"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139:
{{പ്രലേ|ചെന്നൈ}}
 
1611-ൽ [[ഡെക്കാൻ സുൽത്താനത്തുകൾ| ഗോൽക്കൊണ്ടയുടെ ]] അധിപനായിരുന്ന [[കുലി കുതുബ് ഷാ അബ്ദുളള]] [[മസൂലിപട്ടണംമച്ചിലിപട്ടണം| മസൂലിപട്ടണത്തിൽ]] പാണ്ടികശാല പണിത് ഇറക്കുമതി-കയറ്റുമതികൾ നടത്താനുളള അനുമതി കമ്പനിക്കു നല്കി. പക്ഷെ അവിടെ വളരെ മുമ്പു തന്നെ ഡച്ചുകാരുടെ താവളം നിലനിന്നു പോന്നിരുന്നു. രണ്ടു കമ്പനികളും തമ്മിലുളള സംഘർഷം മൂത്തു വന്നപ്പോൾ ബ്രിട്ടീഷു കമ്പനി ഏജൻറ് [[ഫ്രാൻസിസ് ഡേ]] കുറെക്കൂടി സൗകര്യപ്രദമായ സ്ഥലം അന്വേഷിക്കാനാരംഭിച്ചു. ഡച്ചുകാരുടെ താവളമായിരുന്ന മസൂലിപട്ടണത്തിൽ നിന്ന് തെക്ക് പോർട്ടുഗീസ് താവളമായിരുന്ന സാന്തോം വരെ പര്യവേഷണം നടത്തി. പ്രാദേശിക തലവനായിരുന്ന ധാമർല വെങ്കടാദ്രി വെങ്കടപ്പ നായിക്കന്റെ സഹോദരൻ അയ്യപ്പ നായിക്കനിൽ നിന്ന് സാന്തോമിന് അല്പം വടക്കായി മദ്രസപട്ടണവും ചുറ്റുമുളള അഞ്ചു ചതുരശ്ര മൈൽ സ്ഥലവും തീറെടുത്തു. അവിടെ കോട്ടയും മറ്റു കെട്ടിടങ്ങളും പണിയാനുളള അനുമതിയും ലഭിച്ചു.<ref name= Vestige/>കമ്പനിയുടെ വികാസം കിഴക്കൻ തീരത്ത് വ്യാപിപ്പിക്കാൻ [[സെന്റ് ജോർജ്ജ് കോട്ട]] സഹായകമായി <ref>[https://archive.org/stream/fortstgeorgemad00penngoog#page/n13/mode/1up സെൻറ് ജോർജ് കോട്ട]</ref> .കോട്ട നിർമാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.<ref name=Vestige/>. 1653-ൽ മദ്രാസ്, മസൂലിപട്ടണം, വിശാഖപട്ടണം എന്നിവയടങ്ങുന്ന മദ്രാസ് പ്രസിഡൻസി രൂപം കൊണ്ടു.<ref>[https://archive.org/details/recordofservices00prinrich മദ്രാസ് പ്രസിൻഡസി ചരിത്രം]</ref> <ref>
[http://archive.org/stream/memoriesofmadras00lawsuoft/memoriesofmadras00lawsuoft_djvu.txt മദ്രാസ് സ്മൃതികൾ]</ref>
.ആറൺ ബേക്കർ ആദ്യത്തെ ഗവർണ്ണറായി സ്ഥാനമേറ്റു. <ref>[https://archive.org/stream/recordofservices00prinrich#page/n27/mode/2up മദ്രാസ് പ്രസിഡൻസി ഗവർണ്ണമാർ 1652-1858]</ref>
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്