"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
 
[[കാസ്പിയൻ കടൽ|കാസ്പിയൻ കടൽതീരത്തെ]] അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. [[ഡെക്കാൻ സുൽത്താനത്ത് |അഹമ്മദ് നഗർ]] സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.<ref name=Briggs>[http://www.jstor.org/stable/25563435?seq=1 Ferishta:Life & Works of Ferishta: by Briggs 1829]</ref>എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ <ref>[https://archive.org/details/ferishtashistory01firi ഡെക്കാന്റെ ചരിത്രം- ഫരിഷ്ത]</ref> കാരണം 1589 -ൽ മുഹമ്മദ് [[ഡെക്കാൻ സുൽത്താനത്ത് |ബീജാപ്പൂർ]] സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി. ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് താൻ ചരിത്രലേഖകനായതെന്ന് ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.
==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[http://books.google.co.in/books?id=NG8-AAAAcAAJ&printsec=frontcover&dq=Cok.+John+briggs+Ferishta&hl=en&sa=X&ei=KN0jVNzMF4K1uASTq4K4CQ&ved=0CCAQ6AEwAQ#v=onepage&q=Cok.%20John%20briggs%20Ferishta&f=false History of the Rise of Mohammedan Power in India Ferishta (English Translations Briggs)]</ref>
 
ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. തന്റെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങളും പരിസമാപ്തിയും ഉളളതായി ഫരിഷ്ത ആമുഖത്തിൽ പറയുന്നു.
#ഗസനിയിലേയും ലഹോറിലേയും രാജാക്കന്മാർ
#ദൽഹിയിലെ രാജാക്കന്മാർ
#ഡെക്കാനിലെ രാജാക്കൻമാർ
#ഗുജറാത്തിലെ രാജാക്കൻമാർ
#മാൾവയിലെ രാജാക്കൻമാർ
#ഖണ്ഡേശിലെ രാജാക്കൻമാർ
#ബംഗാൾ ബീഹാർ രാജാക്കൻമാർ
#മുൾട്ടാൻ രാജാക്കൻമാർ
#സിന്ധിലെ ഭരണാധികാരികൾ
#കാഷ്മീറിലെ രാജാക്കൻമാർ
#മലബാറിനെപ്പറ്റി
#ഇന്ത്യയിലെ സന്യാസികൾ
#പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും
 
 
 
==അവലംബം==
<references/>
 
[[വർഗ്ഗം: ഇന്ത്യയിലെ മുസ്ലീം ഭരണം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2019957" എന്ന താളിൽനിന്ന് ശേഖരിച്ചത്