"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 186:
1526-ൽ [[Timur|റ്റിമൂറിന്റെയും]] [[ജെംഗിസ് ഖാൻ|ജെംഗിസ് ഖാന്റെയും]] ഒരു [[Timurid Dynasty|റ്റിമൂറിദ്]] ([[Turco-Persian|റ്റർക്കോ-പേർഷ്യൻ]]) പിൻ‌ഗാമിയായ [[Babur|ബാബർ]] [[ഖൈബർ ചുരം]] കടന്ന് പ്രദേശങ്ങൾ കീഴ്പ്പെടുത്തി [[മുഗൾ സാമ്രാജ്യം]] സ്ഥാപിച്ചു. ഈ സാമ്രാജ്യം 200 വർഷത്തിലേറെ നിലനിന്നു.<ref>[http://www.ucalgary.ca/applied_history/tutor/islam/empires/mughals/ The Islamic World to 1600: Rise of the Great Islamic Empires (The Mughal Empire)]</ref> 1600-ഓടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും [[Mughal Dynasty|മുഗൾ രാജവംശത്തിന്റെ]] ഭരണത്തിനു കീഴിലായി; 1707-നു ശേഷം മുഗൾ സാമ്രാജ്യം മന്ദഗതിയിലുള്ള അധഃപതനത്തിലേയ്ക്കു പോയി. ''1857-ലെ സ്വാതന്ത്ര്യ സമരത്തിൽ'' (ശിപായി ലഹള എന്നും ഇത് അറിയപ്പെടുന്നു) മുഗൾ സാമ്രാജ്യം അന്തിമമായി പരാജയപ്പെട്ടു. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ വ്യാപകമായ സാമൂഹിക മാറ്റത്തിന്റേതായിരുന്നു - ഹിന്ദു ഭൂരിപക്ഷത്തെ [[മുഗൾ]] ചക്രവർത്തിമാർ ഭരിച്ചു എന്നതുകൊണ്ടായിരുന്നു ഇത്. അവരിൽ ചിലർ മതപരമായ സഹിഷ്ണുത പുലർത്തിക്കൊണ്ട് ഹിന്ദു സംസ്കാരത്തെ നിർലോഭം പ്രോത്സാഹിപ്പിച്ചു. മറ്റു ചിലർ ചരിത്രപരമായ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അമുസ്ലീങ്ങളുടെ മേൽ നികുതി ഏർപ്പെടുത്തുകയും ചെയ്തു. [[മുഗൾ സാമ്രാജ്യം]] അതിന്റെ ഉന്നതിയിൽ [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തെക്കാൾ]] അല്പം കൂടുതൽ ഭൂവിഭാഗത്തിനുമേൽ അധീനത പുലർത്തി. മുഗൾ സാമ്രാജ്യം ക്ഷയിച്ചപ്പോൾ പല ചെറിയ സാമ്രാജ്യങ്ങളും ഈ വിടവ് നികത്തിക്കൊണ്ട് ഉദിച്ചുവന്നു. അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി. ഒരുപക്ഷേ ലോകത്ത് നിലനിന്നതിൽ ഏറ്റവും ധനികമായ രാജവംശമായിരിക്കാം മുഗൾ സാമ്രാജ്യം. 1739-ൽ [[Nader Shah|നാദിർ ഷാ]] മുഗൾ സൈന്യത്തെ [[Battle of Karnal|കർണാൽ യുദ്ധത്തിൽ]] പരാജയപ്പെടുത്തി. ഈ വിജയത്തിനു ശേഷം നാദിർ ദില്ലി പിടിച്ചടക്കി കൊള്ളയടിച്ചു, [[Peacock Throne|മയൂര സിംഹാസനം]] ഉൾപ്പെടെ പല അമൂല്യ നിധികളും കവർന്നുകൊണ്ടു പോയി. <ref>[http://www.avalanchepress.com/Soldier_Shah.php Iran in the Age of the Raj]</ref>
 
മുഗള കാലഘട്ടത്തിൽ പ്രധാന രാഷ്ട്രീയ ശക്തികൾ മുഗൾ സാമ്രാജ്യവും അതിന്റെ സാമന്തരാജ്യങ്ങളും, പിൽക്കാലത്ത് ഉയർന്നുവന്ന പിൻ‌ഗാമി രാഷ്ട്രങ്ങളുമായിരുന്നു. ഈ പിൻ‌ഗാമി രാഷ്ട്രങ്ങൾ, മറാത്ത പ്രവിശ്യ ഉൾപ്പെടെ - ക്ഷയിച്ചുകൊണ്ടിരുന്നതും ജനങ്ങളുടെ അപ്രീതിയ്ക്കു പാത്രവുമായ മുഗൾ രാജവംശത്തോട് യുദ്ധം ചെയ്തു. തങ്ങളുടെ സാമ്രാജ്യത്തെ അടക്കിനിറുത്താൻ പലപ്പൊഴും ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച മുഗളർക്ക് ഇന്ത്യൻ സംസ്കാരവുമായി സംയോജിക്കുക എന്ന നയമുണ്ടായിരുന്നു. അല്പകാലം മാത്രം നീണ്ടുനിന്ന ദില്ലി സുൽത്താനത്തുകൾ പരാജയപ്പെട്ടിടത്ത് വിജയിക്കാൻ ഇത് മുഗളരെ സഹായിച്ചു. [[Akbar|മഹാനായ അക്ബർ]] ഈ നയത്തിന് പ്രത്യേകിച്ചും പ്രശസ്തനായിരുന്നു. ജൈനമതത്തിന്റെ വിശുദ്ധ ദിനങ്ങളിൽ അക്ബർ മൃഗങ്ങളെ കൊല്ലുന്നത് വിലക്കി ("അമരി" എന്ന് ഇത് അറിയപ്പെട്ടു). അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന ''ജസിയ നികുതി'' അക്ബർ നീക്കംചെയ്തു. മുഗൾ ചക്രവർത്തിമാർ തദ്ദേശീയ രാജവംശങ്ങളിൽ നിന്നും വിവാഹം കഴിക്കുകയും തദ്ദേശീയ മഹാരാജാക്കന്മാരുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തു. മുഗളർ തങ്ങളുടെ ടർക്കോ-പേർഷ്യൻ സംസ്കാരത്തെ പുരാതനമായ ഇന്ത്യൻ രീതികളുമായി ഇണക്കിച്ചേർക്കാൻ ശ്രമിച്ചു. തത്ഫലമായി സവിശേഷമായ [[Indo-Saracenic|ഇന്തോ-സരസൻ]] വാസ്തുവിദ്യ രൂപപ്പെട്ടു. അവസാനത്തെ പ്രശസ്ത മുഗൾ ചക്രവർത്തിയായ [[Aurangzeb|ഔറംഗസേബ്]] മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തി, ഇസ്ലാ‍മിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ഔറംഗസീബിന്റെ മത അസഹിഷ്ണുതയും നിയന്ത്രിക്കാൻ പറ്റാത്തത്ര പ്രദേശങ്ങൾ പിടിച്ചടക്കിയതും ഭരണത്തിലുള്ള ശ്രദ്ധക്കുറവും കേന്ദ്രീകരണവും മുഗളരുടെ പതനത്തിന്റെ കാരണങ്ങളിൽ പ്രധാനമാണ്.
 
== മുഗളർക്കു ശേഷമുള്ള പ്രാദേശിക രാജ്യങ്ങൾ ==
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്