"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
 
== ചരിത്രം ==
പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു [[സപ്തർഷി വർഷം]]<ref name="ചരിത്ര_പ്രശ്നങ്ങൾ-97">ചില കേരള ചരിത്ര പ്രശ്നങ്ങൾ, (ഒന്നാം ഭാഗം) ഇളംകുളം കുഞ്ഞൻ പിള്ള, എൻ.ബി.എസ്, ഏപ്രിൽ 1955, പുറം 97</ref>. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തർഷിവർഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവർ ഇവ രണ്ടും ചേർത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ൽ ആണ്‌. ആ സമയം നോക്കി വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു.<ref> 'കെ. ശിവശങ്കരൻ നായർ, വേണാടിന്റെ പരിണാമം, 28-29 </ref>
 
=== സിദ്ധാന്തങ്ങൾ ===
വരി 19:
 
== മാസങ്ങൾ ==
[[ചിങ്ങം]], [[കന്നി]], [[തുലാം]], [[വൃശ്ചികം]], [[ധനു]], [[മകരം]], [[കുംഭം]], [[മീനം]], [[മേടം]], [[ഇടവം]], [[മിഥുനം]], [[കർക്കടകം]] എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. [[രാശിചക്രം|സൗരരാശികളുടെ]] പേരുകളാണിവ. ഓരോ മാസത്തിലും [[സൂര്യൻ]] അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌<ref>ചില കേരളname="ചരിത്ര_പ്രശ്നങ്ങൾ-97" ചരിത്ര പ്രശ്നങ്ങൾ, (ഒന്നാം ഭാഗം) ഇളംകുളം കുഞ്ഞൻ പിള്ള, എൻ.ബി.എസ്, ഏപ്രിൽ 1955, പുറം 97</ref>. [[ഗ്രിഗോറിയൻ കാലഗണനാരീതി]] ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു് നാളുകൾ നിശ്ചയിക്കുന്നതു്.
 
{| class="wikitable"
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്