജിവെച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങിമടങ്ങാൻ തയ്യാറായി.<ref>[https://archive.org/details/cu31924088016872 വെല്ലസ്ലി രേഖകൾ pages 174-180]</ref>.
 
==== മറാഠാ യുദ്ധങ്ങൾ ====
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്